നഗരസഭയിൽ റജിസ്റ്റർ ചെയ്യണം: ശ്രീകണ്ഠപുരം∙ ഹരിത ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ നടത്തുന്ന വിവാഹം, ഗൃഹ പ്രവേശനം, ജന്മദിനാഘോഷം, മരണാനന്തര ചടങ്ങുകൾ, ആരാധാനാലയങ്ങളിലെ ചടങ്ങുകൾ തുടങ്ങി 100ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന എല്ലാ ചടങ്ങുകളും പരിപാടികളും

നഗരസഭയിൽ റജിസ്റ്റർ ചെയ്യണം: ശ്രീകണ്ഠപുരം∙ ഹരിത ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ നടത്തുന്ന വിവാഹം, ഗൃഹ പ്രവേശനം, ജന്മദിനാഘോഷം, മരണാനന്തര ചടങ്ങുകൾ, ആരാധാനാലയങ്ങളിലെ ചടങ്ങുകൾ തുടങ്ങി 100ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന എല്ലാ ചടങ്ങുകളും പരിപാടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരസഭയിൽ റജിസ്റ്റർ ചെയ്യണം: ശ്രീകണ്ഠപുരം∙ ഹരിത ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ നടത്തുന്ന വിവാഹം, ഗൃഹ പ്രവേശനം, ജന്മദിനാഘോഷം, മരണാനന്തര ചടങ്ങുകൾ, ആരാധാനാലയങ്ങളിലെ ചടങ്ങുകൾ തുടങ്ങി 100ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന എല്ലാ ചടങ്ങുകളും പരിപാടികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരസഭയിൽ റജിസ്റ്റർ ചെയ്യണം
ശ്രീകണ്ഠപുരം∙ ഹരിത ചട്ടങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ നടത്തുന്ന വിവാഹം, ഗൃഹ പ്രവേശനം, ജന്മദിനാഘോഷം, മരണാനന്തര ചടങ്ങുകൾ, ആരാധാനാലയങ്ങളിലെ ചടങ്ങുകൾ തുടങ്ങി 100ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് നടത്തുന്ന എല്ലാ ചടങ്ങുകളും പരിപാടികളും നടത്തുന്നതിന് 3 ദിവസം മുൻപ് നഗരസഭാ ഓഫിസിൽ റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്നു മുതൽ
കണ്ണൂർ ∙ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ 21 വരെ താവക്കര നൂർ മലബാർ ഐറിസ് കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. 99469 99046.

ADVERTISEMENT

അധ്യാപക ഒഴിവ്
ചെറുപുഴ ∙പുളിങ്ങോം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്,യുപിഎസ്ടി അധ്യാപകരുടെ ഒഴിവുണ്ട്.അഭിമുഖം: 18ന് രാവിലെ 11ന് ഓഫിസിൽ
തളിപ്പറമ്പ്∙ ചവനപ്പുഴ പിവികെഎൻഎസ്ജി എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് കെ.ടെറ്റ് യോഗ്യതയുള്ളവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 15ന് 10.30ന്. ഫോൺ– 9497601193.
ചാവശ്ശേരി∙ ഗവ. ഹയർസെക്ക. സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം അധ്യാപക നിയമനത്തിന് ഇന്റർവ്യു ഇന്നു 10.30ന്  നടത്തും.

എൻജിനീയർ നിയമനം
പാനൂർ ∙ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറുടെ തസ്തികയിലെ ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി‍ടെക് സിവിൽ യോഗ്യതയുള്ളരെയാണ് പരിഗണിക്കുക. അഭിമുഖം 19ന് 11ന് ഓഫിസിൽ. സർ‌ട്ടിഫിക്കറ്റും കോപ്പിയും കരുതണം.

കരാട്ടെ പരിശീലകന്റെ ഒഴിവ്
കാവിൻമൂല ∙ അ‍ഞ്ചരക്കണ്ടി പഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിന് സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമുള്ള പരിശീലകന്റെ ഒഴിവുണ്ട്. താൽപര്യമുള്ളവർ 16നു 11ന് പഞ്ചായത്ത് ഓഫിസിൽ ഹാജരാകണം.

പരിശീലകനെ നിയമിക്കും
നടുവിൽ∙ പഞ്ചായത്തിന്റെ വനിതാ പരിശീലന കേന്ദ്രത്തിൽ തുന്നൽ പരിശീലകരെ നിയമിക്കും. 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വന്തം കൈപ്പടയിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും ഈ മാസം 7നകം വിഇഒ ഓഫിസ്, നടുവിൽ പഞ്ചായത്ത് എന്ന അഡ്രസിൽ സമർപ്പിക്കണം.

ADVERTISEMENT

അഭിമുഖം 21ന്
കരിവെള്ളൂർ ∙  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിവെള്ളൂർ പെരളം പഞ്ചായത്ത് നടപ്പിലാക്കുന്ന നീന്തൽ പരിശീലനത്തിന് യോഗ്യതയുള്ള പരിശീലകരെ തിരഞ്ഞെടുക്കുന്നതിനുളള അഭിമുഖം 21ന് 11ന് പഞ്ചായത്തിൽ നടക്കും. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.

സൗജന്യ പരിശീലനം
നടുവിൽ∙ പഞ്ചായത്ത് 2024– 25 വർഷം നടത്തുന്ന പഠന പരിമിതി പിന്തുണാ പ്രോജക്ടിന്റെ ഭാഗമായി എഴുത്ത്, വായന, ഗണിതം, ശ്രദ്ധ തുടങ്ങിയ മേഖലകളിൽ സ്ഥിരമായ പിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് പ്രത്യേക സൗജന്യ പരിശീലനം നൽകും. ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ 16 ന് രാവിലെ 9ന് വായാട്ടുപറമ്പ് യുപി സ്കൂളിൽ നടക്കുന്ന ക്യാംപിൽ ആരംഭിക്കും. സ്കൂൾ അധ്യയനത്തോടൊപ്പം അവധി ദിവസങ്ങൾ കൂടി ഉപയോഗപ്പെടുത്തി ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന വിധത്തിൽ തുടർച്ചയായി നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ അവരവരുടെ സ്കൂൾ പ്രധാന അധ്യാപകൻ  മുഖേനയോ നേരിട്ടോ 9447739033 , 9526932440 എന്ന നമ്പറിൽ 15ന് വൈകിട്ട് 4 നു മുമ്പേ റജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യാതെ  പങ്കെടുക്കാൻ അനുവാദമുണ്ടായിരിക്കില്ല.

വസ്തു നികുതി ക്യാംപ് നാളെ
പെടേന ∙ പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് വസ്തു നികുതി ക്യാംപ് നാളെ രാവിലെ 11മുതൽ 1.30 വരെ പെടേന ജുമാ മസ്ജിദിന് സമീപം നടക്കും.

ഫാം പ്ലാൻ വികസന സമീപന പദ്ധതി: കർഷകർക്ക് അപേക്ഷിക്കാം
കൂത്തുപറമ്പ് ∙ ഫാം പ്ലാൻ വികസന സമീപന പദ്ധതിയിലേക്ക് കൂത്തുപറമ്പ് ബ്ലോക്കിലെ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 10 സെന്റ് മുതൽ 2 ഏക്കർ വരെ കൃഷി ഭൂമിയുള്ള കർഷകർക്ക് അംഗമാകാം. കർഷകർ 2024 - 25 വർഷ ഭൂനികുതി രശീത്, ആധാർ കാർഡ് പകർപ്പ് എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ 20 നകം കൃഷിഭവനിൽ സമർപ്പിക്കണമെന്ന് കൂത്തുപറമ്പ് കൃഷി അസി.ഡയറക്ടർ അറിയിച്ചു. 

ADVERTISEMENT

അറിയിപ്പ്
പയ്യന്നൂർ ∙ 2017 മുതൽ 2024 വരെ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണ്ടിന്യുയസ് ഇവാല്വേഷൻ ആൻഡ് ഗ്രേഡിങ് (എൻഎസ്ക്യുഎഫ്) ബേസ്‌ഡ് സ്കീം, കണ്ടിന്യുയസ് ഇവാല്വേഷൻ ആൻഡ് ഗ്രേഡിങ് റിവൈസ്ഡ് കം മോഡുലാർ സ്കീം എന്നിവയിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊതു പരീക്ഷ എഴുതുകയും എന്നാൽ യോഗ്യത നേടാത്തവർക്ക് 2025 മാർച്ച് മാസത്തിൽ നടത്തുന്ന പൊതു പരീക്ഷ എഴുതാമെന്ന് എകെഎഎസ്ജിവി എച്ച്എസ്എസ് പ്രിൻസിപ്പൽ അറിയിച്ചു. 18ന് വൈകിട്ട് മൂന്നിനകം വിഎച്ച്എസ്ഇ ഓഫിസിൽ അപേക്ഷ നൽകണം. 9496420441.

ഡിപ്ലോമ കോഴ്സ് പ്രവേശനം
മട്ടന്നൂർ∙ ഗവ. പോളിടെക്നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നടത്തും. മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ്, ഫിറ്റ്നസ് ട്രെയിനിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. 9495461942.

യോഗം 16ന്
മാത്തിൽ∙ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ ഉത്സവങ്ങളും ഒത്തുചേരലുകളും നടത്തുന്ന ആരാധനാലയങ്ങൾ,  തറവാട്ടുകാർ, കുടുംബങ്ങൾ, ഓഡിറ്റോറിയം എന്നിവയിലെ ഭാരവാഹികളുടെയും കേറ്ററിങ് തൊഴിലിൽ ഏർപ്പെടുന്നവരുടെയും യോഗം 16ന് 2.30ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.

പുസ്തക പ്രകാശനം 16ന്
പയ്യന്നൂർ ∙ വാന നിരീക്ഷണ കേന്ദ്രം സാരഥികളിൽ ഒരാളായ കെ.പി.രവീന്ദ്രന്റെ ഭൗതിക ശാസ്ത്രത്തിലുള്ള മൂന്നാമത്തെ പുസ്തകം ജ്യോതിശാസ്ത്ര നിഘണ്ടു 16ന് പ്രകാശനം ചെയ്യും. 4.30 ഗവ.ഗേൾസ് സ്കൂളിൽ നടക്കുന്ന ചടങ്ങ് ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.പാപ്പൂട്ടി പുസ്തകം പ്രകാശനം ചെയ്യും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. ആസ്ട്രോ വാന നിരീക്ഷണ കേന്ദ്രവും ഓപ്പൺ ഫ്രെയിമുമാണ് സംഘാടകർ.

ഇഡ ഫെസ്റ്റ് 30നും 1നും
കണ്ണൂർ∙ ഇന്ത്യ ഡാൻസ് അലയൻസിന്റെ ഇഡ ഫെസ്റ്റ് 30നും ഡിസംബർ 1നും ജവാഹർ ലൈബ്രറി ഹാളിൽ നടക്കും. 30ന് വൈകിട്ട് 6.15ന് ഗോപിക വർമയുടെ മോഹിനിയാട്ടം, 7ന് റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുഡി, 7.40ന് ആര്യ നന്ദേയുടെ ഒഡീസി നൃത്തം. 

ഡിസംബർ 1ന് 6.15ന് അവിനാവ് മുഖർജിയുടെ കഥക്, 7ന് രമ വൈദ്യനാഥന്റെ ഭരതനാട്യം എന്നിവ അരങ്ങേറുമെന്ന് സംഘാടകരായ സ്വസ്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമൻസ് ആർട്സിലെ ഷൈജ ബിനീഷ്, ബിനീഷ് കിരൺ എന്നിവർ അറിയിച്ചു.

വൈഖരീയം ഗോൾഡൻ സിങ്ങർ ചലച്ചിത്രഗാന റിയാലിറ്റി ഷോ
കണ്ണൂർ∙ ചെറുകുന്ന് വൈഖരി സംഗീത വിദ്യാലയത്തിന്റെ വൈഖരീയം ഗോൾഡൻ സിംഗർ ചലച്ചിത്രഗാന റിയാലിറ്റി ഷോ ഡിസംബർ ആദ്യം നടക്കും. 12 –17 വയസ്സുകാർക്കും 18–25 വയസ്സുകാർക്കും 2 വിഭാഗമായാണ് മത്സരം. സംഗീത സംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ നേതൃത്വം നൽകുന്ന മത്സര പരിപാടിയിൽ പങ്കെടുക്കാൻ 30നു മുൻപായി പേര് റജിസ്റ്റർ ചെയ്യണമെന്ന് വൈഖരി പിടിഎ പ്രസിഡന്റ് ആനക്കൈ ബാലകൃഷ്ണൻ, സെക്രട്ടറി ജിജി കുമാരി, ലിനി കരുൺ, സദാനന്ദൻ അമ്പലപ്പുറം എന്നിവർ അറിയിച്ചു.  9746251610

ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും ഗാനാലാപന സംഗമവും 
ചെറുകുന്ന് ∙ മഹാത്മാ സേവാഗ്രാം ചെറുകുന്ന് കണ്ണപുരം മേഖലാ സമിതി 16ന് 3.30ന് ഒഎൻവി, ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും കരോക്കെ ഗാനാലാപന സംഗമവും നടത്തുന്നു. ഗായകൻ രാമചന്ദ്രൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. ഗാനാലാപനത്തിനു പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 8848776075.

വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ മുട്ടന്നൂർ, മാവിൻ ചോട്ടിൽ, മുട്ടന്നൂർ പള്ളി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.

ഏച്ചൂർ∙ ചേലോറ, പെരിങ്ങളായി, ശ്രീരോഷ് 1,2,3 ട്രാൻസ്ഫോമർ പരിധിയിൽ 9– 5 

ചൊവ്വ∙ സ്പ്രിങ് ഫീൽഡ് വില്ല ട്രാൻസ്‌ഫോമർ പരിധിയിൽ 8.30– 2, സതേൺ റെയിൽവേ ട്രാൻസ്‌ഫോമർ പരിധിയിൽ 10– 4, വോൾക്കർ ഹീറോ ട്രാൻസ്‌ഫോമർ പരിധിയിൽ 10–3

കാടാച്ചിറ∙എസ്ഐ റോഡ് ട്രാൻസ്ഫോമർ പരിധിയിൽ  9– 5.30, കടമ്പൂർ ഇംഗ്ലീഷ് മീഡിയം, കച്ചേരിമൊട്ട എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 7–2, 

ആറ്റടപ്പ അമ്പലം, ആറ്റടപ്പ ഡിസ്‌പെൻസറി ട്രാൻസ്ഫോമർ പരിധിയിൽ 10–1.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT