സ്വർണവ്യാപാരികളെ തട്ടിക്കൊണ്ടു പോയി പണംകവർന്ന കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ
കൂത്തുപറമ്പ്∙ നിർമലഗിരിയിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വർണവ്യാപാരികളെ തട്ടിക്കൊണ്ടു പോയി പണംകവർന്ന കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. നീർവേലി കണ്ടംകുന്ന് തണ്ടയാംകണ്ടി വീട്ടിൽ റിതുൻ എന്ന ഉണ്ണി (31), പത്തനംതിട്ട തിരുവല്ലയിലെ റോഷൻവർഗീസ് (29) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ്

കൂത്തുപറമ്പ്∙ നിർമലഗിരിയിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വർണവ്യാപാരികളെ തട്ടിക്കൊണ്ടു പോയി പണംകവർന്ന കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. നീർവേലി കണ്ടംകുന്ന് തണ്ടയാംകണ്ടി വീട്ടിൽ റിതുൻ എന്ന ഉണ്ണി (31), പത്തനംതിട്ട തിരുവല്ലയിലെ റോഷൻവർഗീസ് (29) എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ 13 പ്രതികൾ അറസ്റ്റിലായി. ഉണ്ണിയെ കോയമ്പത്തൂരിൽ നിന്നും റോഷനെ തൃശ്ശൂർ പീച്ചിയിൽ നിന്നുമാണ് പിടികൂടിയത്. ജൂലായ് 27ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വർണം വാങ്ങി വിൽപന നടത്തുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വ ദേശികളായ സന്തോഷ് മിശ്ര, അമൽസാഗർ എന്നിവരാണ് കവർച്ചയ്ക്കിരയായത്. സ്വർണം വിറ്റ പണവുമാ യി കാറിൽ വരികയായിരുന്ന സ്വർണ വ്യാപാരികളെ നിർമലഗിരി വളവിൽ കവർച്ച സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് കാറിൽ കയറ്റികൊണ്ടുപോയി പണംകവർന്ന ശേഷം വ്യാപാരികളെ വഴിയിൽ ഇറക്കി വിട്ടുവെന്നാണ് പരാതി. 50 ലക്ഷം രൂപ കവർന്നെന്നാണ് വ്യാപാരികൾ പരാതിപ്പെട്ടതെങ്കിലും 3.75 കോടി രൂപ നഷ്ടമായതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കവർച്ചയ്ക്ക് പിന്നിൽ വൻ റാക്കറ്റാണ് പ്രവർത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ മോഷണ സംഘത്തിന്റെ പിന്തുണയോടെ തുക തട്ടിയെടുക്കുകയായിരുന്നു. മുഖ്യപ്രതി ഉൾപ്പെടെ 13 പേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തു .റോഷൻ 20ഓളം മോഷണ കേസുകളിൽ പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. കൂത്തുപറമ്പ് ഒന്നാംക്ലാ സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.