കണ്ണൂർ– കാസർകോട്ജില്ലകളിൽ ഇന്ന്വൈദ്യുതി മുടങ്ങും കണ്ണൂർ∙ കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി- കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി

കണ്ണൂർ– കാസർകോട്ജില്ലകളിൽ ഇന്ന്വൈദ്യുതി മുടങ്ങും കണ്ണൂർ∙ കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി- കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ– കാസർകോട്ജില്ലകളിൽ ഇന്ന്വൈദ്യുതി മുടങ്ങും കണ്ണൂർ∙ കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി- കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ– കാസർകോട് ജില്ലകളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കണ്ണൂർ∙ കാഞ്ഞിരോട് 220 കെവി സബ് സ്റ്റേഷനിലെ 220 കെവി അരീക്കോട്-കാഞ്ഞിരോട്, ഓർക്കാട്ടേരി- കാഞ്ഞിരോട് ഫീഡറുകളിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് വ്യാഴാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്മിഷൻ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടങ്ങും
മയ്യിൽ∙ അരയിടത്ത്ചിറ ട്രാൻസ്ഫോമർ പരിധി 11.00–5.30.
ഏച്ചൂർ∙ വലിയകുണ്ട് കോളനി, സൂര്യ 1, സൂര്യ 2 , നവഭാരത് കളരി കാനന്നൂർ ഹാൻഡ്​ലൂം, കാമറിൻ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ 7.30– 12, വലിയന്നൂർ, മറിയം ടവർ, ഐഎംടി, ചതുരക്കിണർ, കാസ ഹൗസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 12–2, കാഞ്ഞിരോട് സബ് സ്റ്റേഷൻ ക്വാർട്ടേഴ്സ്, കാഞ്ഞിരോട്, മുണ്ടേരി എച്ച്എസ്എസ് എച്ച്ടി, മുണ്ടേരി എച്ച്എസ്, കാഞ്ഞിരോട് ബസാർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9–3
ചൊവ്വ∙ ഭഗവതി മുക്ക് ട്രാൻസ്ഫോമർ പരിധിയിൽ 8.30– 1, മന്ദപ്പൻ കാവ് ട്രാൻസ്ഫോമർ പരിധിയിൽ 10–3, ഗോൾഡൻ എൻക്ലേവ്, ഐടിഐ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 9–1.

ADVERTISEMENT

നാടൻ നായ്ക്കൾക്ക് സൗജന്യ വന്ധ്യംകരണം 
കണ്ണൂർ∙  വീട്ടിൽ വളർത്തുന്ന നാടൻ നായ്ക്കൾക്കും തെരുവിൽനിന്നു രക്ഷപ്പെടുത്തി വീട്ടിൽ വളർത്തുന്ന ബ്രീഡ് നായ്ക്കൾക്കും മാൽപെ മധ്വരാജ് അനിമൽ കെയർ ട്രസ്റ്റും കണ്ണൂർ റോട്ടറി, വേൾഡ് വെറ്ററിനറി സർവീസും ചേർന്ന് സൗജന്യ വന്ധ്യംകരണം നടത്തുന്നു. പള്ളിക്കുന്ന് ഡോ. ജയമോഹൻ ക്ലിനിക്കിൽ ജനുവരി 3 മുതൽ 8 വരെയാണ് ക്യാംപ്. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ദീപ രാമചന്ദ്രനാണ് ക്യാംപ് കോഓർഡിനേറ്റർ. ഫോ‍ൺ: 98951 70007.

ബ്ലോക്ക് കോഓർഡിനേറ്റർഒഴിവുകൾ
ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ ബ്ലോക്ക് തലത്തിലെ നിർവഹണത്തിനായി ബ്ലോക്ക് കോഓർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അവസരം. kudumbashree.org. ഫോൺ: 0497 2702080.

ADVERTISEMENT

ഐഎച്ച്ആർഡി കോഴ്സുകൾ
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി 2025 ജനുവരിയിൽ ആരംഭിക്കുന്ന പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ ഫൊറൻസിക്സ് ആൻഡ് സെക്യൂരിറ്റി, പിജിഡിസിഎ, ഡേറ്റ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയിലാണു കോഴ്സുകൾ. www.ihrdadmissions.org 

ഗതാഗതം നിരോധിച്ചു
"റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഉളിക്കൽ മുതൽ മണിപ്പാറ വരെയുള്ള ഗതാഗതം 19 മുതൽ 15 ദിവസത്തേക്ക് പൂർണമായും നിരോധിച്ചതായി പിഐയു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

സ്കിൽ ഡവലപ്മെന്റ് സെന്ററുകളിൽ നിയമനം
സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫിസിന്റെ കീഴിലുള്ള ബിആർസികളിലെ ഗവ. സ്കൂളുകളിൽ ആരംഭിക്കുന്ന 12 സ്കിൽ ഡവലപ്മെന്റ് സെന്ററുകളിൽ ട്രെയിനർ, സ്കിൽ സെന്റർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 വരെ അപേക്ഷ സമർപ്പിക്കാം. www.ssakerala.In. ഫോൺ: 04972-707993​

കരകൗശല തൊഴിലാളികൾക്ക് ക്യാംപ് 20ന്
കണ്ണൂർ∙ സ്ത്രീകൾ ഉൾപ്പെടെയുള്ള കരകൗശല തൊഴിലാളികൾക്കും കാർപന്റേഴ്സിനും വേണ്ടി കേന്ദ്ര സർക്കാരിന്റെ ആർട്ടിസാൻ ഡവലപ്മെന്റ് കോർപറേഷന്റെ കാർഡ് എടുക്കുന്നതിനും പിഎം വിശ്വകർമ റജിസ്ട്രേഷൻ ചെയ്യുന്നതിനും ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ അപകട ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ചെയ്യുന്നതിനും ഒരു മെഗാ ക്യാംപ് കാർപെന്ററി വർക്ക് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20നു 10നു കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.ഫോൺ: 9061511700, 7907534412.

ഗതാഗതം തടസ്സപ്പെടും
ചിറക്കൽ∙ പനങ്കാവ് ജംക്‌ഷൻ (ശവപ്പെട്ടി)-കുന്നുങ്കൈ റോഡിൽ പൊതുമരാമത്ത് വകുപ്പിന്റെ ടാറിങ് നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്ന് മുതൽ 22 വരെ പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.
പാപ്പിനിശ്ശേരി ∙ ഇരിണാവ് റോഡ് റെയിൽവേ ലവൽ ക്രോസ് അറ്റകുറ്റപ്പണികൾക്കായി നാളെ 8 മുതൽ 3 ദിവസം അടച്ചിടും. നാളെ 8ന് തുടങ്ങി 22ന് രാത്രി 9 വരെ അടച്ചിടും. പാപ്പിനിശ്ശേരി–കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഇരിണാവ്– പാളിയത്ത് വളപ്പ് റോഡിലുള്ള ഇരിണാവ് റെയിൽവേ ഗേറ്റാണ് അടച്ചിടുന്നത്