നാടുകാണി സഫാരി പാർക്കിലെ കറുവപ്പട്ടയെക്കുറിച്ച് പഠിക്കാൻ സുഗന്ധവിള ഗവേഷണകേന്ദ്രം
കാസർകോട് ∙തളിപ്പറമ്പിലെ നിർദിഷ്ട സൂ സഫാരി പാർക്കിനു വിട്ടുനൽകുന്ന പ്ലാന്റേഷൻ കോർപറേഷൻ കേരളയുടെ (പിസികെ) ഭൂമിയിൽനിന്നു നഷ്ടമാകുന്ന കറുവപ്പട്ട ഇനങ്ങൾ സംരക്ഷിക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കോഴിക്കോട്ടെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ നാടുകാണി എസ്റ്റേറ്റ് സന്ദർശിച്ചു പ്രാഥമിക

കാസർകോട് ∙തളിപ്പറമ്പിലെ നിർദിഷ്ട സൂ സഫാരി പാർക്കിനു വിട്ടുനൽകുന്ന പ്ലാന്റേഷൻ കോർപറേഷൻ കേരളയുടെ (പിസികെ) ഭൂമിയിൽനിന്നു നഷ്ടമാകുന്ന കറുവപ്പട്ട ഇനങ്ങൾ സംരക്ഷിക്കാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കോഴിക്കോട്ടെ കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥർ നാടുകാണി എസ്റ്റേറ്റ് സന്ദർശിച്ചു പ്രാഥമിക വിലയിരുത്തൽ നടത്തി.‘സിനമോമം വെറം’ എന്ന ഇനമാണ് ഇവിടെ കൃഷി ചെയ്യുന്നത്. കുറവപ്പട്ടകളിൽ ഗുണനിലവാരം കൂടിയതാണിത്. പക്ഷേ കാലങ്ങളായി റീ പ്ലാന്റ് ചെയ്യുന്നതു മൂലം മരങ്ങളുടെ സൂക്ഷ്മ സ്വഭാവത്തിലും ഗുണ നിലവാരത്തിലും മാറ്റങ്ങൾ സംഭവിച്ചതായാണ് കരുതുന്നത്. ചിലതിന്റെ പട്ട കട്ടികൂടിയതും ചിലവയുടേത് കട്ടി കുറഞ്ഞതുമാണ്. തൈലത്തിന്റെ ലഭ്യതയിലും ഏറ്റക്കുറച്ചിലുകളുണ്ട്.
ശാസ്ത്രീയ പഠനത്തിലൂടെ ഇതിനെ വേർതിരിച്ച് തൈകളുണ്ടാക്കി പുതിയ തോട്ടങ്ങൾ സ്ഥാപിക്കാനാണു പിസികെ ഉദ്ദേശിക്കുന്നത്. സൂ സഫാരി പാർക്കിനായി കാസർകോട് ചീമേനി എസ്റ്റേറ്റിന് കീഴിലെ നാടുകാണി ഡിവിഷനിൽ 101 ഹെക്ടർ ഭൂമിയാണ് പിസികെ വിട്ടുകൊടുക്കുന്നത്. 24,000 കറുവപ്പട്ട മരങ്ങൾ ഇവിടെ ഉണ്ടെന്നാണ് കണക്ക്. കശുമാവ് തോട്ടത്തിൽ ഇടവിളയായിട്ടാണ് കറുവപ്പട്ട കൃഷി.സഫാരി പാർക്ക് വരുന്നതോടെ ഈ മരങ്ങൾ മുഴുവൻ മുറിച്ചു മാറ്റേണ്ടി വരുമെന്നതിനാലാണ് സംരക്ഷിക്കാൻ പിസികെ തീരുമാനിച്ചത്. വിത്ത് മുളപ്പിച്ച് തൈകളുണ്ടാക്കുന്നതിനു പുറമേ തണ്ട് മുറിച്ച് നട്ടും പതിവെക്കൽ (എയർ ലെയറിങ്) മുഖേനയും തൈകളുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. വിത്ത് മുളപ്പിക്കുമ്പോൾ ക്രോസ് പോളിനേഷന് സാധ്യതയുണ്ട്. മറ്റു രണ്ടു മാർഗങ്ങളിലൂടെ അതേ ജനിതക സ്വഭാവത്തിലുള്ള തൈകളുണ്ടാക്കാനും സാധിക്കും.
ഇതിന്റെ ഭാഗമായി പിസികെ മാനേജിങ് ഡയറക്ടർ ഡോ.ജയിംസ് ജേക്കബിന്റെ ആവശ്യപ്രകാരമാണു കേന്ദ്ര സുഗന്ധ വിള കേന്ദ്രം പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ.ഡി.പ്രസാദിന്റെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘം പ്രാഥമിക പഠനത്തിന് എത്തിയത്. പിസികെ കാസർകോട് എസ്റ്റേറ്റ് മാനേജർ യു.സജീവും ഇവർക്കൊപ്പമുണ്ടായിരുന്നു.ഇനി ഇവയുടെ സാംപിൾ ശേഖരിച്ച് ലാബിൽ പരിശോധന നടത്തും. ഇനങ്ങൾ തിരിച്ചറിഞ്ഞ ശേഷം തൈകളുണ്ടാക്കി പിസികെയുടെ മലബാർ മേഖലയിലെ വിവിധ തോട്ടങ്ങളിലേക്ക് കറുവപ്പട്ട കൃഷി വ്യാപിപ്പിക്കും. രാജപുരം എസ്റ്റേറ്റിൽ നിലവിൽ 5 ഏക്കർ ഇതിനു മാറ്റിവച്ചിട്ടുണ്ട്.