വളപട്ടണം ∙ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറ്റാണ്ടു മുൻപു വരച്ച അപൂർവ ചുമർച്ചിത്രത്തിനു പുനർജനി. ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താൻ അവകാശമുണ്ടായിരുന്ന തെയ്യമ്പാടി നമ്പ്യാർ സ്ഥാനിക കാരണവർ വരച്ച ചിത്രം ക്ഷേത്രം പുനരുദ്ധാരണ ഘട്ടത്തിൽ ഭിത്തി തേച്ചു പുതുക്കിയപ്പോൾ പൂർണമായും നശിച്ചുപോയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളപട്ടണം ∙ കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ നൂറ്റാണ്ടു മുൻപു വരച്ച അപൂർവ ചുമർച്ചിത്രത്തിനു പുനർജനി. ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താൻ അവകാശമുണ്ടായിരുന്ന തെയ്യമ്പാടി നമ്പ്യാർ സ്ഥാനിക കാരണവർ വരച്ച ചിത്രം ക്ഷേത്രം പുനരുദ്ധാരണ ഘട്ടത്തിൽ ഭിത്തി തേച്ചു പുതുക്കിയപ്പോൾ പൂർണമായും നശിച്ചുപോയിരുന്നു. വളപട്ടണം വടക്കില്ലത്തെ സുജിത് പരമേശ്വരന്റെ കൈവശമുണ്ടായിരുന്ന ഫോട്ടോ നോക്കിയാണ് ഗണപതിയുടെയും ദേവിയുടെയും ഭാവം ആവിഷ്കരിച്ച ചിത്രങ്ങൾ ഗുരുവായൂർ ടി.എസ്.ശാസ്ത്ര ശർമൻ പ്രസാദ് പുനഃസൃഷ്ടിച്ചത്.

അഷ്ട–മാതൃ ആരാധനയിലെ ചന്ദ്രികാദേവിയെന്ന സോമേശ്വരിയുടെ ചിത്രീകരണമാണ് ഇതെന്നും ഉത്തര കേരളത്തിൽ അഷ്ടമാതൃ ആരാധന നടന്നിരുന്നതിന്റെ ചരിത്ര രേഖ കൂടിയാണെന്നും ചുമർച്ചിത്ര ഗവേഷകനും താന്ത്രിക പണ്ഡിതനുമായ സുധീഷ് നമ്പൂതിരി പറഞ്ഞു. നാഗഭൂഷണ ആഭരണങ്ങളിൽ അവ്യക്തതയുണ്ടായതിനാൽ പാരമ്പര്യ യുക്തിയനുസരിച്ചാണ് അവ വരച്ചതെന്നു ശാസ്ത്ര ശർമൻ പ്രസാദ് പറഞ്ഞു. പൂർണമായും പ്രകൃതിവർണങ്ങളാണ് ഉപയോഗിച്ചത്. കൊല്ലൂർ കുടജാദ്രിയിലും സൗപർണിക നദീതീരത്തു നിന്നും മഞ്ഞയ്ക്കും ചുവപ്പിനും വേണ്ട കല്ലുകൾ ശേഖരിച്ചു.

ADVERTISEMENT

വെള്ള നിറത്തിനു ചുണ്ണാമ്പും പച്ചയ്ക്കു നീലയമരി ഇലയും നീലയ്ക്ക് കട്ടനീലവും മഞ്ഞ നിറത്തിനു മനയോലയും ചുവപ്പിനു ചായില്യവും ചേർത്തു. ഇരവി മരത്തിന്റെ കറയും ആര്യവേപ്പിന്റെ പശയും ഉപയോഗിച്ചാണ് വർണക്കൂട്ട് ഒരുക്കിയത്. വടക്കേ ഇല്ലത്ത് കേശവ പിടാരരും മക്കളുമാണ് ചിത്രം പുനർചിത്രീകരണത്തിനു മുൻകൈ എടുത്തത്. ചിത്രത്തിന്റെ നേത്രോന്മീലനം ചിറക്കൽ കോവിലകം വലിയ രാജ രാമവർമ്മയുടെ സാന്നിധ്യത്തിൽ ഇന്നു രാവിലെ ക്ഷേത്രം തന്ത്രി കാട്ടുമാടം ഇല്ലത്ത് ഈശാനൻ നമ്പൂതിരിപ്പാട് നിർവഹിക്കും.