ചാല ∙ സീബ്രാ ലൈനുണ്ടായിട്ടും ഭീതിയോടെയാണ് കുട്ടികൾ റോഡ് കുറുകെ കടക്കുന്നത്. സംസ്ഥാന പാതയിലെ ചാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വാഹനങ്ങളുടെ അമിത വേഗം കാരണം ബുദ്ധിമുട്ടുന്നത്. സ്കൂളിനു മുൻപിൽ തന്നെ സീബ്രാ ലൈൻ ഉണ്ട്. കുട്ടികൾ റോഡ് മുറിച്ച് കടക്കുമ്പോഴും വാഹനങ്ങൾ വേഗം കുറയ്ക്കുന്നില്ലെന്നാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാല ∙ സീബ്രാ ലൈനുണ്ടായിട്ടും ഭീതിയോടെയാണ് കുട്ടികൾ റോഡ് കുറുകെ കടക്കുന്നത്. സംസ്ഥാന പാതയിലെ ചാല ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വാഹനങ്ങളുടെ അമിത വേഗം കാരണം ബുദ്ധിമുട്ടുന്നത്. സ്കൂളിനു മുൻപിൽ തന്നെ സീബ്രാ ലൈൻ ഉണ്ട്. കുട്ടികൾ റോഡ് മുറിച്ച് കടക്കുമ്പോഴും വാഹനങ്ങൾ വേഗം കുറയ്ക്കുന്നില്ലെന്നാണു പരാതി. സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കാൻ കുട്ടികൾ വരി പാലിച്ച് ഒരുങ്ങുന്നത് കണ്ടാലും വാഹനങ്ങൾ നിർത്താറില്ലെന്നു പരിസരവാസികളും രക്ഷിതാക്കളും പറയുന്നു. ഈ അവസ്ഥ കാരണം മിക്കപ്പോഴും പരിസരത്തുള്ള മുതിർന്നവരാണു കുട്ടികളെ സീബ്രാലൈനിലൂടെ കടത്തിവിടാറുള്ളത്. 

ബസുകൾ മത്സരയോട്ടങ്ങൾക്കിടെ സ്കൂളിനു മുൻപിലെ സീബ്രാലൈൻ കണക്കിലെടുക്കുന്നില്ലെന്നും പരാതിയുണ്ട്. യുപി വിഭാഗം അടക്കമുള്ള സ്കൂളായതിനാൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും റോഡ് കുറുകെ കടക്കുന്ന ചെറിയ കുട്ടികളും ഏറെയാണ്.

ADVERTISEMENT

വാഹനങ്ങൾ സീബ്രാലൈൻ ജാഗ്രത പാലിക്കാത്ത സാഹചര്യത്തിൽ സ്കൂളിനു മുൻപിൽ പൊലീസിന്റെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു. കുട്ടികൾ റോഡ് മുറിച്ച് കടക്കുന്ന സമയങ്ങളിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം വേണമെന്നും ആവശ്യമുണ്ട്.

"സീബ്രാലൈൻ ഉണ്ടായിട്ടും വാഹനങ്ങൾ ജാഗ്രത കാണിക്കാത്ത സാഹചര്യത്തിൽ കുട്ടിയെ റോഡ് മുറിച്ച് കടത്തിക്കാൻ രാവിലെയും വൈകിട്ടും സ്കൂളിലേക്ക് വരേണ്ട സാഹചര്യമാണുള്ളത്. സ്കൂൾ പരിസരത്ത് വാഹനങ്ങളുടെ വേഗം കുറയ്ക്കാനുള്ള കർശന നടപടികൾ അധികൃതർ കൈക്കൊള്ളണം."

English Summary:

The article highlights the dangerous situation at Chala Government Higher Secondary School where speeding vehicles disregard the zebra crossing, endangering students. Locals and parents demand police action and speed breakers to ensure the safety of children.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT