കാസർകോട് ജില്ലയിൽ ഇന്ന് (15-12-2024); അറിയാൻ, ഓർക്കാൻ
പുളിക്കാൽ പാലംഉദ്ഘാടനം ഇന്ന് കാഞ്ഞങ്ങാട് ∙ മടിക്കൈ പഞ്ചായത്തിലെ പരിത്തിപ്പള്ളി പുഴയ്ക്കു കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി നിർമിച്ച പുളിക്കാൽ പാലം ഇന്ന് 9.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി,

പുളിക്കാൽ പാലം ഉദ്ഘാടനം ഇന്ന്
കാഞ്ഞങ്ങാട് ∙ മടിക്കൈ പഞ്ചായത്തിലെ പരിത്തിപ്പള്ളി പുഴയ്ക്കു കുറുകെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി നിർമിച്ച പുളിക്കാൽ പാലം ഇന്ന് 9.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ.ഇമ്പശേഖർ എന്നിവർ പങ്കെടുക്കും.
മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ
കാസർകോട് ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10നു വിദ്യാനഗർ ഉദയഗിരിയിലെ ലൈബ്രറി കൗൺസിൽ ട്രെയ്നിങ് മന്ദിരം ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2ന് ബേക്കൽ മലാംകുന്നിലെ ഗേറ്റ് വേ റിസോർട്ട് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് കാറ്റാടിയിലും 4.30ന് ചീമേനിയിലും പൊതു പരിപാടികളിൽ പങ്കെടുക്കും.
പണവും രേഖകളുമടങ്ങിയ പഴ്സ് നഷ്ടമായി
വിദ്യാനഗർ ∙ മനോരമ നാരംപാടി ഏജന്റ് എ.അബ്ദുറഹ്മാന്റെ ഡ്രൈവിങ് ലൈസൻസ്, പണം എന്നിവ അടങ്ങിയ പഴ്സ് ഗോസാഡ–കാസർകോട് റൂട്ടിൽ ബസ് യാത്രയ്ക്കിടെ നഷ്ടമായി. വിദ്യാനഗർ പൊലീസിൽ പരാതി നൽകി.