കാസർകോട് ∙ പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിനു പിന്നാലെ ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനമുണ്ടോയെന്ന പരിശോധനയ്ക്കു ജില്ലയിൽ തുടക്കം. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ ബസുകൾ പരിശോധിച്ചു. ഇന്നലെ രാത്രി കാസർകോട് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിനു പിന്നാലെ ടൂറിസ്റ്റ് ബസുകളിൽ നിയമലംഘനമുണ്ടോയെന്ന പരിശോധനയ്ക്കു ജില്ലയിൽ തുടക്കം. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ മേഖലകളിൽ ബസുകൾ പരിശോധിച്ചു. ഇന്നലെ രാത്രി കാസർകോട് നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 2 ഇതരജില്ലാ ബസുകൾക്കെതിരെ കേസെടുത്തു.

മറ്റു ജില്ലകളിൽ നിന്നെത്തിയ 11 ബസുകളാണു രാത്രി പരിശോധിച്ചത്. ജില്ലയിലെ ബസുകളിൽ നേരിയ നിയമലംഘനങ്ങൾ കണ്ടെത്തി. സ്റ്റിക്കറുകളും അധികമായി ഘടിപ്പിച്ച ലൈറ്റുകളും ശബ്ദ സംവിധാനവും നീക്കാൻ നിർദേശിച്ചു. പാലക്കാട് അപകടത്തിന്റെ പശ്ചാത്ത ലത്തിൽ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും യാത്രകൾ താൽക്കാലികമായി മാറ്റിവച്ചിട്ടുണ്ടെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. 

ADVERTISEMENT

സർക്കാർ നിർദേശം കാത്ത് ഉദ്യോഗസ്ഥർ

അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി വിനോദ യാത്രകൾ നടത്തണമെന്ന ചർച്ചകളും പ്രസ്താവനകളും വന്നെങ്കിലും മോട്ടർ വാഹന വകുപ്പിന് ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല. ജില്ലയിൽ ഇത്തരത്തിലുള്ള ടൂർ ഓപ്പറേറ്റർമാരില്ല. മറ്റു ജില്ലകളിലെ ചില ടൂർ ഓപ്പറേറ്റർമാരുടെ ഏജൻസികൾ ചെറിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ചെറുകിട ട്രാവൽ ഏജൻസികളും സ്വകാര്യ ബസുകളിലെ യാത്രാ ക്രമീകരണങ്ങളുമുണ്ട്.