പെരളശ്ശേരി ∙ വേങ്ങാട്–പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ തൂക്കുപാലത്തിനു സമാന്തരമായി കോൺക്രീറ്റ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പെരളശ്ശേരി പഞ്ചായത്തിലെ പള്ള്യത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു സമാന്തരമായി പുതിയ പാലം വേണമെന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരളശ്ശേരി ∙ വേങ്ങാട്–പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ തൂക്കുപാലത്തിനു സമാന്തരമായി കോൺക്രീറ്റ് പാലത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പെരളശ്ശേരി പഞ്ചായത്തിലെ പള്ള്യത്തിനെയും വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിനു സമാന്തരമായി പുതിയ പാലം വേണമെന്നത് പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു.12.2 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ ഫൗണ്ടേഷൻ, പൈലിങ് ജോലി പൂർത്തിയായിക്കഴിഞ്ഞു. സ്ലാബിന്റെ ജോലിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 10.4മീറ്റർ വീതിയും 206 മീറ്റർ നീളവുമുള്ള പാലം അഞ്ചരക്കണ്ടി പുഴയിലാണ് നിർമിക്കുന്നത്.

ഇതോടൊപ്പം അപ്രോച്ച് റോഡ് നിർമാണവും സമീപത്തായി ബോട്ട്ജെട്ടി നിർമാണവും തുടങ്ങിയിട്ടുണ്ട്. അപ്രോച്ച് റോഡിനു ആവശ്യമായ സ്ഥലം അക്വയർ ചെയ്യുന്ന നടപടിയും അവസാന ഘട്ടത്തിലാണ്. സ്ഥലം ഉടമകൾ രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റോഡ് പ്രവൃത്തി നടക്കുന്നത്. പുതിയ പാലത്തെ തലശ്ശേരി–അഞ്ചരക്കണ്ടി റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുക്കൽ നടപടിയാണ് പ്രധാനമായും ഇനി പൂർത്തിയാകാനുള്ളത്.പേരാവൂർ കെ.കെ. ബിൽഡേഴ്സിനാണു പാലത്തിന്റെ നിർമാണ ചുമതല. കോൺക്രീറ്റ് പാലം യാഥാർഥ്യമാകുന്നതോടെ മമ്പറം ടൗണിലെ വാഹനത്തിരക്കും ഒരു പരിധി വരെ പരിഹരിക്കപ്പെടും. മാർച്ച് മാസത്തോടെ പാലം നിർമാണം പൂർത്തിയായേക്കും.

വേങ്ങാട്–പെരളശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീഴത്തൂർ തൂക്കുപാലം.
English Summary:

Concrete bridge construction in Peralassery, Kerala, nearing completion, set to improve connectivity and ease traffic congestion upon its opening, expected by March. The bridge runs parallel to the existing hanging bridge connecting Vengad and Peralassery panchayats.