മണ്ണിട്ടു നികത്തി; കുപ്പം പുഴ കലിതുള്ളി കരയിൽ: തെങ്ങുകളും കമുകുകളും കടപുഴകി ഒഴുകിപ്പോയി
തളിപ്പറമ്പ്∙ ദേശീയപാതയിൽ കുപ്പം പാലം നിർമാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നികത്തിയതോടെ കനത്ത മഴയിൽ പുഴ പറമ്പുകളിലേക്ക് ഇരച്ചുകയറി.കുപ്പം പാലത്തിന് സമീപം പടവിൽ ഭാഗത്ത് ഇന്നലെ രാതിയോടെയാണ് പറമ്പുകളിലേക്ക് പുഴ ഇരച്ചു കയറിയത്. പുഴയിരികിലെ തെങ്ങുകളും കമുകുകളും മറ്റും നാട്ടുകാർ നോക്കിനിൽക്കെ പുഴയിലേക്ക് ഒഴുകിപ്പോയി.രാത്രി ഒൻപതോടെ വൻ ശബ്ദത്തോടെയാണ് പുഴയിൽനിന്ന് വെള്ളം ഇരച്ചുകയറിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാത്രിതന്നെ മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു.നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനായി പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടഞ്ഞിരുന്നു.

തളിപ്പറമ്പ്∙ ദേശീയപാതയിൽ കുപ്പം പാലം നിർമാണത്തിന്റെ ഭാഗമായി പുഴയിൽ മണ്ണിട്ട് നികത്തിയതോടെ കനത്ത മഴയിൽ പുഴ പറമ്പുകളിലേക്ക് ഇരച്ചുകയറി.കുപ്പം പാലത്തിന് സമീപം പടവിൽ ഭാഗത്ത് ഇന്നലെ രാതിയോടെയാണ് പറമ്പുകളിലേക്ക് പുഴ ഇരച്ചു കയറിയത്. പുഴയിരികിലെ തെങ്ങുകളും കമുകുകളും മറ്റും നാട്ടുകാർ നോക്കിനിൽക്കെ പുഴയിലേക്ക് ഒഴുകിപ്പോയി.രാത്രി ഒൻപതോടെ വൻ ശബ്ദത്തോടെയാണ് പുഴയിൽനിന്ന് വെള്ളം ഇരച്ചുകയറിയത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രാത്രിതന്നെ മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു.നിലവിലെ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നതിനായി പുഴയിൽ മണ്ണിട്ട് ഒഴുക്ക് തടഞ്ഞിരുന്നു. പരിയാരം പഞ്ചായത്തിന്റെ ഭാഗത്തു മാത്രമാണ് വെള്ളം ഒഴുകിപ്പോകാൻ അൽപം വിടവ് നൽകിയത്. കനത്ത മഴയിൽ മലയോരത്തുനിന്ന് വൻതോതിൽ വെള്ളം ഒഴുകിയെത്തിയതോടെ ശക്തിയോടെ വെള്ളം കുതിച്ചൊഴുകി.
മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് പുഴയിൽ മണ്ണിട്ടത് നീക്കാത്തതിനെ തുടർന്ന് നാട്ടുകാരും നഗരസഭാധികൃതരും രംഗത്തിറങ്ങിയതോടെയാണ് മണ്ണുനീക്കി മഴക്കാലത്തെ വെള്ളം ഒഴുകാൻ സംവിധാനമുണ്ടാക്കിയത്. എന്നാൽ മഴ മാറിയ ഉടൻ പുഴയിൽ മണ്ണിടുകയായിരുന്നു. മഴ പൂർണമായും വിട്ടുമാറാത്തതിനാൽ ഇത്തരത്തിൽ മണ്ണിടരുത് എന്ന് ദേശീയപാതാ അധികൃതരെ അറിയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ മിനിറ്റുകൾ കൊണ്ടാണ് കരയിലേക്ക് വെള്ളം കുതിച്ചെത്തി വിളകൾ നശിച്ചത്. ഇതിന് സമീപത്ത് വീടുകളും ഉണ്ടായിരുന്നത് ഭീതി വർധിപ്പിച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് രാത്രി 9ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചത്. വിവരമറിഞ്ഞ് പരിയാരം പൊലീസും സ്ഥലത്തെത്തി.
മഴയിൽ വെള്ളക്കെട്ട്; കൃഷിനാശം
ജില്ലയിൽ തുടർച്ചയായി 2–ാം ദിവസവും മഴ പെയ്തതോടെ പലയിടത്തും കൃഷിനാശവും വെള്ളക്കെട്ടും. കരിവെള്ളൂർ മേഖലയിലെ നെൽപാടങ്ങളിൽ വെള്ളംകയറി ഞാറ്റടി നശിച്ചു. ഓണക്കുന്ന്, പാലത്തര ഭാഗങ്ങളിലും ഞാറ്റടികൾ വെള്ളത്തിലായി. ചെറുപുഴ കൊല്ലാടയിലെ പലേരി പത്മനാഭന്റെ 250ൽ ഏറെ കപ്പ കാറ്റിൽ നശിച്ചു. വാഴക്കുണ്ടത്ത് വെള്ളിമൂഴയിൽ ജോർജിന്റെ കൃഷിയിടം മഴയിൽ ഇടിഞ്ഞു.പഴശ്ശി റിസർവോയറിലെ അധികജലം ഒഴുക്കിവിടുന്നുണ്ടെന്ന് പഴശ്ശി ജലസേചന പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 5 താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജീവമാണ്.
ദേശീയപാത:വെള്ളക്കെട്ട് നീക്കിയെന്ന് കരാറുകാർ
∙ ജില്ലയിലെ ദേശീയപാതയിലെ വെള്ളക്കെട്ട് നീക്കിയതായും മണ്ണിടിച്ചിൽ സാധ്യത നിരീക്ഷിക്കുന്നതായും കരാറുകാർ അറിയിച്ചു. ദേശീയപാതയിലെ വളപട്ടണം-താഴെചൊവ്വ റോഡ് അറ്റകുറ്റപ്പണി മഴ തോർന്ന് 4 ദിവസത്തിനകം നടത്തുമെന്ന് കരാറുകാരായ വിശ്വസമുദ്ര എഡിഎമ്മിന് ഉറപ്പുനൽകി. ∙ ദുരിതാശ്വാസ ക്യാംപുകൾ ഒരുക്കാനുള്ള മുന്നൊരുക്കം റവന്യു, ആരോഗ്യം, തദ്ദേശ സ്വയംഭരണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചെയ്തിട്ടുണ്ട്.