കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ കോളജ് മാറ്റം ∙ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2024-25 അക്കാദമിക് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃപ്രവേശനം, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റർ, സർവകലാശാല ഡിപ്പാർട്മെന്റുകളിലെ ബിഎ എൽഎൽബി പ്രോഗ്രാമിന്റെ ആറ്,

കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ കോളജ് മാറ്റം ∙ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2024-25 അക്കാദമിക് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃപ്രവേശനം, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റർ, സർവകലാശാല ഡിപ്പാർട്മെന്റുകളിലെ ബിഎ എൽഎൽബി പ്രോഗ്രാമിന്റെ ആറ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ കോളജ് മാറ്റം ∙ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2024-25 അക്കാദമിക് വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃപ്രവേശനം, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റർ, സർവകലാശാല ഡിപ്പാർട്മെന്റുകളിലെ ബിഎ എൽഎൽബി പ്രോഗ്രാമിന്റെ ആറ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ

കോളജ് മാറ്റം
∙ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2024-25 അക്കാദമിക്  വർഷത്തെ ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലേക്ക് കോളജ് മാറ്റം, പുനഃപ്രവേശനം, ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്റർ, സർവകലാശാല ഡിപ്പാർട്മെന്റുകളിലെ ബിഎ എൽഎൽബി പ്രോഗ്രാമിന്റെ ആറ്, പത്ത് സെമസ്റ്ററുകളിലെ പുനഃപ്രവേശനം എന്നിവയ്ക്കുള്ള അപേക്ഷകൾ 28 വരെ ഓൺലൈനായി നൽകാം. സർവകലാശാല വെബ്സൈറ്റിലെ സർട്ടിഫിക്കറ്റ് പോർട്ടൽ വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0497-2715226. 

ADVERTISEMENT

തീയതി നീട്ടി
∙മൂന്ന്, ഏഴ് സെമസ്റ്റർ ബിഎ എൽഎൽബി (നവംബർ 2024), മൂന്നാം സെമസ്റ്റർ  ബിരുദം (നവംബർ 2024) എന്നീ പരീക്ഷകൾക്ക് റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ അപേക്ഷകളുടെ പ്രിന്റൗട്ട് /അഫിഡവിറ്റ് (ബാധകമായത്) സർവകലാശാലയിൽ സമർപ്പിക്കാനുള്ള തീയതി 21 വരെ നീട്ടി. ∙ മൂന്നാം സെമസ്റ്റർ ബിഎഡ് (നവംബർ 2024) പരീക്ഷകൾക്ക് റജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ അപേക്ഷകളുടെ പ്രിന്റൗട്ട്/ അഫിഡവിറ്റ് (ബാധകമായത്) സർവകലാശാലയിൽ 19 വരെ സമർപ്പിക്കാം.

ആടുവസന്ത നിർമാർജന യജ്ഞം പ്രതിരോധ കുത്തിവയ്പ്  ഇന്നു മുതൽ 
കണ്ണൂർ ∙ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആടുവസന്ത നിർമാർജന യജ്ഞത്തിന്റെ ഭാഗമായി 4 മാസത്തിനു മുകളിൽ പ്രായമായ 65200 ആട്, ചെമ്മരിയാട് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് ഇന്നു മുതൽ നവംബർ 15 വരെ നടക്കും. 104 മുതൽ 105 ഡിഗ്രി ഫാരൻഹീറ്റ്, വരണ്ട ചർമം മൂക്കിലും വായിലും വ്രണങ്ങൾ, കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവങ്ങൾ, വയറിളക്കം, ന്യുമോണിയ എന്നിവയാണ് രോഗലക്ഷണങ്ങൾ.

ADVERTISEMENT

ആടു വസന്ത രോഗ നിർമാർജന യജ്ഞം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എം.വിനോദ് കുമാർ, ചീഫ് വെറ്ററിനററി ഓഫിസർ പി.കെ.പത്മരാജ്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ–ഓർഡിനേറ്റർ ഡോ.കെ.എസ്.ജയശ്രീ, മൃഗസംരക്ഷണ വകുപ്പ് പബ്ലിക് റിലേഷൻസ് ഓഫിസർ ഡോ.കിരൺ വിശ്വനാഥ് എന്നിവർ പറഞ്ഞു.

രാജ്യാന്തര ശാസ്ത്ര സിംപോസിയം  നാളെ
കണ്ണൂർ ∙ കേരള സംസ്ഥാന ഫാർമസി കൗൺസിൽ, അസോസിയേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ ടീച്ചേഴ്സ് ഓഫ് ഇന്ത്യ എന്നിവ ചേർന്ന് നടത്തുന്ന രാജ്യാന്തര ശാസ്ത്ര സിംപോസിയം നാളെ രാവിലെ 9.15 ന് കണ്ണൂർ നായനാർ അക്കാദമിയിൽ നടക്കും. സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. സമൂഹത്തിന്റെ ആരോഗ്യത്തിനുള്ള മികച്ചൊരു കണ്ണി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സിംപോസിയം ഫാർമസി, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ വിജ്ഞാനവും നൂതന കണ്ടുപിടിത്തങ്ങളുടെ പങ്കിടലിനും ചർച്ചകൾക്കും വേദിയാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, ഒ.സി.നവീൻ ചന്ദ്, ഡോ.സി.ശരത് ചന്ദ്രൻ, സുജിത്.എസ്.നായർ, പി.പ്രസൂൺ ബാബു എന്നിവർ 
പറഞ്ഞു.

ADVERTISEMENT

ജില്ലാ  ചിത്രരചനാ മത്സരം 20ന്
കണ്ണൂർ ∙ സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഭാഗമായി 20 ന് രാവിലെ 10 ന് കൂത്തുപറമ്പ് കെയുപി സ്കൂളിൽ ജില്ലാ ചിത്ര രചനാ മത്സരം നടത്തും. 5 വയസ്സ് മുതൽ 8 വരെയും 9 മുതൽ 12 വരെയും 13 മുതൽ 16 വരെയും മൂന്ന് വിഭാഗങ്ങളായാണ് മത്സരങ്ങൾ . കൂടുതൽ വിവരങ്ങൾക്ക്: 9142520921.

പ്രീമെട്രിക് 
സ്‌കോളർഷിപ്: തീയതി നീട്ടി
സർക്കാർ/സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാർഥികൾക്ക് പിഎം യശസ്വി ഒബിസി, ഇബിസി പ്രീമെട്രിക് സ്‌കോളർഷിപ് പദ്ധതിയുടെ ഡേറ്റ എൻട്രി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി.  www.egrantz.kerala.gov.in.

ഗതാഗതം നിരോധിച്ചു
ചിറക്കൽ പഞ്ചായത്തിലെ പനങ്കാവ് ജംക്‌ഷൻ -കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ നവീകരണം നടക്കുന്നതിനാൽ ഇതുവഴി വലിയ വാഹനങ്ങളുടെ ഗതാഗതം  ഇന്നു മുതൽ നവംബർ 20 വരെ പൂർണമായും നിരോധിച്ചു. ചെറു വാഹനങ്ങൾ പനങ്കാവ് അണ്ടികമ്പനി വഴി അരയമ്പേത്ത് ഭാഗത്തേക്ക് പോകണം. 

ഗെസ്റ്റ് ലക്ചറർ നിയമനം
തളിപ്പറമ്പ്∙ സർ സയ്യിദ് കോളജിൽ മൾട്ടി മീഡിയ വിഷയത്തിൽ ഗെസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റ് മുഖേന റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 28ന് 11ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

കൂടിക്കാഴ്ച
9ന് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് ഒന്ന് നേരിട്ടുള്ള നിയമനം-കാറ്റഗറി നം.716/2022) ആൻഡ് പാർട്ട് രണ്ട് ബൈ ട്രാൻസ്ഫർ (കാറ്റഗറി നം.717/2022) തസ്തികകളുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പ്, അഭിമുഖം എന്നിവ 23ന് കെപിഎസ്‌സി ജില്ലാ ഓഫിസിൽ നടത്തും. രാവിലെ 6.30ന് ജില്ലാ ഓഫിസിൽ നേരിട്ട് ഹാജരാകണം. 
∙ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (നേരിട്ടുള്ള നിയമനം-കാറ്റഗറി നം.494/2020) തസ്തികയുടെ തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ 10ന് നിശ്ചയിച്ചിരുന്ന അഭിമുഖം 25 ന് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ജില്ലാ ഓഫിസിൽ നടത്തും.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ എംഐ എസ് ഡേറ്റ അനലിസ്റ്റ് ഫിനാൻഷ്യൽ സർവീസ്, ടെലി ഹെൽത്ത് സർവീസ് കോ ഓർഡിനേറ്റർ, ഫുഡ് സ്‌റ്റൈലിങ് ഫൊട്ടോഗ്രഫി, ഇലക്ട്രോണിക് മെഷീൻ മെയിന്റനൻസ് എക്സിക്യൂട്ടീവ്, ഇൻഫ്രാസ്ട്രക്ചർ ടെക്നിഷ്യൻ (ഫൈവ് ജി നെറ്റ് വർക്ക്), സപ്ലൈ ചെയിൻ എക്സിക്യൂട്ടീവ് എന്നീ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 85477 31530.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT