തുളുനാടിന്റെ സ്വന്തം പൊലിയന്ദ്രത്തിന് തുടക്കമായി
പാലക്കുന്ന് ∙ ഭക്തിയുടെ നിറവിൽ തുളുനാടിന്റെ സ്വന്തം ഉത്സവമായ പൊലിയന്ദ്രത്തിനു തുടക്കമായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും പൊലിയന്ദ്രം വിളിക്ക് ഇന്നലെ തുടക്കമായി. പാലമരത്തിൽ നിന്നെടുത്ത ശിഖരങ്ങൾ പ്രത്യേക ഇടങ്ങളിൽ സ്ഥാപിച്ച് ത്രിസന്ധ്യാനേരത്ത് ഐശ്വര്യം പൊലിയിച്ചു തിരിതെളിയിച്ച്

പാലക്കുന്ന് ∙ ഭക്തിയുടെ നിറവിൽ തുളുനാടിന്റെ സ്വന്തം ഉത്സവമായ പൊലിയന്ദ്രത്തിനു തുടക്കമായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും പൊലിയന്ദ്രം വിളിക്ക് ഇന്നലെ തുടക്കമായി. പാലമരത്തിൽ നിന്നെടുത്ത ശിഖരങ്ങൾ പ്രത്യേക ഇടങ്ങളിൽ സ്ഥാപിച്ച് ത്രിസന്ധ്യാനേരത്ത് ഐശ്വര്യം പൊലിയിച്ചു തിരിതെളിയിച്ച് 'പൊലിയന്ദ്രാ... പൊലിയന്ദ്രാ... ഹരിയോ ഹരി...' എന്ന് 3 തവണ അരിയിട്ട് സ്തുതിപാടുന്നതാണ് ചടങ്ങ്.
ജില്ലയിലും കർണാടകയിൽ കുന്താപുരം വരെയുള്ള ചില ക്ഷേത്രങ്ങളിലും വീടുകളിലും തെയ്യകാവുകളിലും ഐശ്വര്യത്തിന്റെ പ്രതീകമായാണ് ദീപത്തിരി തെളിയിച്ചു വന്ദിക്കുന്നത്. തുലാമാസത്തിലെ വാവുനാൾ മുതൽ 3 ദിവസങ്ങളിലായി ആചരിക്കുന്ന അപൂർവ അനുഷ്ഠാനമാണിത്. അസുരരാജാവായ മഹാബലിയെ അരിയിട്ട് വാഴിക്കാനാണിതെന്നാണു വിശ്വാസം. പാലക്കുന്നിനെ കൂടാതെ ചില മാറ്റങ്ങളോടെ ജില്ലയിൽ പൊടവടുക്കം, കീഴൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ഇന്നും ഇതാചരിക്കുന്നുണ്ട്.
സുള്ള്യ ∙ ഐശ്വര്യത്തിന്റെ പ്രതീകമായി വീടുകൾക്കു മുന്നിലെ അലങ്കരിച്ച പൊലിയന്ത്രം ദീപാവലി നാളിൽ വർണക്കാഴ്ച ഒരുക്കി. പൊലിയന്ത്രത്തിനു ചുവട്ടിൽ ഇലയിൽ ഇളനീർ, പഴം, പൂവ്, അവൽ എന്നിവ വച്ചു പൂജിക്കുന്ന ചടങ്ങും നടന്നു.വീടുകളിൽ എത്തുന്ന മഹാബലിയെ സ്വീകരിച്ച് ആരാധിക്കുന്ന സങ്കൽപത്തിൽ ആണ് ബലീന്ദ്ര പൂജ എന്ന പൊലിയന്ത്രം ചടങ്ങ് നടത്തുന്നത്. ചെരാതുകളിൽ ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും വർണാഭമായ ദീപാവലി ആഘോഷങ്ങളാണു നാടെങ്ങും നടന്നത്.