കണ്ണൂർ ∙ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിന് തലശ്ശേരി മുനിസിപ്പൽ‌ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. 1265 ആൺകുട്ടികളും 1230 പെൺകുട്ടികളും ഉൾപ്പെടെ 2495 പേർ മൂന്നു ദിവസത്തെ മീറ്റിൽ പങ്കെടുക്കുന്നു. ഇതിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ 36 കുട്ടികളും തലശ്ശേരി സായ് സെന്ററിലെ 14 കുട്ടികളും ഉൾ‌പ്പെടുന്നു. മീറ്റ് 23നു

കണ്ണൂർ ∙ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിന് തലശ്ശേരി മുനിസിപ്പൽ‌ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. 1265 ആൺകുട്ടികളും 1230 പെൺകുട്ടികളും ഉൾപ്പെടെ 2495 പേർ മൂന്നു ദിവസത്തെ മീറ്റിൽ പങ്കെടുക്കുന്നു. ഇതിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ 36 കുട്ടികളും തലശ്ശേരി സായ് സെന്ററിലെ 14 കുട്ടികളും ഉൾ‌പ്പെടുന്നു. മീറ്റ് 23നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിന് തലശ്ശേരി മുനിസിപ്പൽ‌ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. 1265 ആൺകുട്ടികളും 1230 പെൺകുട്ടികളും ഉൾപ്പെടെ 2495 പേർ മൂന്നു ദിവസത്തെ മീറ്റിൽ പങ്കെടുക്കുന്നു. ഇതിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ 36 കുട്ടികളും തലശ്ശേരി സായ് സെന്ററിലെ 14 കുട്ടികളും ഉൾ‌പ്പെടുന്നു. മീറ്റ് 23നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിന് തലശ്ശേരി മുനിസിപ്പൽ‌ സ്റ്റേഡിയത്തിൽ ഇന്നു തുടക്കം. 1265 ആൺകുട്ടികളും 1230 പെൺകുട്ടികളും ഉൾപ്പെടെ 2495 പേർ മൂന്നു ദിവസത്തെ മീറ്റിൽ പങ്കെടുക്കുന്നു. ഇതിൽ കണ്ണൂർ സ്പോർട്സ് സ്കൂളിലെ 36 കുട്ടികളും തലശ്ശേരി സായ് സെന്ററിലെ 14 കുട്ടികളും ഉൾ‌പ്പെടുന്നു. മീറ്റ് 23നു സമാപിക്കും. പയ്യന്നൂർ ഉപജില്ലയാണ് നിലവിലെ ഓവറോൾ ചാംപ്യൻമാർ. തളിപ്പറമ്പ് നോർത്ത് രണ്ടാം സ്ഥാനവും ഇരിട്ടി സബ് ജില്ല മൂന്നാം സ്ഥാനവുമാണ് കഴിഞ്ഞ വർഷം നേടിയത്. മാത്തിൽ ജിഎച്ച്എസ്എസ് ആണ് നിലവിലെ മികച്ച സ്കൂൾ‌. ജിഎച്ച്എസ്എസ് പ്രാപ്പൊയിൽ രണ്ടാം സ്ഥാനവും മട്ടന്നൂർ‌ എച്ച്എസ്എസ് മൂന്നാം സ്ഥാനവുമാണ് നേടിയത്. 

ഇത്തവണയെങ്കിലും മറികടക്കുമോ ?
ഒന്നര പതിറ്റാണ്ട് കഴി‍ഞ്ഞിട്ടും തകർക്കപ്പെടാത്ത റിക്കാർഡുകൾ ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ ചരിത്രത്തിലുണ്ട്. ഏറ്റവും പഴയത് ഏതൊക്കെ യെന്നു നോക്കാം. സീനിയർ ആൺകുട്ടികളുടെ 4–400 മീറ്റർ റിലേയിൽ കണ്ണൂർ നോർത്തിന്റെ കൈവശമാണ് 2007ൽ കുറിച്ച 03:38.38 എന്ന മികച്ച സമയം. കോഴിച്ചാൽ ജിഎച്ച്എസ്എസിലെ ബെക്സി സെബാസ്റ്റ്യൻ 2009ൽ 11:12.17 സമയത്താണ് സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്.  സീനിയർ ആൺകുട്ടികളുടെ 5 കിലോ മീറ്റർ നടത്തത്തിൽ സാന്തോം എച്ച്എസ്എസിലെ നിഖിൽ ജോൺ 2009ലാണ് 21:29.3 സമയത്തിൽ റെക്കാർഡിട്ടത്. ജൂനിയർ പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിൽ ഇരിട്ടി സബ് ജില്ല 56.50 സെക്കൻഡിൽ ഓടി നേടിയത് 2009ലാണ്. ജൂനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ കൊട്ടിയൂർ ഐജെഎംഎച്ച്എസ്എസിലെ അമൽ ജോസഫ് 4:28.13 സമയമാണ് കുറിച്ചത്. സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിൽ 2009ൽ കൊട്ടിയൂർ ഐജെഎംഎച്ച്എസ്എസിലെ എബി ജോസഫിനു വേണ്ടി വന്നത് 1:35.65 സമയം.

ADVERTISEMENT

ജില്ലയിൽ കായിക അധ്യാപകർ ഇത്ര മതിയോ
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ജില്ലയിൽ 1285 സ്കൂളുകളാണുള്ളത്. ജില്ലയിൽ ആകെയുള്ള കായിക അധ്യാപകരുടെ എണ്ണം 142. കായിക അധ്യാപകരില്ലാത്ത വിദ്യാലയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേന കായിക പരിശീലകരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ച പദ്ധതി എവിടെയുമെത്തിയില്ല. എസ്എസ്കെ മുഖേന കായിക അധ്യാപകരെ നിയമിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയും ഫലവത്തായില്ല. ജില്ലയിലെ ഭൂരിഭാഗം സർക്കാർ സ്കൂളുകളിലും കളിക്കളങ്ങളില്ല, അത്യാവശ്യം ഉള്ളത് എയ്ഡഡ് സ്കൂളുകളിൽ മാത്രം. സൗകര്യപ്രദമായ കളിക്കളങ്ങൾ ഇല്ലെന്നതു കായിക വികസനത്തെ മുരടിപ്പിക്കുന്നു.

അവഗണനയുടെ ട്രാക്കിൽ കായികാധ്യാപകർ
കണ്ണൂർ ∙ വിദ്യാർഥികളുടെ കയികക്ഷമത ഉറപ്പു വരുത്തുന്നതിനും ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിനും നിയോഗിക്കപ്പെട്ട കായിക അധ്യാപക വിഭാഗം എന്നും അവഗണനയുടെ ട്രാക്കിൽ മാത്രമാണ്. സ്കൂൾ കായിക വിദ്യാഭ്യാസ പരിപാടിയുടെ പ്രധാന ലക്ഷ്യം മുഴുവൻ വിദ്യാർഥികൾക്കും കായിക ക്ഷമത വളർത്തുകയും ആജീവാനാന്ത ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആഭിമുഖ്യം വളർത്തുകയും ചെയ്യുക എന്നതാണ്. എന്നാൽ പാഠ്യപദ്ധതിയും തിയറി,പ്രായോഗിക പരീക്ഷകളുള്ള ഈ വിഷയം പഠിപ്പിക്കാൻ ആവശ്യമായ കായിക അധ്യാപകരില്ല. സംസ്ഥാനത്ത് എൽപി സ്കൂളിൽ കായിക അധ്യാപക തസ്തിക ഇതുവരെ സൃഷ്ടിച്ചിട്ടില്ല. കേരളത്തിൽ 86 ശതമാനം യുപി വിദ്യാലയങ്ങളിലും കായിക അധ്യാപക തസ്തികയില്ല. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ പങ്കെടുക്കേണ്ട ഭൂരിഭാഗം കുട്ടികളും വരേണ്ടത് ഹയർ സെക്കൻഡറിയിൽ നിന്നാണ്. 65 ശതമാനം പങ്കാളിത്തമാണ് എല്ലാ വർഷവും ഉണ്ടാവാറ്. എന്നിട്ടും കായിക അധ്യാപക തസ്തികയില്ല? 

ADVERTISEMENT

കായിക അധ്യാപകർ ആവശ്യപ്പെടുന്നത്
കണ്ണൂർ ∙ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യ വിഷയമാക്കുക, എൽപി സ്കൂളിൽ കായിക അധ്യാപകരെ നിയമിക്കുക, യുപി കായിക അധ്യാപക തസ്തികാ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, ഹൈസ്കൂൾ  കായിക അധ്യാപക തസ്തികാ മാനദണ്ഡം പുനക്രമീകരിക്കുക, ഹയർ സെക്കൻഡറിയിൽ കായിക അധ്യാപകരെ നിയമിക്കുക, തസ്തികാ യോഗ്യത കാലോചിതമായി പരിഷ്കരിക്കുക, തുല്യ ജോലിക്കു തുല്യ വേതനം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാനമായും ഉന്നയിക്കുന്നത്.

English Summary:

The Kannur District School Athletics Meet begins today with over 2495 students participating. This year's meet highlights concerns over the lack of physical education teachers and adequate sports infrastructure in the district, despite the potential for athletic achievement.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT