അഴീക്കലിൽ ഒഡീഷ സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: മൂന്നു പേർ കസ്റ്റഡിയിൽ
അഴീക്കോട് ∙ അഴീക്കൽ ഫിഷിങ് ഹാർബറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒഡീഷ സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കല്ലു കൊണ്ട് തലയ്ക്ക് അടിച്ച് ക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. തലയോട്ടി ഏറെക്കുറെ തകർന്ന നിലയിലാണ്. ഒഡീഷ ബലേശ്വർ ജില്ലയിലെ തലപ്പാട സ്വദേശി രമേഷ് ദാസാണ് (38)

അഴീക്കോട് ∙ അഴീക്കൽ ഫിഷിങ് ഹാർബറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒഡീഷ സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കല്ലു കൊണ്ട് തലയ്ക്ക് അടിച്ച് ക്രൂരമായി ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. തലയോട്ടി ഏറെക്കുറെ തകർന്ന നിലയിലാണ്. ഒഡീഷ ബലേശ്വർ ജില്ലയിലെ തലപ്പാട സ്വദേശി രമേഷ് ദാസാണ് (38) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഴീക്കൽ ഹാർബറിലെ മൂന്നു ഇതരസംസ്ഥാന തൊഴിലാളികളെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
ഫിഷറീസ് സ്കൂളിന് മുന്നിൽ ഫിഷറീസ് വകുപ്പ് നിർമിക്കുന്ന കെട്ടിടത്തിന്റെ കന്റീൻ ബ്ലോക്കിന് അകത്ത് തറയിലാണ് മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ 8.30ഓടെ കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തിക്കെത്തിയ തൊഴിലാളികളാണ് ആദ്യം കാണുന്നത്. കരാറുകാരൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് സംഘം എന്നിവരും പരിശോധന നടത്തി. പൊലീസ് നായ സമീപത്ത് നിർമാണത്തിലുള്ള ഫിഷറീസ് വകുപ്പിന്റെ ഇരുനില കെട്ടിടത്തിലേക്കും ഹാർബറിന് സമീപത്തേക്കും മണം പിടിച്ചെത്തിയിരുന്നു. കൊല നടന്ന മുറിയിൽനിന്ന് മദ്യം കണ്ടെത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിക്കൂറുകളോളം സ്ഥലത്ത് ക്യാംപ് ചെയ്ത് കൊലപാതകം നടന്ന സ്ഥലവും പരിസര പ്രദേശവും പരിശോധിച്ചു. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.