അർധരാത്രി പുതിയതെരുവിൽ വൻ തീപിടിത്തം
കണ്ണൂർ∙ പുതിയതെരുവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടു മേഞ്ഞ കെട്ടിടം അർദ്ധരാത്രി കത്തിനശിച്ചു.കാട്ടാമ്പള്ളി റോഡിൽ രാമഗുരു യുപി സ്കൂളിനു സമീപത്തെ കോഡീസ് മരം പ്ലെയിനർ ഷോപ്പ്, ബർക്കാത്ത് ടൈൽ ഷോപ്പിന്റെ ഗോഡൗൺ എന്നിവയാണ് കത്തി നശിച്ചത്. മേൽക്കൂരയും പ്ലെയിനർ ഷോപ്പിലെ മര ഉരുപ്പടികളും യന്ത്രങ്ങളും

കണ്ണൂർ∙ പുതിയതെരുവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടു മേഞ്ഞ കെട്ടിടം അർദ്ധരാത്രി കത്തിനശിച്ചു. കാട്ടാമ്പള്ളി റോഡിൽ രാമഗുരു യുപി സ്കൂളിനു സമീപത്തെ കോഡീസ് മരം പ്ലെയിനർ ഷോപ്പ്, ബർക്കാത്ത് ടൈൽ ഷോപ്പിന്റെ ഗോഡൗൺ എന്നിവയാണ് കത്തി നശിച്ചത്. മേൽക്കൂരയും പ്ലെയിനർ ഷോപ്പിലെ മര ഉരുപ്പടികളും യന്ത്രങ്ങളും ഏറെക്കുറെ കത്തി നശിച്ചു. അർധരാത്രി 12.10ന് ആണു സംഭവം. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘമാണ് അഗ്നിശമനയിൽ വിവരമറിയിച്ചത്.
ടൈൽസ് ഗോഡൗണിന്റെ ഭാഗത്തു നിന്നാണ് ആദ്യം പുക ഉയർന്നതെന്ന് പരിസരവാസികൾ പറയുന്നു. നാട്ടുകാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. കണ്ണൂരിൽ നിന്ന് 3 യൂണിറ്റും തളിപ്പറമ്പിൽ നിന്ന് 1 യൂണിറ്റ് അഗ്നി രക്ഷാസേന സ്ഥലത്തെത്തി. പുലർച്ചെ വരെ പ്രയത്നിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിനു മുൻവശത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ അദ്വൈതം, ആറുട്ടി ജൂസ് ഷോപ്പ് എന്നിവിടങ്ങളിലേക്ക് തീ വ്യാപിക്കാതെ നിയന്ത്രിക്കാനായി.
നാട്ടുകാരും തീ അണയ്ക്കാൻ രംഗത്തുണ്ടായിരുന്നു. വളപട്ടണം പൊലീസും സ്ഥലത്തെത്തി. കണ്ണൂർ അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ ടി അജയൻ, അസി.സ്റ്റേഷൻ ഓഫീസർ സി.ഡി.റോയ്, സീനിയർ ഫയർ ഓഫിസർ രാജീവൻ, ഉയർമാന്മാരായ ധനേഷ്, അവിനേഷ്, പി.ജയൻ, അനുഷ, അമിത, ഷജിൽ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.