പയ്യന്നൂർ ∙ ജില്ലാ സ്കൂൾ കലോത്സവവേദിയിൽ ആവേശപ്പെരുമഴ തീർത്ത് മത്സരാർഥികളെത്തി. കനത്ത വെയിലും ചൂടും ആദ്യദിനത്തിലെ മത്സരച്ചൂട് കുറച്ചില്ല. 9.30ന് മത്സരം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം മത്സരങ്ങളും വൈകിയാണ് തുടങ്ങിയത്. ഇന്നും വൈകിത്തുടങ്ങിയാൽ മത്സരങ്ങൾ അവസാനിക്കാൻ രാത്രി വരെ

പയ്യന്നൂർ ∙ ജില്ലാ സ്കൂൾ കലോത്സവവേദിയിൽ ആവേശപ്പെരുമഴ തീർത്ത് മത്സരാർഥികളെത്തി. കനത്ത വെയിലും ചൂടും ആദ്യദിനത്തിലെ മത്സരച്ചൂട് കുറച്ചില്ല. 9.30ന് മത്സരം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം മത്സരങ്ങളും വൈകിയാണ് തുടങ്ങിയത്. ഇന്നും വൈകിത്തുടങ്ങിയാൽ മത്സരങ്ങൾ അവസാനിക്കാൻ രാത്രി വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ ജില്ലാ സ്കൂൾ കലോത്സവവേദിയിൽ ആവേശപ്പെരുമഴ തീർത്ത് മത്സരാർഥികളെത്തി. കനത്ത വെയിലും ചൂടും ആദ്യദിനത്തിലെ മത്സരച്ചൂട് കുറച്ചില്ല. 9.30ന് മത്സരം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം മത്സരങ്ങളും വൈകിയാണ് തുടങ്ങിയത്. ഇന്നും വൈകിത്തുടങ്ങിയാൽ മത്സരങ്ങൾ അവസാനിക്കാൻ രാത്രി വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ ജില്ലാ സ്കൂൾ കലോത്സവവേദിയിൽ ആവേശപ്പെരുമഴ തീർത്ത് മത്സരാർഥികളെത്തി. കനത്ത വെയിലും ചൂടും ആദ്യദിനത്തിലെ മത്സരച്ചൂട് കുറച്ചില്ല. 9.30ന് മത്സരം തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഭൂരിഭാഗം മത്സരങ്ങളും വൈകിയാണ് തുടങ്ങിയത്. ഇന്നും വൈകിത്തുടങ്ങിയാൽ മത്സരങ്ങൾ അവസാനിക്കാൻ രാത്രി വരെ കാക്കേണ്ടി വരും. രചനാ മത്സരങ്ങൾ ആദ്യദിനം തന്നെ പൂർത്തിയായി.

ബാൻഡ് മേളം എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ബർണശ്ശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ജേതാക്കളായി. പൂരക്കളി, അറബനമുട്ട്, കേരളനടനം, ഭരതനാട്യം, ഓട്ടൻതുള്ളൽ, അറബിക് നാടകം എന്നിവയായിരുന്നു മറ്റ് സ്റ്റേജ് ഇനങ്ങൾ. ഭരതനാട്യവേദിയിൽ മാറ്റുകൾ ഇളകുന്നുണ്ടെന്ന പരാതി ഉയർന്നതോടെ മാറ്റുകൾ മാറ്റിയാണ് മത്സരം പൂർത്തിയാക്കിയത്. 
ഹൈസ്കൂൾ വിഭാഗം പൂരക്കളി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിനു ശേഷം വേദിയിൽ സംഘർഷം. കരിവെള്ളൂർ എവിഎസ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ടീമിന്റെ ഗുരു പ്രമോദ് അപ്പ്യാലും വിധികർത്താവും തമ്മിലുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മത്സരത്തിൽ വെള്ളൂർ ഗവ. ഹയർസെക്കൻഡറി സ്കൂളാണ് ഒന്നാമതെത്തിയത്. ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം  ജിഎച്ച്എസ്എസ് കരിവെള്ളൂരിനായിരുന്നു. അപ്പീൽ നൽകിയാണ് ഇത്തവണ ജിഎച്ച്എസ്എസ് വെള്ളൂർ മത്സരത്തിനെത്തിയത്. 

ADVERTISEMENT

അന്നൂർ സ്വദേശി ശ്യാം പ്രസാദാണ് വെള്ളൂർ സ്കൂൾ ടീമിന്റെ പരിശീലകൻ. രണ്ട് ടീമുകളും എ ഗ്രേഡ് നേടിയെങ്കിലും സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയത് വെള്ളൂർ സ്കൂളാണ്. കരിവെള്ളൂർ സ്കൂൾ ടീമിന്റെ ഗുരു പ്രമോദ് അപ്പ്യാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹയർസെക്കൻഡറി വിഭാഗം പൂരക്കളിയിൽ ഇത്തവണയും കരിവെള്ളൂർ ‌ജിഎച്ച്എസ്എസിന് ചുവടുപിഴച്ചില്ല. എത്രാമത്തെ വിജയമാണെന്ന് ചോദിച്ചാൽ ഓർത്തെടുക്കാൻ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസം. കഴിഞ്ഞതവണ പങ്കെടുത്ത 6 പേർ ഇത്തവണയും ടീമിലുണ്ട്. 

കല മനസ്സിലെ കാലുഷ്യങ്ങൾ മായ്ക്കും:  മന്ത്രി കടന്നപ്പള്ളി 
പയ്യന്നൂർ ∙ കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ മാനസികസംഘർഷം ഇല്ലാതാക്കാൻ കലോത്സവങ്ങൾ പ്രയോജനപ്പെടുമെന്നു മന്ത്രി പറഞ്ഞു. കല മനസ്സിലെ കാലുഷ്യങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

എം.വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ജനറൽ കൺവീനറുമായ കെ.ബാബു മഹേശ്വരി പ്രസാദ്, കെ.വി.ലളിത, പി.വി.കുഞ്ഞപ്പൻ, സി.ജയ, ടി.പി.സമീറ, മണിയറ ചന്ദ്രൻ, വി.വി.പ്രേമരാജൻ, ഉദയകുമാരി, ഇ.സി.വിനോദ്, കെ.മനോജ്, എം.കെ.എം.സുബൈർ, പ്രിൻസിപ്പൽ എം.പി.സതീഷ്കുമാർ, പ്രധാനാധ്യാപിക കെ.ശ്രീലത, പിടിഎ പ്രസിഡന്റ് എം.ചന്ദ്രൻ, കെ.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു

ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനം ആലപിച്ച സംഗീതാധ്യാപകർ.

കലോത്സവത്തിന്റെ സ്വാഗതഗാനം രചിച്ചതും വരികൾക്ക് ഈണമിട്ടതും വേദിയിൽ ഗാനമാലപിച്ചതും ജില്ലയിലെ സ്കൂൾ അധ്യാപകർ
കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനും ചലച്ചിത്ര ഗാനരചയിതാവുമായ വൈശാഖ് സുഗുണൻ രചിച്ച ഗാനത്തിന് അതേ സ്കൂളിലെ സംഗീത അധ്യാപകനും ചലച്ചിത്ര സംഗീതസംവിധായകനുമായ ഷൈജു പള്ളിക്കുന്നാണ് സംഗീതം നൽകിയത്. ഉദ്ഘാടന സമ്മേളനത്തിൽ സംഗീതാധ്യാപകരായ കെ.ദീപ, ഡോ.ആർ.വി.സുമ, എം.ഭാഷ, വി.പി.ബീന, ആർ.ബിന്ദു, പി.ഷെല്ലി, രാജേഷ് ധർമൻ, വി.കെ.ജയൻ, സി.രമേഷ്, പി.വി.അനൂപ് കുമാർ, ടി.പി.വിനയ കൃഷ്ണൻ, കെ.പി.പ്രമദ, ബിന്ദു ആലക്കണ്ടി, മാളവിക ജയചന്ദ്രൻ, ജൊവാൻസ് പി.ഷിബു, റിജോ ജോസ്, ജെനീഷ് ജോൺ, ബിനൂപ് ശേഖർ, പ്രത്യുഷ് എസ്.ബാബു, എം.സി.നീതു, ആര്യ രമേഷ്, മരിയ തോമസ്, സി.അസിത, കെ.ശാന്ത, കെ.ജെ.സിന്ധു, ഡോ.എസ്.കെ.അപർണ പ്രദീപ് എന്നിവർ ചേർന്ന് ആലപിച്ചു.

ADVERTISEMENT

ഓട്ടൻതുള്ളലിൽ ദ്രുപതിന് ഹാട്രിക്
ഓട്ടൻതുള്ളൽ മത്സരത്തിൽ ജില്ലയിൽ മൂന്നാം തവണയും ഒന്നാമതെത്തിയതിന്റെ സന്തോഷത്തിലാണ് എസ്.ദ്രുപത്. 10 വർഷമായി ഓട്ടൻതുള്ളൽ പഠിക്കുന്നുണ്ട്. കലാമണ്ഡലം മഹേന്ദ്രനാണ് ഗുരു. കൂത്തുപറമ്പ് രാജീവ്‌ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുത്ത നാലു പേർക്കും എ ഗ്രേഡുണ്ട്.

എച്ച്എസ് വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ എ.കൃഷ്ണതേജിനെ അമ്മ ലിസി ആശ്ലേഷിക്കുന്നു.

വാശിയോടെ നേടി വിജയം
പയ്യന്നൂർ∙ഭരതനാട്യത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ സംസ്ഥാന തലത്തിൽ അർഹത നേടിയ മാലൂർ ജിഎച്ച്എസ്എസിലെ എ.കൃഷ്ണതേജിന് ഇത് ജീവിത അഭിലാഷം. എൽകെജിയിൽ നൃത്ത പരിശീലനം തുടങ്ങിയതാണ്. കുച്ചുപ്പുഡിയിലും നാടോടി നൃത്തത്തിലും സംസ്ഥാന തലത്തിൽ മത്സരിച്ചെങ്കിലും ഭരതനാട്യം ജില്ലയിൽ ഒതുങ്ങി. ഇത്തവണ സംസ്ഥാന കലോത്സവത്തിൽ ഭരതനാട്യം അവതരിപ്പിക്കണമെന്നു വാശിയായിരുന്നു. അത് നേടിയതിലുള്ള ത്രില്ലിലാണ് കൃഷ്ണ തേജ്. പേരാവൂർ തോലമ്പ്രയിലെ ബിസിനസുകാരൻ എം.പി.സുരേഷിന്റെയും നഴ്സ് എ.ലിസിയുടെയും മകനാണ്.

ഇന്നത്തെ മത്സരങ്ങൾ
വേദി 1: നാടോടിനൃത്തം
വേദി 2: ഭരതനാട്യം, കുച്ചിപ്പുഡി.
വേദി 3: സംസ്കൃതം നാടകം
വേദി 4: തമിഴ്, കന്നഡ പദ്യം ചൊല്ലൽ, പ്രസംഗം
വേദി 5: ഒപ്പന
വേദി 6: ലളിതഗാനം
വേദി 7: കഥാപ്രസംഗം
വേദി 8: ചെണ്ട–തായമ്പക, ചെണ്ടമേളം
വേദി 9: മോഹിനിയാട്ടം
വേദി 10: അറബിക് പദ്യം, പ്രസംഗം
വേദി 11: ഖുർആൻ പാരായണം, മുഷാറ
വേദി 12: ഉറുദു പദ്യം ചൊല്ലൽ, പ്രസംഗം
വേദി 13: കാവ്യകേളി, അക്ഷരശ്ലോകം
വേദി 14: അഷ്ടപദി, സംസ്കൃതം പദ്യം ചൊല്ലൽ
വേദി 15: ഹിന്ദി പദ്യം ചൊല്ലൽ, പ്രസംഗം

സ്വാഗതഗാനം എഴുതാൻ അവസരം ലഭിച്ചതു വലിയ അംഗീകാരമായി കരുതുന്നു. നാടിന്റെ പെരുമകളെ പാട്ടിന്റെ ഈണത്തിലേക്കു കൊണ്ടുവരിക എന്നതു ശ്രമകരമായിരുന്നു. പറഞ്ഞാൽ തീരാത്തത്രയും വിശേഷങ്ങളുള്ള നാടിനെക്കുറിച്ച് പാട്ടെഴുതുമ്പോൾ പലതും വിട്ടുപോകാൻ സാധ്യതയുണ്ട്. സമരപോരാട്ടങ്ങളും ഉപ്പ് സത്യഗ്രഹവും കോൽക്കളിയും പവിത്ര മോതിരവും മറത്തുകളിയുമെല്ലാം പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

English Summary:

The Payyanur School Arts Festival was a captivating blend of artistic talent, competitive spirit, and inspiring stories. From controversial results in the Poorakkali competition to a student's perseverance in Bharatanatyam, the festival showcased the power of art to unite and inspire.