വലയിൽ ശല്യക്കാരനായ ഞണ്ട്; ദുരിതം, ലക്ഷങ്ങളുടെ നഷ്ടം
ബേക്കൽ ∙ മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങുന്ന ഞണ്ടുകൾ വലകൾ നശിപ്പിക്കുന്നതോടൊപ്പം ലഭിക്കുന്ന മത്സ്യസമ്പത്തിനെയും ചോർത്തുന്നു. ഇതു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി മത്സ്യബന്ധനത്തിനായി പോകുന്നവരാണു ഇതുമൂലം ദുരിതത്തിലായത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇതു തുടരുകയാണെന്നു

ബേക്കൽ ∙ മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങുന്ന ഞണ്ടുകൾ വലകൾ നശിപ്പിക്കുന്നതോടൊപ്പം ലഭിക്കുന്ന മത്സ്യസമ്പത്തിനെയും ചോർത്തുന്നു. ഇതു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി മത്സ്യബന്ധനത്തിനായി പോകുന്നവരാണു ഇതുമൂലം ദുരിതത്തിലായത്.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇതു തുടരുകയാണെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഒരു പ്രത്യേക തരത്തിലുള്ള ചുവന്ന നിറമുള്ള ഞണ്ട് (തക്കാളി ഞണ്ട്) ആണ് വലയിൽ കുരുങ്ങുന്നത്. ഇതു വലയിൽ ചുറ്റിപ്പിടിച്ചു കിടക്കുന്നു. എടുത്തു മാറ്റിയാൽ പോലും പോകാത്ത അവസ്ഥയാണ്.
ഇതിനിടെയാണ് വല നശിപ്പിക്കുന്നത്. ചെറിയ കണ്ണിയുള്ള വലയാണ് കൂടുതലായും നശിക്കുന്നത്. കടലിലെ പാറക്കല്ലുകൾ പറ്റിപ്പിടിച്ചു കിടക്കുന്ന ഞണ്ടാണു വലയിൽ കുരുങ്ങുന്നത്. ഈ ഞണ്ടിനു രുചിയില്ലാത്തതിനാൽ ആവശ്യക്കാർ കുറവും അതിനാൽ വിൽപനയും തീരെയില്ലെന്നു തൊഴിലാളികൾ പറയുന്നു. ഈ ഞണ്ട് വലയിൽ കുരുങ്ങുന്നതിനാൽ അയില, മത്തി ഉൾപ്പെടെയുള്ള മീനുകളും കിട്ടുന്നതു കുറവാണ്.