കാഞ്ഞങ്ങാട് ∙ ഇരുട്ടിന്റെ മറവിൽ ടാങ്കർലോറിയിൽ നിന്നു തുറന്നുവിട്ട മലിനജലം നഗരത്തെ ദുര്‍ഗന്ധത്തില്‍ മുക്കി. കോട്ടച്ചേരി ട്രാഫിക് സർക്കിളില്‍ നിന്നു റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിനു സമീപമാണു ലോറിയിൽ നിന്നു മലിനജലം തുറന്നുവിട്ടത്. ഹോട്ടലുകളിൽ നിന്നു ശേഖരിച്ച മലിനജലമാണു നടുറോഡിൽ

കാഞ്ഞങ്ങാട് ∙ ഇരുട്ടിന്റെ മറവിൽ ടാങ്കർലോറിയിൽ നിന്നു തുറന്നുവിട്ട മലിനജലം നഗരത്തെ ദുര്‍ഗന്ധത്തില്‍ മുക്കി. കോട്ടച്ചേരി ട്രാഫിക് സർക്കിളില്‍ നിന്നു റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിനു സമീപമാണു ലോറിയിൽ നിന്നു മലിനജലം തുറന്നുവിട്ടത്. ഹോട്ടലുകളിൽ നിന്നു ശേഖരിച്ച മലിനജലമാണു നടുറോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ഇരുട്ടിന്റെ മറവിൽ ടാങ്കർലോറിയിൽ നിന്നു തുറന്നുവിട്ട മലിനജലം നഗരത്തെ ദുര്‍ഗന്ധത്തില്‍ മുക്കി. കോട്ടച്ചേരി ട്രാഫിക് സർക്കിളില്‍ നിന്നു റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിനു സമീപമാണു ലോറിയിൽ നിന്നു മലിനജലം തുറന്നുവിട്ടത്. ഹോട്ടലുകളിൽ നിന്നു ശേഖരിച്ച മലിനജലമാണു നടുറോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ഇരുട്ടിന്റെ മറവിൽ ടാങ്കർലോറിയിൽ നിന്നു തുറന്നുവിട്ട മലിനജലം നഗരത്തെ ദുര്‍ഗന്ധത്തില്‍ മുക്കി. കോട്ടച്ചേരി ട്രാഫിക് സർക്കിളില്‍ നിന്നു റെയിൽവേ സ്റ്റേഷനിലേക്കു പോകുന്ന റോഡിൽ റെയിൽവേ ഗേറ്റിനു സമീപമാണു ലോറിയിൽ നിന്നു മലിനജലം തുറന്നുവിട്ടത്. ഹോട്ടലുകളിൽ നിന്നു ശേഖരിച്ച മലിനജലമാണു നടുറോഡിൽ തുറന്നുവിട്ടത്. പുലർച്ചെ നഗരത്തിലെത്തിയ വ്യാപാരികളും കാൽനടയാത്രക്കാർക്കും ദുർഗന്ധം കാരണം പൊറുതിമുട്ടി. രൂക്ഷമായ ദുർഗന്ധമാണു മലിനജലത്തിൽ നിന്ന് ഉയർന്നത്. മൂക്കുപൊത്തിയാണു പലരും ഇതുവഴി കടന്നുപോയത്. റോഡിൽ കെട്ടിക്കിടന്ന മലിനജലം വാഹനങ്ങൾ കടന്നുപോയപ്പോൾ ആളുകളുടെ ദേഹത്തേക്കും തെറിച്ചു. അഗർബത്തീസ് പുകച്ചും ഫിനോയിൽ ഒഴിച്ചും ആളുകൾ താൽക്കാലിക ആശ്വാസം കണ്ടെത്തി.

രാത്രി 2.30ന് ഇതുവഴിപോയ കാൽയാത്രക്കാരനാണു റോഡിലേക്കു മലിനജലം ഒഴുക്കി വിടുന്നതു കണ്ടത്. റോഡരികിൽ നിർത്തിയിട്ട ടാങ്കർലോറിയുടെ വാൽവ് തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കുകയായിരുന്നു. ഇതുകണ്ട യാത്രക്കാരൻ ഉടൻതന്നെ ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുത്തി. ഇവര്‍ വിവരം അപ്പോൾത്തന്നെ പൊലീസിനെയും അറിയിച്ചു. പൊലീസ് ഉടൻ സ്ഥലത്ത് എത്തിയെങ്കിലും ഡ്രൈവർ കടന്നു കളഞ്ഞു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തു. ഡ്രൈവറെ പൊലീസ് തിരയുന്നുണ്ട്. വാഹനത്തിന്റെ ഉടമയോടു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻസ്പെക്ടർ കെ.പി.ഷൈൻ പറഞ്ഞു. 

റോഡിലേക്കു തുറന്നുവിട്ട മലിനജലം വാഹന ഉടമയുടെ നേതൃത്വത്തിൽ വെള്ളമൊഴിച്ച് ഒഴുക്കിക്കളയുന്നു.
ADVERTISEMENT

നഗരത്തിൽ മലിനജലം ഒഴുക്കിയതറിഞ്ഞു നഗരസഭാധ്യക്ഷ കെ.വി.സുജാത, ഉപാധ്യക്ഷൻ ബിൽടെക് അബ്ദുല്ല, സ്ഥിരസമിതി അധ്യക്ഷൻ കെ.അനീശൻ, കൗൺസിലർ ടി.വി.സുജിത്ത് കുമാർ എന്നിവരും സ്ഥലത്തെത്തി. മലിനജലം എങ്ങനെ വൃത്തിയാക്കുമെന്ന ആശങ്കയായി പിന്നീട്. ആദ്യം മലിനജലത്തിൽ ബ്ലീച്ചിങ് പൗഡർ വിതറി. വെള്ളം റോ‍ഡിൽ നിന്ന് ഒഴുക്കി കളയാൻ നഗരസഭ അഗ്നിരക്ഷാസേനയുടെ സഹായം തേടി. പ്രത്യേക സാഹചര്യം പരിഗണിച്ചു സേന മലിനജലം ഒഴുക്കി കളയാൻ തയാറായി. വെള്ളം ചീറ്റി റോഡിലെ മലിനജലം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഒഴുക്കികളഞ്ഞു. മലിനജലം റോഡിൽ തുറന്നു വിട്ട വാഹനത്തിന്റെ ഉടമയെയും നഗരസഭാധ്യക്ഷ ബന്ധപ്പെട്ട് വെള്ളം റോഡിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു. അഗ്നിരക്ഷാസേന റോഡ് വൃത്തിയാക്കിയതിനു പിന്നാലെ വാഹനത്തിന്റെ ഉടമയുടെ നേതൃത്വത്തിലും റോഡിൽ വെള്ളമൊഴിച്ചു മലിനജലം ഒഴുക്കി കളഞ്ഞു.

നഗരത്തിലെ ഈ ഭാഗത്തു പതിവായി ഇവർ മലിനജലം ഒഴുക്കിവിടാറുണ്ടെന്നു നാട്ടുകാർ പറയുന്നു. വാൽവ് ചെറുതായി തുറന്നു വെള്ളം വിടുകയാണു പതിവ്. ശക്തമായ മഴയിൽ വെള്ളം ഒഴുകി പോകുന്നതിനാൽ ദുർഗന്ധം അറിഞ്ഞിരുന്നില്ല. പതിവുസ്ഥലത്തു നിന്നു കുറച്ചു മാറി കഴിഞ്ഞ ദിവസം രാത്രിയും പതിവുപോലെ വെള്ളം ചെറുതായി തുറന്നു വിടാനുള്ള ശ്രമം പാളിയതോടെയാണു റോഡിൽ വെള്ളം കെട്ടി കിടന്നത്. സംഭവത്തിൽ പൊതുസ്ഥലത്തു മാലിന്യം നിക്ഷേപിച്ചതിനു നഗരസഭ നടപടി സ്വീകരിക്കും. വാഹന ഉടമയിൽ നിന്നു പിഴ അടക്കം ഈടാക്കുമെന്നും നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു. 

ADVERTISEMENT

റെയിൽവേ സ്റ്റേഷൻ റോഡിലെ ഓവുചാൽ വൃത്തിയാക്കാനും ഒക്ടോബർ 2ന് എല്ലാവരുടെയും സഹകരണത്തോടെ കാടുമൂടിക്കിടക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരം വൃത്തിയാക്കാനും തീരുമാനിച്ചെന്ന് അവർ പറഞ്ഞു. നഗരത്തിലെ ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിക്കുന്ന മലിനജലം കൃത്യമായി സംസ്കരിക്കാതെ പലയിടത്തും തുറന്നുവിടുകയാണ് ഇത്തരക്കാരുടെ പരിപാടി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

''രാവിലെ കട തുറക്കാനെത്തിയപ്പോഴാണു മലിനജലം കടയ്ക്കു മുൻപിൽ കെട്ടിക്കിടക്കുന്നത് കണ്ടത്. അതിരൂക്ഷ ദുർഗന്ധമായിരുന്നു. പ്രദേശത്തു വരാൻ പോലും കഴിയാത്ത സ്ഥിതി. ട്രാഫിക് സർക്കിൾ വരെ ദുർഗന്ധം അനുഭവപ്പെട്ടു. ഉടൻ തന്നെ സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. ഇന്നലെ കട തുറക്കാൻ പോലും കഴിഞ്ഞില്ല. രൂക്ഷമായ ദുർഗന്ധം കാരണം ദേഹാസ്വാസ്ഥ്യം വരെയുണ്ടായി. സമീപത്തെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും ഏറെ ബുദ്ധിമുട്ടി.'' പി.വി.ജയപ്രസാദ് (പ്രസാദ് ബുക്ക് സ്റ്റാൾ ഉടമ)

ADVERTISEMENT

''വളരെ രൂക്ഷമായ ദുർഗന്ധമാണു മലിനജലത്തിൽ നിന്നു പുറത്തു വന്നത്. ലോഡ്ജിൽ താമസിക്കുന്നവർ ഏറെ ബുദ്ധിമുട്ടി. ശ്വസിക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. വെള്ളമൊഴിച്ചു മലിനജലം ഒഴുക്കി കളഞ്ഞെങ്കിലും ഇപ്പോഴും ദുർഗന്ധം പൂർണമായി മാറിയിട്ടില്ല.'' ടി.അബ്ദുൽ സമദ് (ന്യൂ റീഗിൽ ലോഡ്ജ് ഉടമ)