കുറ്റ്യാട്ടൂർ എഫ്എച്ച്സി: സൂചനാ ബോർഡ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
ചട്ടുകപാറ∙ പ്രധാന റോഡരികിൽ ആശുപത്രി സൂചിപ്പിക്കുന്ന ബോർഡ് പിഴുതുമാറ്റിയത് പുനഃസ്ഥാപിക്കാത്തതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. ചട്ടുകപാറയിൽ പ്രധാന റോഡിൽ നിന്നു നൂറു മീറ്ററോളം അകലെയുള്ള കുറ്റ്യാട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള സൂചനാബോർഡ് പുനഃസ്ഥാപിക്കാത്തതാണ്

ചട്ടുകപാറ∙ പ്രധാന റോഡരികിൽ ആശുപത്രി സൂചിപ്പിക്കുന്ന ബോർഡ് പിഴുതുമാറ്റിയത് പുനഃസ്ഥാപിക്കാത്തതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു. ചട്ടുകപാറയിൽ പ്രധാന റോഡിൽ നിന്നു നൂറു മീറ്ററോളം അകലെയുള്ള കുറ്റ്യാട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള സൂചനാബോർഡ് പുനഃസ്ഥാപിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
റോഡരികിൽ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്ന വേളയിലാണ് ബോർഡ് മാറ്റിയത്. പണികൾ പൂർത്തീകരിച്ച് 3 മാസത്തിലേറെ കഴിഞ്ഞിട്ടും ബോർഡ് പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ല. പിഴുതുമാറ്റിയ ദിവസം സമീപമുള്ള വൈദ്യുത തൂണിന് ചേർത്ത് വച്ച ബോർഡ് അതേപടി ഇന്നും തുടരുകയാണ്. കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫിസ് മുൻവശത്തെ മതിലിനോടു ചേർന്നുള്ള വൈദ്യുത തൂണിന് ചേർത്താണ് ബോർഡുള്ളത്. ചെരിഞ്ഞ് നിലകൊള്ളുന്ന ബോർഡ് കൊണ്ട് ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്.
കണ്ണൂർ വിമാനത്താവളത്തിനു സമീപ പ്രദേശത്തുള്ള മെക്കാഡം ടാറിങ് നടത്തിയ മുണ്ടേരി, ചാലോട്, മയ്യിൽ, നായാട്ടുപാറ, ഇരിക്കൂർ, ശ്രീകണ്ഠാപുരം പ്രധാന റോഡാണിത്.ഇതുവഴി അമിത വേഗത്തിൽ കടന്നു പോകുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചുകടന്ന് ആശുപത്രിയിൽ എത്താൻ ആളുകൾ ഏറെ ബുദ്ധിമുട്ടുകയാണ്. ബോർഡ് ഉള്ളപ്പോൾ വാഹനങ്ങളുടെ വേഗം കുറവായിരുന്നുവെന്നും അടിയന്തരമായി സൂചനാബോർഡ് പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.