ചന്ദനത്തോട്∙ കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് കർണാടകയിലേക്ക് നീളുന്ന തലശ്ശേരി നെടുംപൊയിൽ പേര്യ മാനന്തവാടി ബാവലി സംസ്ഥാനാന്തര പാതയുടെ ഭാവി ശുഭകരമല്ല എന്ന് വിള്ളൽ രൂപപ്പെട്ട നാൾ മുതൽ സംശയം ഉയർന്നിരുന്നു. രണ്ട് ദിവസം മുൻപ് പൂളക്കുറ്റിയിൽ സന്ദർശനത്തിന് എത്തിയ മന്ത്രി ഒ.ആർ.കേളു ഇക്കാര്യം തുറന്നു സമ്മതിക്കുകയും അപകടസാധ്യത കുറവുള്ള പാത പരിഗണിക്കേണ്ടതുണ്ടെന്നു നിർദേശിക്കുകയും ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേര്യ ചുരം റോഡിൽ ഇനിയും ഉരുൾപൊട്ടലിനും മറ്റ് പ്രകൃതി ദുരന്തങ്ങൾക്കും സാധ്യത നിലനിൽക്കുകയാണ് എന്നതും ഇവിടെയുള്ള പ്രകൃതിയുടെയും മണ്ണിന്റെയും പാറകളുടെയും ഘടന റോഡിന്റെ പുനർ നിർമാണത്തിന് പൂർണമായി യോജിക്കുന്നതല്ലെന്നും മുൻപ് തന്നെ വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഇത്തവണ വിള്ളൽ രൂപപ്പെട്ട ഉടൻ തന്നെ പുനർ നിർമാണത്തിന് വേഗത്തിൽ നടപടികൾ ആരംഭിച്ചപ്പോൾ വിമർശനം ഉയർന്നിരുന്നു. ആഴത്തിൽ കുഴിച്ച് റോഡിലെ മണ്ണ് മാറ്റുന്നതും വീതി കൂട്ടാതെ റോഡിന്റെ പണികൾ നടത്തുന്നതും ആയിരുന്നു വിവാദമായത്. പക്ഷേ എത്രയും പെട്ടെന്ന് റോഡ് തുറന്നു കൊടുക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്  പൊതുമരാമത്ത് വകുപ്പ് പണികൾ ആരംഭിച്ചത്. 

ADVERTISEMENT

ജൂലൈ 30 ന് ഉണ്ടായ പ്രകൃതി ദുരന്തത്തിൽ റോഡിൽ 40 മീറ്ററോളം നീളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. വളരെ കുറഞ്ഞ നീളത്തിൽ മാത്രമാണ് വിള്ളൽ ഉണ്ടായത് എന്ന് കണ്ടതിനാൽ വേഗം പണികൾ നടത്താനും തീരുമാനിച്ചു. വിള്ളലിന്റെ ആഴം കണക്കാക്കി പത്ത് മീറ്ററോളം താഴ്ത്തി മണ്ണെടുത്ത് മാറ്റാനും അടിത്തറ കോൺക്രീറ്റ് ചെയ്ത്, സംരക്ഷണ ഭിത്തി കെട്ടി ഉയർത്തിയ ശേഷം മണ്ണ് നിറയ്ക്കാനും ആയിരുന്നു തീരുമാനം. ഇത് പ്രകാരം എടുത്തു നീക്കിയ മണ്ണ് സമീപ പ്രദേശത്ത് റോഡിൽ തന്നെ കൂട്ടിയിടുകയും ഒപ്പം കോൺക്രീറ്റ് പണികൾ നടത്തുകയുമാണ് ചെയ്തിരുന്നത്. മണ്ണ് നീക്കം ചെയ്യുന്നതിന് ഇടയിൽ പല തവണ മണ്ണിടിച്ചിൽ ഉണ്ടായി. പണികൾ പല തവണ മുടങ്ങി. എന്നാൽ ടാറിങ്ങിന് അടിയിൽ കൂടുതൽ ദൂരത്തിൽ വിള്ളൽ ഉള്ളതായി കണ്ടെത്തിയത് പണികൾ തുടരുന്നതിന് തടസ്സമായി. ഒപ്പം ഇടയ്ക്ക് ദിവസങ്ങളോളം കനത്ത മഴ തുടരുന്നതും പണികളെ പ്രതികൂലമായി ബാധിച്ചു. 

മുപ്പത് മീറ്ററോളം വീതിയിൽ മണ്ണെടുക്കാൻ ഇവിടെ സൗകര്യമുണ്ടെന്നും അതിന് ശ്രമിക്കാതെ തകർന്ന സ്ഥലത്ത് തന്നെ പുനർ നിർമാണം നടത്തുന്നത് നഷ്ടമാകും എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ വേറെയും നിഗമനങ്ങൾ പൊലീസ് വകുപ്പ് നടത്തിയിരുന്നു. വിള്ളൽ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും റോഡിന്റെ ഇരുവശത്തെയും വനത്തിനുള്ളിലും വിള്ളൽ രൂപപ്പെട്ടിരിക്കാം എന്നും പൊലീസ് ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. പക്ഷെ ജിയോളജി, വനം, പരിസ്ഥിതി, റവന്യു, പൊതുമരാമത്ത് വകുപ്പുകൾ ഇക്കാര്യത്തിൽ എന്ത് പഠനം നടത്തി എന്ന് വ്യക്തമാക്കിയിട്ടില്ല. വനത്തിന് ഉള്ളിൽ പരിശോധന നടത്തിയതായി റിപ്പോർട്ടില്ല. 

ADVERTISEMENT

മാത്രമല്ല ഇപ്പോഴും ഈ മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. ചെറിയ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. റോഡിന്റെ ഇരു വശത്തെയും വനത്തിനുളളിൽ കൂടുതൽ വിശദമായ പരിശോധന നടത്തണം എന്നും വിള്ളലുകൾ സംബന്ധിച്ച ശാസ്ത്രീയമായ പഠനം നടത്തണം എന്നും ആവശ്യം ശക്തമാകുകയാണ്. അല്ലാത്ത പക്ഷം ഇപ്പോൾ നടത്തുന്ന പണികളും സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

English Summary:

The crucial Thalassery-Nedumpoyil-Perya-Mananthavady-Bavali interstate road linking Kerala and Karnataka faces an uncertain future. Recent cracks and the risk of landslides have raised serious doubts about the ongoing reconstruction efforts. Experts and locals question the safety and viability of the project, urging for a thorough investigation and scientific study before further construction.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT