അധ്യാപക ഒഴിവ് ചെറുപുഴ∙ പുളിങ്ങോം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ജൂനിയർ ബയോളജി അധ്യാപക ഒഴിവുണ്ട്. (യോഗ്യത എംഎസ്‌സി, ബിഎഡ്,സെറ്റ്).അഭിമുഖം:നാളെ രാവിലെ 10ന് ഓഫിസിൽ. ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം ക്ലിന്റ് സ്മാരക സമിതിയുടെ സംസ്ഥാന ബാലചിത്രരചനാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്;ചെറുപുഴ∙ പുളിങ്ങോം ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ ജൂനിയർ ബയോളജി അധ്യാപക ഒഴിവുണ്ട്. (യോഗ്യത എംഎസ്‌സി, ബിഎഡ്,സെറ്റ്).അഭിമുഖം:നാളെ രാവിലെ 10ന് ഓഫിസിൽ.

ക്ലിന്റ് സ്മാരക ബാലചിത്രരചനാ മത്സരം
ക്ലിന്റ് സ്മാരക സമിതിയുടെ സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ജില്ലാതല മത്സരം 7ന്  രാവിലെ 9 മുതൽ കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും. ജനറൽ ഗ്രൂപ്പ് പച്ച 5 മുതൽ 8 വയസ് വരെ, ഗ്രൂപ്പ് വെള്ള 9-12 വയസ്സ്, ഗ്രൂപ്പ് നീല 13 -16 വയസ്സ്, ഗ്രൂപ്പ് മഞ്ഞ പ്രത്യേക ശേഷി വിഭാഗം പ്രായം അഞ്ച് മുതൽ 10 വരെ, ഗ്രൂപ്പ് ചുവപ്പ് പ്രത്യേക ശേഷി വിഭാഗം പ്രായം 11-18 വരെ എന്നിങ്ങനെയാണ് മത്സരം നടക്കുക. 9656061031, 9895021909  

ADVERTISEMENT

സ്ത്രീജന്യരോഗങ്ങൾക്ക് സൗജന്യ ചികിത്സ 
ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്ത്രീരോഗ പദ്ധതിയുടെ ഭാഗമായി ആർത്തവകാല വേദന, വെള്ളപോക്ക്, അമിത രക്തസ്രാവം, ഗർഭാശയ മുഴകൾ, ആർത്തവ ക്ഷയം, ആർത്തവവിരാമ പ്രശ്‌നങ്ങൾ, പിസിഒഡി, സത്രീവന്ധ്യത എന്നീ സ്ത്രീജന്യ രോഗങ്ങളുടെ ചികിത്സയും സൗജന്യ മരുന്ന് വിതരണവും നടത്തുന്നുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. 0497 2706666, 9497551645

വെറ്ററിനറി ബിരുദധാരികളെ തിരഞ്ഞെടുക്കുന്നു
മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ ഇരിക്കൂർ, എടക്കാട്, പേരാവൂർ, പയ്യന്നൂർ, കല്യാശ്ശേരി ബ്ലോക്കുകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് 90 ദിവസത്തേക്ക് വെറ്ററിനറി ബിരുദധാരികളെ തിരഞ്ഞെടുക്കുന്നു. ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 2ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ ഹാജരാകണം. 0497-2700267

ADVERTISEMENT

 പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി
പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതിയുടെ ഘടക പദ്ധതിയായ കൺസ്ട്രക്‌ഷൻ ഓഫ് ബയോ- ഫ്ലോക് പോണ്ട്‌സ് ഫോർ ബ്രാക്കിഷ്/സലൈൻ ഏരിയ, പുതിയ ശുദ്ധജല കുളങ്ങളുടെ നിർമാണം, മത്സ്യവിപണനത്തിനായുള്ള കിയോസ്‌ക്, ബയോ-ഫ്ലോക് ടാങ്ക് മത്സ്യകൃഷി എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 10 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. 0497 2731081

ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
മാടായി ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനീയറിങ് ബി ടെക്, ഒരു വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ ട്രേഡിൽ എൻടിസി/എൻഎസി, 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 04972-876988, 9744260162

ADVERTISEMENT

റോഡ് ഗതാഗതം തടസ്സപ്പെടും
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിൽ ആനപ്പന്തിപാലം മുഴുവനായും പൊളിച്ചു മാറ്റി പുനർനിർമ്മിമിക്കുന്നതിനാൽ 2 മുതൽ ഈ ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കെആർഎഫ്ബി അസി. എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ഇതിനോടു ചേർന്നുള്ള അനുബന്ധ റോഡ് വഴി കടന്നുപോകണം.

നെറ്റ് പരീക്ഷയ്ക്ക് പരിശീലനം
കണ്ണൂർ ∙ മാനവിക വിഷയങ്ങളിൽ യുജിസി 2024 നടത്തുന്ന നെറ്റ് പരീക്ഷയ്ക്കു തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം  ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന രണ്ടാഴ്ചത്തെ പരിശീലനത്തിന് ഏതാനും സീറ്റുകളുണ്ട്. ഫോൺ: 04972703130