12 കോടി വെള്ളത്തിലായോ? ഒഴുക്ക് നിലച്ച് ആലക്കോട് പഞ്ചായത്ത് ജലനിധി പദ്ധതി
രയറോം∙ 12 കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച ആലക്കോട് പഞ്ചായത്തിലെ ജലനിധി പദ്ധതി നിലച്ച നിലയിൽ. പഞ്ചായത്തിലെ 11 വാർഡുകളിൽ ശുദ്ധജലം എത്തിക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്. ആയിരത്തോളം ഗുണഭോക്താക്കളുമുണ്ട്. തുടക്കത്തിൽ തന്നെ ഇടയ്ക്കിടെ മാത്രമാണ് ജലവിതരണം നടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് ഇടവിട്ടാണെങ്കിലും

രയറോം∙ 12 കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച ആലക്കോട് പഞ്ചായത്തിലെ ജലനിധി പദ്ധതി നിലച്ച നിലയിൽ. പഞ്ചായത്തിലെ 11 വാർഡുകളിൽ ശുദ്ധജലം എത്തിക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്. ആയിരത്തോളം ഗുണഭോക്താക്കളുമുണ്ട്. തുടക്കത്തിൽ തന്നെ ഇടയ്ക്കിടെ മാത്രമാണ് ജലവിതരണം നടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് ഇടവിട്ടാണെങ്കിലും പത്തോളം ദിവസം ജലവിതരണം നടത്തിയിരുന്നു.
എന്നാൽ വേനൽ കടുത്തതോടെ അതും ഇല്ലാതായി. ജലവിതരണം നടത്തിയാലും ഇല്ലെങ്കിലും കൃത്യമായി മാസ വരിസംഖ്യ നൽകേണ്ടി വന്നതായി ഉപഭോക്താക്കൾ പറയുന്നു. അതിനു പുറമേ വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കറന്റ് കട്ട് ചെയ്തെന്ന് പറഞ്ഞ് അഞ്ഞൂറും ആയിരവും രൂപ ഇടയ്ക്കിടെ ഗുണഭോക്താക്കളിൽ നിന്ന് പിരിച്ചെടുക്കുകയും ചെയ്തിട്ടുണ്ടത്രെ. ശുദ്ധജല വിതരണ പദ്ധതികൾ പലപ്പോഴും പരാജയപ്പെടാൻ കാരണം വേനലിലും മറ്റും ജലലഭ്യതയുടെ കുറവാണ്. എന്നാൽ ഈ പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത് രയറോം പുഴയിലെ ഒരിക്കലും വറ്റാത്ത ചെകുത്താൻ കയത്തിൽ നിന്നാണ്.
15000 രൂപ ഗുണഭോക്തൃവിഹിതം അടച്ച് കണക്‌ഷൻ എടുക്കുകയും അതിന് പുറമേ അയ്യായിരത്തിലധികം രൂപ പൈപ്പിന്റെ വിലയായി നൽകുകയും ചെയ്തിട്ടും രണ്ട് മാസം തികച്ച് വെള്ളം കിട്ടാത്തവരുമുണ്ട്. ഒടുവിൽ ഒരു സ്വകാര്യ ഏജൻസിയെ പദ്ധതി നടത്തിപ്പിന്റെ ചുമതല ഏൽപിച്ചു. അവർ കഴിഞ്ഞ വേനൽക്കാലത്ത് രണ്ടു മാസത്തോളം ഇടവിട്ട് ജല വിതരണം നടത്തിയിരുന്നു. അതിന്റെ തുകയും മുൻപ് കുടിശിക വരുത്തിയ തുകയും പിരിച്ചെടുത്ത് അവർ സ്ഥലംവിട്ടെന്ന് ഗുണഭോക്താക്കൾ പറയുന്നു. ഇപ്പോൾ പദ്ധതി പഞ്ചായത്തും മറന്ന മട്ടാണ്.