പാനൂർ ∙ തെണ്ടപ്പറമ്പിലെ തൃപ്രങ്ങോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലെ ഒപി ഉദ്ഘാടനം എൽഡിഎഫ് തർക്കത്തെ തുടർന്ന് അവസാന നിമിഷത്തിൽ മാറ്റി. ഇന്നലെ 2.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാനറും മറ്റു പ്രചാരണ പരിപാടികളും നടന്നതാണ്. അവസാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ ∙ തെണ്ടപ്പറമ്പിലെ തൃപ്രങ്ങോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിലെ ഒപി ഉദ്ഘാടനം  എൽഡിഎഫ്  തർക്കത്തെ തുടർന്ന് അവസാന നിമിഷത്തിൽ മാറ്റി. ഇന്നലെ 2.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാനറും  മറ്റു പ്രചാരണ പരിപാടികളും നടന്നതാണ്.  അവസാന മണിക്കൂറിലാണ് ഉദ്ഘാടനം മാറ്റിയതായി ആരോഗ്യവകുപ്പ് അധികൃതരുടെ അറിയിപ്പു വരുന്നത്.മൈക്ക് പ്രചാരണത്തിനായി തലേ ദിവസം പൊലീസ് അനുമതി വാങ്ങിച്ചു പുറത്തിറങ്ങിയവർ അറിയുന്നത് മാറ്റത്തിന്റെ സൂചനയാണ്.  സ്റ്റേജ്, ഉദ്ഘാടന ഫലകം ഉൾപ്പെടെ തയാറാക്കിയതിനു ശേഷമാണ് മതിയായ കാരണമില്ലാതെ മാറ്റിവയ്ക്കൽ അറിയിപ്പ്.

ഇന്നലെ കണ്ണൂരിലുള്ള മന്ത്രിക്ക്   സ്ഥലത്തെത്തി ഉദ്ഘാടനം നടത്താൻ കഴിഞ്ഞില്ലെങ്കി‍ൽ ഓൺലൈനായി എങ്കിലും നടത്തുമെന്നായിരുന്നു ധാരണ.സ്ഥലം എംഎൽഎ കൂടിയായ കെ.പി.മോഹനന്റെ നിർദേശത്തിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടക സമിതി ചേർന്ന് കാര്യങ്ങൾ നീക്കിയത്.ഓൺലൈനായി നടത്തുന്നതിൽ സിപിഎമ്മിന് താൽപര്യമുണ്ടായിരുന്നില്ല. മന്ത്രി നേരിട്ടെത്തി കേന്ദ്രം തുറന്നു കൊടുക്കണമെന്ന നിലപാടാണ് പാർട്ടി നേതൃത്വമെടുത്തത്. മന്ത്രിയുടെ ഇന്നലത്തെ ജില്ലയിലെ പൊതു  പരിപാടികളിൽ തൃപ്രങ്ങോട്ടൂർ പിഎച്ച്സിയുടെ പേരില്ല. മന്ത്രി വീണാ ജോർജ് ഇന്നലെ രാവിലെ 10ന് ചൊക്ലി മേനപ്രത്ത് പുഷ്പന്റെ വീട് സന്ദർശിച്ചിരുന്നു. അവിടെ നിന്ന് 7 കിലോ മീറ്റർ അകലെയാണ് തെണ്ടപ്പറമ്പിലെ ആരോഗ്യ കേന്ദ്രം. 

തൃപ്രങ്ങോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം പുതിയ ഒപി കെട്ടിടം ഉദ്ഘാടനത്തിനു തയാറാക്കിയ ബാനർ.
ADVERTISEMENT

ഒരു വർഷം മുൻപ് പണി പൂർത്തിയായ കേന്ദ്രത്തിന്റെ ഉദ്ഘാടനം തുടക്കത്തിലേ അനിശ്ചിതത്വത്തിലായിരുന്നു. ഉദ്ഘാടനം അന്തമായി നീണ്ടപ്പോൾ പിഎച്ച്സിയിലെ ഒപി പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റിയതാണ്.ഉദ്ഘാടനം വീണ്ടും നടക്കാതെ പോയതിന്റെ കാരണം അധികൃതർക്കു പോലും അറിയില്ല. നിലവിലെ പിഎച്ച്സിക്കു സമീപം പുതുതായി നിർമിച്ച കെട്ടിടത്തിലെ ബോർഡിൽ കുടുംബാരോഗ്യ കേന്ദ്രം (എഫ്എച്ച്സി) എന്നാണ്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് തയാറാക്കിയ പോസ്റ്ററിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നാണുള്ളത്. അവിടെയും അവ്യക്തതയുണ്ട്. കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ട സൗകര്യം ആയിട്ടില്ലെന്നാണ് വിവരം.

English Summary:

The opening of new Outpatient services at Thripangottur Primary Health Centre in Kerala was unexpectedly postponed due to a disagreement within the ruling LDF coalition, causing confusion and frustration among residents.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT