കേരളത്തിൽ 11 വർഷം സജീവം; വിക്രം ഗൗഡ മടങ്ങിയത് സംഘത്തിലെ അഭിപ്രായഭിന്നതമൂലം
ഇരിട്ടി ∙ കാർക്കളയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡ കേരളത്തിൽ 11 വർഷം മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച കേഡർ.കർണാടകയിൽ ചിക്കമഗളൂരു, ശിവമൊഗ്ഗ, ഉഡുപ്പി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വിക്രത്തിനെ കേരളത്തിൽ പശ്ചിമഘട്ടം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കായി ദേശീയ നേതൃത്വം നിയോഗിച്ചത് 2013ൽ

ഇരിട്ടി ∙ കാർക്കളയിൽ കൊല്ലപ്പെട്ട വിക്രം ഗൗഡ കേരളത്തിൽ 11 വർഷം മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച കേഡർ. കർണാടകയിൽ ചിക്കമഗളൂരു, ശിവമൊഗ്ഗ, ഉഡുപ്പി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വിക്രത്തിനെ കേരളത്തിൽ പശ്ചിമഘട്ടം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കായി ദേശീയ നേതൃത്വം നിയോഗിച്ചത് 2013ൽ ആണെന്ന് കേരള എടിഎസ് കണ്ടെത്തിയിരുന്നു. 4 മാസം മുൻപ് പിടിയിലായ മാവോയിസ്റ്റ് കബനീദളം കമാൻഡർ സി.പി.മൊയ്തീനുമായുള്ള അഭിപ്രായഭിന്നത മൂലമാണ് വിക്രത്തിന്റെ നേതൃത്വത്തിലുള്ള 8 അംഗ സംഘം ഫെബ്രുവരി 24ന് കർണാടകയിലേക്കു മടങ്ങിയത്. അന്ന് മടങ്ങുംവഴി കാട്ടാനയുടെ ചവിട്ടേറ്റ സുരേഷിനെ ചികിത്സ ലഭിക്കുന്നതിനായി സംഘം കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ ഉപേക്ഷിച്ചു.
2016ൽ നിലമ്പൂർ വനമേഖലയിൽ കേരള പൊലീസുമായി മാവോയിസ്റ്റ് ഏറ്റുമുട്ടൽ നടക്കുമ്പോൾ സിപിഐ മാവോയിസ്റ്റ് പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ (പിഎൽജിഎ) കബനീദളം കമാൻഡർ ആയിരുന്നു വിക്രം ഗൗഡ. അന്നു രക്ഷപ്പെട്ടെങ്കിലും പിന്നീട് കമാൻഡർ പദവി നഷ്ടപ്പെട്ടെന്നാണ് കേരള പൊലീസിന്റെ നിഗമനം. കേരളത്തിൽ മാത്രം വിക്രത്തിനെതിരെ 57 കേസുകൾ ഉണ്ട്. കേരളത്തിൽ കണ്ണൂർ, വയനാട്, കോഴിക്കോട് റൂറൽ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലെല്ലാം കേസുകളുണ്ടെന്നു പൊലീസ് പറയുന്നു. എകെ 47 തോക്ക് കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായിരുന്നു. 20 വർഷമായി മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു.
സി.പി.മൊയ്തീന്റെ അറസ്റ്റോടെ കേരളത്തിൽ പിഎൽജിഎയുടെ പ്രവർത്തനം അവസാനിപ്പിക്കാനായെന്ന നിഗമനത്തിലാണ് പൊലീസ്. പശ്ചിമഘട്ടത്തിലെ 5 ദളങ്ങളിൽ അവശേഷിച്ച കബനിദളത്തിന്റെ കമാൻഡറായിരുന്നു സി.പി.മൊയ്തീൻ. ഫെബ്രുവരിയിൽ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കർണാടകയിലേക്ക് മടങ്ങുകയും അവശേഷിച്ചവരിൽ സി.പി.മൊയ്തീൻ ഉൾപ്പെടെ 3 പേർ അറസ്റ്റിലാവുകയും സന്തോഷ് എന്ന പ്രവർത്തകൻ തമിഴ്നാട്ടിലേക്കു മടങ്ങുകയും ചെയ്തിരുന്നു.
മാവോയിസ്റ്റ് സായുധ പരിശീലകൻ വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
മംഗളൂരു ∙ നിലമ്പൂർ കരുളായി വരയൻമലയുടെ താഴ്‌വാരത്ത് 2016 നവംബർ 24ന് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 3 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാനിയും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളുടെ സായുധ പരിശീലനത്തിനു നേതൃത്വം നൽകുകയും ചെയ്ത വിക്രം ഗൗഡ (46) കർണാടകയിൽ നക്‌സൽവിരുദ്ധ സേനയുമായുള്ള (എഎൻഎഫ്) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കാർക്കള താലൂക്കിലെ ഹെബ്രി പീതബൈലു വനമേഖലയിൽ തിങ്കളാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുന്ദരി, ജയണ്ണ, വനജാക്ഷി എന്നിവർ കടന്നുകളഞ്ഞതായാണു സൂചന.
വിവിധ സംസ്ഥാനങ്ങളിലായി അൻപതിലേറെ കേസുകളിൽ പ്രതിയാണ് വിക്രം ഗൗഡ. മാവോയിസ്റ്റ് ‘കബനീദളം’ നേതാവായിരുന്നു. 28 വർഷമായി മാവോയിസ്റ്റുകൾക്കു പരിശീലനം നൽകുന്ന വിക്രത്തിന്റെ തലയ്ക്ക് കർണാടക സർക്കാർ 3 ലക്ഷം രൂപ വിലയിട്ടിരുന്നു. കർണാടക ഉഡുപ്പി ജില്ലയിലെ കാർക്കള ഹെബ്രി കുഡ്‌ലു നാലപബ്‌ലു ഗ്രാമമാണു സ്വദേശം. യഥാർഥ പേര് ശ്രീകാന്ത്. വിക്രം ഗൗഡയെന്നും ബാലനെന്നും അറിയപ്പെടുന്നു. ഭാര്യ സാവിത്രിയും മാവോയിസ്റ്റ് പ്രവർത്തകയാണ്.
കേരളത്തിൽ മുൻപ് വി.ജി.കൃഷ്ണമൂർത്തിയെ പിടികൂടിയപ്പോൾ സാവിത്രിയും അറസ്റ്റിലായിരുന്നു. വിക്രം ഗൗഡയും സംഘവും ഉഡുപ്പി, കാർക്കള, ശൃംഗേരി തുടങ്ങിയ സ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്നതായി വിവരം ലഭിച്ച സേന രണ്ടാഴ്ചയായി തിരച്ചിൽ നടത്തിവരികയായിരുന്നു. മലേകുടിയ ആദിവാസിക്കോളനിയിൽ ഇവർ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കിടെ സേനയ്ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വിക്രത്തിന്റെ മൃതദേഹം എവിടെയാണെന്ന വിവരം സേന പുറത്തുവിട്ടിട്ടില്ല.