കണ്ണൂർ∙ ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 800 മഞ്ഞപ്പിത്ത കേസുകൾ. 6 പേർക്കു ജീവൻ നഷ്ടപ്പെട്ടു. തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂർ, തൃപ്പങ്ങോട്ടൂർ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. രോഗം മലത്തിലൂടെ പകരുന്നതിനാൽ മലമൂത്ര വിസർജനത്തിനു ശേഷം കയ്യും കാലും നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 800 മഞ്ഞപ്പിത്ത കേസുകൾ. 6 പേർക്കു ജീവൻ നഷ്ടപ്പെട്ടു. തളിപ്പറമ്പ്, ചപ്പാരപ്പടവ്, പരിയാരം, മാലൂർ, തൃപ്പങ്ങോട്ടൂർ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. രോഗം മലത്തിലൂടെ പകരുന്നതിനാൽ മലമൂത്ര വിസർജനത്തിനു ശേഷം കയ്യും കാലും നന്നായി സോപ്പിട്ടു കഴുകണം. ശുചിമുറികളും വൃത്തിയായി സൂക്ഷിക്കണം. ചെറിയ കരുതൽ വലിയ വിപത്തിനെ ഒഴിവാക്കും. 

മഞ്ഞപ്പിത്തം
മലിനജലം കുടിക്കുകയോ പാചകം ചെയ്യാനായി ഉപയോഗിക്കുകയോ വഴി വൈറൽ അസുഖമായ മഞ്ഞപ്പിത്തമുണ്ടാകാം. അസുഖബാധിതരുടെ മലത്തിലൂടെ വൈറസ് പുറത്തേക്കു കടക്കും. മലം കലർന്ന ജലം തിളപ്പിക്കാതെ കുടിക്കാനോ പാകം ചെയ്യാനോ ഉപയോഗിക്കുന്നതു വഴി രോഗം മറ്റുള്ളവരിലേക്കും പകരും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 മുതൽ 22 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. 

ADVERTISEMENT

ലക്ഷണങ്ങൾ
∙ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് ശരീരത്തിലെ ബിലിറൂബിന്റെ അളവ് വർധിച്ച് കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവയ്ക്കു കടുത്ത മഞ്ഞനിറം അനുഭവപ്പെടും. ഛർദി, വിശപ്പില്ലായ്മ എന്നിവയുള്ളതിനാൽ രോഗിക്ക് കടുത്ത ക്ഷീണം അനുഭവപ്പെട്ടേക്കാം. മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവർ എൻസൈമുകളും ശരീരത്തിൽ വർധിക്കും. മഞ്ഞപ്പിത്തം മാരകമാകുകയാണെങ്കിൽ അത് തലച്ചോറിനെയും കരളിനെയും ബാധിക്കാം. ഇതു മരണത്തിലേക്കു വരെ നയിക്കും.

ചികിത്സ
∙മഞ്ഞപ്പിത്തത്തിന്റെ ചികിത്സയുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ വേണം. പ്രാദേശികമായുള്ള ചികിത്സകളിൽ രോഗിയെ വീണ്ടും ഛർദിപ്പിക്കുകയും നിരാഹാരം അനുഷ്ഠിക്കാൻ രോഗിയോട് ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് അശാസ്ത്രീയമാണ്. രോഗിക്കു തുടർച്ചയായ വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. വൈറൽ അസുഖമായതിനാൽ രോഗിയുടെ രോഗലക്ഷണങ്ങൾ അറിഞ്ഞുള്ള ചികിത്സയാണു നൽകുന്നത്.

ADVERTISEMENT

ശ്രദ്ധിക്കുക
‌∙ജലത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, 
∙ശുദ്ധജല സ്രോതസ്സുകൾ കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ ചെയ്യുക.
∙തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്തരുത്. മലമൂത്ര വിസർജനത്തിനുശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു നന്നായി കഴുകുക. ശുചിമുറികൾ അണുനാശിനി ഉപയോഗിച്ചു കഴുകി വൃത്തിയായി സൂക്ഷിക്കുക. 
∙ ജൂസ്, മറ്റു പാനീയങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനായി വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഐസ് ഉപയോഗിക്കാതിരിക്കുക.
∙ഫ്രിജിൽ വയ്ക്കുന്ന തണുത്ത വെള്ളം, ജൂസ് ഉണ്ടാക്കാനായി ഉപയോഗിക്കുന്ന തണുത്ത വെള്ളം എന്നിവ തിളപ്പിച്ചാറിയതോ ശുദ്ധീകരിച്ചതോ ആയിരിക്കണം. 
∙മഞ്ഞപ്പിത്തത്തിന്റെ രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം. രോഗി നന്നായി വിശ്രമിക്കണം.
∙രോഗബാധിതർ പ്രത്യേകം പാത്രങ്ങളും ശുചിമുറിയും ഉപയോഗിക്കുക. കൃത്യമായ വ്യക്തി ശുചിത്വം പാലിക്കുക. രോഗി ഉപയോഗിക്കുന്ന പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ മറ്റുള്ളവരുമായി പങ്കിടരുത്.