കണ്ണൂർ–ചാല–കോയ്യോട് റൂട്ടിൽ കെഎസ്ആർടിസി ബസ് പുനഃസ്ഥാപിക്കും
ചാല∙കെഎസ്ആർടിസി ബസ് പുനഃസ്ഥാപിക്കണമെന്ന ചാല–കോയ്യോട്–തലവിൽ–ചക്കരക്കൽ റൂട്ടിലെ യാത്രക്കാരുടെ നിരന്തര ആവശ്യം ഫലം കണ്ടു. കോവിഡ് സമയത്ത് സർവീസ് നിർത്തിവച്ച റൂട്ടിലെ കെഎസ്ആർടിസി ബസ് 26 മുതൽ ഓടി തുടങ്ങും.കോയ്യോട് തലവിൽ നിന്ന് രാവിലെ 5.50 ന് പുറപ്പെട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ വഴി ആശുപത്രി ബസ്

ചാല∙കെഎസ്ആർടിസി ബസ് പുനഃസ്ഥാപിക്കണമെന്ന ചാല–കോയ്യോട്–തലവിൽ–ചക്കരക്കൽ റൂട്ടിലെ യാത്രക്കാരുടെ നിരന്തര ആവശ്യം ഫലം കണ്ടു. കോവിഡ് സമയത്ത് സർവീസ് നിർത്തിവച്ച റൂട്ടിലെ കെഎസ്ആർടിസി ബസ് 26 മുതൽ ഓടി തുടങ്ങും.കോയ്യോട് തലവിൽ നിന്ന് രാവിലെ 5.50 ന് പുറപ്പെട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ വഴി ആശുപത്രി ബസ് സ്റ്റാൻഡിലേക്ക് പോയിരുന്ന ബസ് തലവിൽ, കോയ്യോട്, ചാല മേഖലയിൽ നിന്ന് അതിരാവിലെ ട്രെയിൻ യാത്ര ചെയ്യേണ്ടവർക്കും കണ്ണൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിലേക്ക് എത്തേണ്ടവർക്കും ഏറെ ആശ്വാസമായിരുന്നു. തിരിച്ച് കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻഡിൽ നിന്ന് രാത്രി 9 ന് പുറപ്പെട്ട് ചാല–കോയ്യോട് വഴി തലവിലേക്ക് പോയിരുന്ന ബസ് രാത്രി വൈകി കണ്ണൂർ നഗരത്തിൽ നിന്ന് താഴെചൊവ്വ, ചാല, കോയ്യോട്, തലവിൽ മേഖലകളിലേക്ക് എത്തേണ്ട യാത്രക്കാർക്കും ഏറെ ആശ്വാസമായിരുന്നു.
അതിരാവിലെ കോയ്യോട് തലവിൽ നിന്ന് പുറപ്പെട്ട് രാത്രി തലവിലിൽ യാത്ര അവസാനിപ്പിച്ചിരുന്ന ബസ് ഇനി മുതൽ രാത്രി 8.40 ന് കണ്ണൂർ ആശുപത്രി ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് ചാല–കോയ്യോട്–ചക്കരക്കൽ–പനയത്താംപറമ്പ് വഴി അഞ്ചരക്കണ്ടിയിലാണ് യാത്ര അവസാനിപ്പിക്കുക. അതിരാവിലെ 5.40 ന് അഞ്ചരക്കണ്ടിയിൽ നിന്ന് പനയത്താംപറമ്പ് വഴി ചക്കരക്കൽ–തലവിൽ–കോയ്യോട്–ചാല വഴി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കും ആശുപത്രി ബസ് സ്റ്റാൻഡിലേക്കും പോകും. ബസിന്റെ മറ്റു സമയങ്ങളിൽ ഉണ്ടായിരുന്ന ചക്കരക്കൽ വരെയും തിരിച്ച് കണ്ണൂർ വരെയുമുള്ള യാത്ര മുൻപത്തെ പോലെ തന്നെയായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.റൂട്ടിൽ ഏറെ യാത്രക്കാരുമായി ഓടിയ കെഎസ്ആർടിസി ബസ് കോവിഡ് വ്യാപനം ഭാഗമായി നടപ്പിലാക്കിയ ലോക്ഡൗണിനെ തുടർന്നാണ് സർവീസ് നിർത്തിവച്ചത്.
കോവിഡിന് ശേഷം ബസുകളെ ഓടാൻ അനുവദിച്ചത് മുതൽ കുറച്ച് ദിവസം ബസ് ഓടിയിരുന്നു. എന്നാൽ കോവിഡ് വ്യാപനം പൂർണമായും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് എല്ലാ ബസുകളെയും പോലെ ഈ കെഎസ്ആർടിസി ബസിനെയും ബാധിച്ചു. വീണ്ടും സർവീസ് നിർത്തിയ ബസ് പിന്നീട് ഓടിയതേയില്ല. ബസ് വീണ്ടും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റൂട്ടിലെ യാത്രക്കാരും നാട്ടുകാരും നിരന്തരമായി അധികൃതർക്ക് നിവേദനങ്ങളും പരാതികളും നൽകിയിരുന്നു.റൂട്ടിലെ യാത്രക്കാർ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയതിനെ തുടർന്നാണ് വീണ്ടും ബസ് പുനഃസ്ഥാപിക്കാനുള്ള ഇപ്പോഴത്തെ നടപടി.രാത്രി വൈകി കണ്ണൂർ നഗരത്തിൽ നിന്ന് കോയ്യോട് ചക്കരക്കൽ–മുഴപ്പാല–പനയത്താംപറമ്പ് വഴി അഞ്ചരക്കണ്ടിയിലേക്കും തിരിച്ച് അതിരാവിലെ അഞ്ചരക്കണ്ടിയിൽ നിന്ന് പനയത്താംപറമ്പ് വഴി ചക്കരക്കല്ല്–കോയ്യോട് വഴി കണ്ണൂർ നഗരത്തിലേക്കും ബസ് ഓടുന്നതിനാൽ ചക്കരക്കൽ–മുഴപ്പാല–പനയത്താംപറമ്പ് അഞ്ചരക്കണ്ടി റൂട്ടിലുള്ള യാത്രക്കാർക്കും ഏറെ ഗുണമാകും.