അശ്വിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
ചെറുവത്തൂർ ∙ അരുണാചൽ പ്രദേശിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു മരിച്ച സൈനികൻ കിഴക്കേമുറിയിലെ കെ.വി.അശ്വിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അസമിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച രാത്രി സൈനിക വിമാനത്തിൽ എത്തിച്ച മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ

ചെറുവത്തൂർ ∙ അരുണാചൽ പ്രദേശിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു മരിച്ച സൈനികൻ കിഴക്കേമുറിയിലെ കെ.വി.അശ്വിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അസമിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഞായറാഴ്ച രാത്രി സൈനിക വിമാനത്തിൽ എത്തിച്ച മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചു.
തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ് എന്നിവർ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി സൈനികർ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് വിലാപയാത്രയോടെയാണു കിഴക്കേമുറിയിലെ പൊതുജന വായനശാലയിൽ ഒരുക്കിയ പൊതുദർശന സ്ഥലത്ത് എത്തിച്ചത്. നൂറുകണക്കിന് ആളുകൾ നിറകണ്ണുകളോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പൊതുദർശത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിൽ അച്ഛൻ അശോകൻ, അമ്മ കൗസല്യ, സഹോദരങ്ങളായ അശ്വതി. അനശ്വര, അടുത്ത ബന്ധുക്കൾ എന്നിവരും അന്തിമോപചാരമർപ്പിച്ചു. മൃതദേഹം കൊണ്ടുവന്ന പേടകം പൊതിഞ്ഞ ദേശീയപതാകയും അശ്വിന്റെ സൈനിക യൂണിഫോമും മാതാപിതാക്കൾക്ക് സൈനികർ കൈമാറി. തുടർന്ന് സൈന്യത്തിന്റെയും പൊലീസിന്റെയും ഔദ്യോഗിക ബഹുമതികൾക്ക് ശേഷം അശ്വിനു വിടചൊല്ലി.
സഹോദരിമാരുടെ മക്കളായ മൂന്നു വയസ്സുകാരൻ അതുലും ആറു വയസ്സുകാരൻ സിയാനുമാണ് ചിതയ്ക്ക് തീ കൊളുത്തിയത്. കണ്ണൂർ ഡിഎസ്‌സി കമാൻഡന്റ് കേണൽ യോഗേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരേഡ്. സംസ്കാരത്തിനു ശേഷം സർവകക്ഷി അനുശോചന യോഗവും നടന്നു.
സർക്കാരിനു വേണ്ടി മന്ത്രി അഹമ്മദ് ദേവർകോവിലും മുഖ്യമന്ത്രിക്കു വേണ്ടി കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർചന്ദും അശ്വിന്റെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അശ്വിന്റെ പിതാവ് അശോകനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ല പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന, മുൻ എംപിമാരായ പി.കരുണാകരൻ, പി.കെ.ശ്രീമതി, എംഎംഎൽഎ മാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, എൻ.എ.നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ടി.ഐ.മധുസൂദനൻ, മുൻ എംഎൽഎമാരായ കെ.കുഞ്ഞിരാമൻ, കെ.പി.കുഞ്ഞിക്കണ്ണൻ, കെ.പി.സതീഷ്ചന്ദ്രൻ, ടി.വി.രാജേഷ്,
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ അധ്യക്ഷ ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള, ജനപ്രതിനിധികൾ, സിപിഎം ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.വി.സുധാകരൻ, വിനോദ്കുമാർ പള്ളയിൽ വീട്, ബിജെപി സംസ്ഥാന സെക്രട്ടറിമാരായ കെ.ശ്രീകാന്ത്, പ്രകാശ്ബാബു, മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി എ.ജി.സി.ബഷീർ, സിപിഐ ജില്ല സെക്രട്ടറി സി.പി.ബാബു, ഐഎൻഎൽ ജില്ല പ്രസിഡന്റ് എം.ഹമീദ് ഹാജി, എൻസിപി ജില്ല പ്രസിഡന്റ് കരീം ചന്തേര, എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.