കാഞ്ഞങ്ങാട് ∙ എൻഡോസൾഫാൻ ഇരകളായി 2011 ഒക്ടോബർ 25 വരെയുള്ളവരെ മാത്രമേ പരിഗണിക്കാനാകൂ എന്ന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ആശങ്ക ഒഴിയാതെ ദുരിതബാധിതർ. ഇതുവരെ നടന്ന പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും വിരുദ്ധമാണ് നിലവിലെ റിപ്പോർട്ട്. ഇതുസംബന്ധിച്ച ആധികാരിക പഠനം പോലും സംഘം നടത്തിയിട്ടില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ എൻഡോസൾഫാൻ ഇരകളായി 2011 ഒക്ടോബർ 25 വരെയുള്ളവരെ മാത്രമേ പരിഗണിക്കാനാകൂ എന്ന ആരോഗ്യ വകുപ്പ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ആശങ്ക ഒഴിയാതെ ദുരിതബാധിതർ. ഇതുവരെ നടന്ന പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും വിരുദ്ധമാണ് നിലവിലെ റിപ്പോർട്ട്. ഇതുസംബന്ധിച്ച ആധികാരിക പഠനം പോലും സംഘം നടത്തിയിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു. 2010ൽ ഗർഭിണിയുടെ രക്തം പരിശോധിച്ചപ്പോൾ എൻഡോസൾഫാൻ അംശം കണ്ടെത്തിയതായി അന്നത്തെ വിദഗ്ധ സമിതി അംഗമായ ഡോ. ടി.ജയകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഈ മേഖലയിൽ 14വർഷം ഗവേഷണം നടത്തിയ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിലെ പ്രഫസർ ഡോ. രവീന്ദ്രനാഥ് ഷാൻബാഗിന്റെ നിരീക്ഷണങ്ങൾ 5 തലമുറകളിലേക്കുള്ള ദുരന്ത സാധ്യതകൾ ചൂണ്ടിക്കാട്ടുന്നതാണെന്ന് ഇരകൾ പറയുന്നു.

ഏതു മാനദണ്ഡം?

ADVERTISEMENT

ഏതു മാനദണ്ഡ പ്രകാരമാണ് സമിതി കാലഗണന പരിഗണിച്ചതെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ നിരോധിച്ചത് 2000ത്തിലാണ്. കേരളത്തിൽ നിരോധിച്ചത് 2005ലും. എന്നാൽ വിദഗ്ധ സമിതി പരിഗണിച്ചത് കേരളത്തിൽ എൻഡോസൾ‌ഫാൻ നിരോധിച്ച വർഷമാണ്. കാസർകോട് ജില്ലയിൽ നിരോധിച്ച വർഷം കണക്കാക്കിയാൽ 2006ന് ശേഷം ജനിച്ചവർ പട്ടികയിൽ പെടാൻ പാടില്ല. 2010 മുതലാണ് മെഡിക്കൽ ക്യാംപുകൾ ആരംഭിച്ചത്. 6 വർഷത്തെ കണക്ക് മാനദണ്ഡമാക്കിയാൽ 2006ന് ശേഷം ജില്ലയിൽ നിന്നുള്ള ആരെയും പട്ടികയിൽ പെടുത്താൻ കഴിയില്ല. 2010 മുതൽ 2017 വരെ നടന്ന ക്യാംപിൽ ഈ കാലഗണനയ്ക്ക് ശേഷം ജനിച്ചവർ ഏറെയുണ്ട്. 2017ലെ ക്യാംപിൽ പങ്കെടുത്ത കുട്ടികളിൽ 2011ന് ശേഷം ജനിച്ചവർ ഏറെയുണ്ട്. എകദേശം ആയിരത്തോളം പേർ സർക്കാരിന്റെ പുതിയ മാനദണ്ഡപ്രകാരം പട്ടികയിൽ നിന്നു പുറത്തു പോയേക്കുമെന്ന് ദുരിതബാധിതർ ആശങ്കപ്പെടുന്നു. മാത്രമല്ല, പുതിയ മെഡിക്കൽ ക്യാംപിന്റെ ആവശ്യകത ചോദ്യം ചെയ്യാനും ഈ ഉത്തരവിലൂടെ കഴിയും.

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അതീവ ഗൗരവുമുള്ളതാണ്. ഇക്കാര്യം എൻഡോസൾഫാൻ സെൽ യോഗം ഉടൻ ചർച്ച ചെയ്യണം. ദുരിതബാധിതർക്ക് അനുകൂലമായ രീതിയിലുള്ള നടപടികൾ വേണം.

ADVERTISEMENT

ഇ.ചന്ദ്രശേഖരൻ എംഎൽഎ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT