കെ.സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനു പിന്നിൽ സിപിഎം– ബിജെപി ബന്ധമെന്ന് പ്രതിപക്ഷം
കാസർകോട്∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളും കുറ്റവിമുക്തരാക്കിയത് സിപിഎം–ബിജെപി അവിശുദ്ധ ബന്ധത്തിലാണെന്ന ആരോപണവുമായി പ്രതിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി തന്നെ പരാതിക്കാരനായ കേസായിട്ടും സുന്ദരയെ ബിജെപി

കാസർകോട്∙ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം നിയമസഭ തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളും കുറ്റവിമുക്തരാക്കിയത് സിപിഎം–ബിജെപി അവിശുദ്ധ ബന്ധത്തിലാണെന്ന ആരോപണവുമായി പ്രതിപക്ഷം. എൽഡിഎഫ് സ്ഥാനാർഥി തന്നെ പരാതിക്കാരനായ കേസായിട്ടും സുന്ദരയെ ബിജെപി നേതാക്കൾ തടങ്കലിലാക്കി ഭീഷണിപ്പെടുത്തിയെന്നു തെളിയിക്കുന്നതിനു ആധാരമായ രേഖകളും തെളിവുകളും ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോൺഗ്രസും മുസ്‌ലിം ലീഗും ആരോപിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ സാക്ഷി മൊഴികൾ തന്നെ പ്രതിഭാഗത്തിനു അനുകൂലമായി മാറിയതും പ്രോസിക്യൂഷനു തിരിച്ചടിയായി.കേസിൽ പരാതി നൽകിയ വി.വി.രമേശനു വേണ്ടിയും സർക്കാരിനു വേണ്ടിയും സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ സി.ഷുക്കൂർ, സാക്ഷി കൂടിയായ സുന്ദരയ്ക്കു വേണ്ടി എ.ജി.നായർ എന്നിവരും പ്രതികൾക്കു വേണ്ടി പി.വി.ഹരി, കെ.ശ്രീകാന്ത്, സുഷമ നമ്പ്യാർ, ഗിരീഷ് റാവു, കെ.എസ്.ചന്ദ്രശേഖര, ആർ.ജി.ബിന്ദു എന്നീ അഭിഭാഷകർ ആണ് കോടതിയിൽ ഹാജരായിരുന്നത്.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് നാൾവഴി
2021 മാർച്ച് 22
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർഥി കെ.സുന്ദര പത്രിക പിൻവലിച്ചു. ബിജെപിയിൽ ചേർന്നെന്നും എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സുന്ദര പറഞ്ഞു.
ജൂൺ 05
പത്രിക പിൻവലിക്കാൻ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ കിട്ടിയതായി കെ. സുന്ദരയുടെ വെളിപ്പെടുത്തൽ
ജൂൺ 07
കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വി.വി.രമേശൻ കാസർകോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദേശിച്ചത്.
ജൂൺ 11
സുന്ദരയ്ക്കു നൽകാൻ ഫോൺ വാങ്ങിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞു
ജൂൺ 29
കെ.സുന്ദര മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി രേഖപ്പെടുത്തി. മുൻപ് പൊലീസിനും ജില്ലാ ക്രൈംബ്രാഞ്ചിനും നൽകിയ മൊഴിയിൽ ഉറച്ചു നിന്നെന്നും മൊഴി മാറ്റിയിട്ടില്ലെന്നും സുന്ദര പറഞ്ഞു
സെപ്റ്റംബർ 16
കെ.സുരേന്ദ്രനെ ജില്ലാ ക്രൈംബ്രാഞ്ച് ഒന്നേ കാൽ മണിക്കൂർ ചോദ്യംചെയ്തു.
ഡിസംബർ 17
സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറായി സി.ഷുക്കൂറിനെ നിയമിച്ചു
2022 ജൂൺ 07
തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ.സുരേന്ദ്രനുൾപ്പെടെ 6 ബിജെപി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
2023 ജനുവരി 11
കെ.സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ജില്ലാ ക്രൈംബ്രാഞ്ച് സംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ, തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, തിരഞ്ഞെടുപ്പിൽ കൈക്കൂലി നൽകൽ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകൾ.
ഫെബ്രുവരി 25
കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായി ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി സ്വീകരിച്ചു. മേയ് 20 നു കോടതിയിൽ ഹാജരാകാൻ പ്രതികൾക്കു സമൻസ് അയച്ചു.
ഒക്ടോബർ 25
കെ.സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികൾക്കും ജാമ്യം.
2024 ജൂലൈ 11
പ്രതികൾ നൽകിയ വിടുതൽ ഹർജിയിൽ കോടതി വാദം കേട്ടു.
സെപ്റ്റംബർ 24
കെ.സുരേന്ദ്രന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി;
ഒക്ടോബർ 5
സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്ന് കോടതി വിധി