ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് 9 പേർക്ക് പരുക്ക്
കള്ളാർ ∙ അരയാർപള്ളത്ത് കുഴൽ കിണർ നിർമാണ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 പേർക്ക് പരുക്ക്. ഛത്തീസ്ഗഡ് സ്വദേശികളായ ശേഖർ(43), ധനുറാം (21), വിനോദ് ലുക്ക്ട (29), ദേവൻ സിങ് (19), രമേശ് (24), കെ.എം.രാജ് (22), ജഗന്നാഥൻ (43), ഹേമരാജ്, ശങ്കർ (31) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ പൂടംകല്ല് താലൂക്ക്

കള്ളാർ ∙ അരയാർപള്ളത്ത് കുഴൽ കിണർ നിർമാണ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 പേർക്ക് പരുക്ക്. ഛത്തീസ്ഗഡ് സ്വദേശികളായ ശേഖർ(43), ധനുറാം (21), വിനോദ് ലുക്ക്ട (29), ദേവൻ സിങ് (19), രമേശ് (24), കെ.എം.രാജ് (22), ജഗന്നാഥൻ (43), ഹേമരാജ്, ശങ്കർ (31) എന്നിവർക്കാണു പരുക്കേറ്റത്.
ഇവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തുടർന്നു മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. അടോട്ടുകയയിൽ നിന്നു കള്ളാർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി അരയാർ പള്ളം ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
തലകീഴായി മറിഞ്ഞ ലോറി പാതയോരത്തെ റബർ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. അപകട സമയത്ത് തന്നെ വൈദ്യുത വിതരണം തടസ്സപ്പെട്ടതിനാല്‍ വൻ ദുരന്തം ഒഴിവായി. അപകടം നടന്ന ഉടൻ രാജപുരം എസ്എച്ച്ഒ കൃഷ്ണൻ കെ.കാളിദാസിന്റെ നേതൃത്വത്തിൽ പൊലീസും കുറ്റിക്കോലിൽ നിന്ന് അഗ്നിരക്ഷാ സേനയും രാജപുരം വൈദ്യുതി സെക്‌ഷൻ ജീവനക്കാരും സ്ഥലത്ത് എത്തിയിരുന്നു.