സൂനാമി ഫ്ലാറ്റിൽ ദുരിതം; അധികൃതർ ഇടപെടണമെന്ന് താമസക്കാർ
ബീരന്ത്ബയൽ ∙ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂന, കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം, പൊട്ടിയ പൈപ്പുകൾ, നാനാഭാഗത്തു നിന്ന് പടരുന്ന ദുർഗന്ധം, കർണാടകയിൽ നിന്നുള്ള മദ്യത്തിന്റെ വിൽപനയും ഉപയോഗവും– ഇതെല്ലാം ഒരു പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്നു. സൂനാമി ദുരന്തത്തിൽ വീട്
ബീരന്ത്ബയൽ ∙ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂന, കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം, പൊട്ടിയ പൈപ്പുകൾ, നാനാഭാഗത്തു നിന്ന് പടരുന്ന ദുർഗന്ധം, കർണാടകയിൽ നിന്നുള്ള മദ്യത്തിന്റെ വിൽപനയും ഉപയോഗവും– ഇതെല്ലാം ഒരു പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്നു. സൂനാമി ദുരന്തത്തിൽ വീട്
ബീരന്ത്ബയൽ ∙ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂന, കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം, പൊട്ടിയ പൈപ്പുകൾ, നാനാഭാഗത്തു നിന്ന് പടരുന്ന ദുർഗന്ധം, കർണാടകയിൽ നിന്നുള്ള മദ്യത്തിന്റെ വിൽപനയും ഉപയോഗവും– ഇതെല്ലാം ഒരു പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്നു. സൂനാമി ദുരന്തത്തിൽ വീട്
ബീരന്ത്ബയൽ ∙ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യക്കൂന, കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം, പൊട്ടിയ പൈപ്പുകൾ, നാനാഭാഗത്തു നിന്ന് പടരുന്ന ദുർഗന്ധം, കർണാടകയിൽ നിന്നുള്ള മദ്യത്തിന്റെ വിൽപനയും ഉപയോഗവും– ഇതെല്ലാം ഒരു പ്രദേശത്തിന്റെ ഉറക്കം കെടുത്തുന്നു. സൂനാമി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കു വേണ്ടി ബീരന്ത്ബയലിൽ പണിതു നൽകിയ സൂനാമി ഫ്ലാറ്റ് സമുച്ചയത്തിലും പരിസരങ്ങളിലും ഉള്ളവരാണ് ദുരിതത്തിൽ കഴിയുന്നത്. 14 ബ്ലോക്കുകളിലായി 105 കുടുംബങ്ങൾക്കാണ് ഫ്ലാറ്റ് അനുവദിച്ചത്. 13 വർഷം മുൻപ് 2011 ജനുവരി 14 ന് ആണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ താക്കോൽദാനം ചെയ്തത്. സംസ്ഥാന ഭവനനിർമാണ ബോർഡ് സൂനാമി പുനരധിവാസ പദ്ധതി തീരദേശ പാർപ്പിട പുനരധിവാസ പദ്ധതികളിലായി പണിതതാണ് ഫ്ലാറ്റ്.
കിണറ്റിൽപോലും മാലിന്യം
ഫ്ലാറ്റിന് അരികെയുള്ള തുറന്ന കിണറിൽ പോലും മാലിന്യം തള്ളുന്നു. ജല അതോറിറ്റി വഴി വെള്ളം എത്തുന്ന ഫ്ലാറ്റിൽ കനത്ത വേനലിൽ മാത്രമല്ല പല ദിവസങ്ങളിലും പൈപ്പ് ലൈൻ പൊട്ടിയും മറ്റും വെള്ളം കിട്ടാത്ത ദിവസങ്ങളുണ്ട്. ഈ കിണർ വൃത്തിയാക്കി മോട്ടർ വച്ചും അല്ലാതെയും വെള്ളം ഉപയോഗപ്പെടുത്താനുള്ള നടപടികളില്ല. എൺപതോളം കുടുംബങ്ങൾ ഫ്ലാറ്റിൽ മാത്രം ഇപ്പോൾ താമസിക്കുന്നുണ്ട്.
ശുചിമുറി മാലിന്യം പരക്കുന്നു
ഫ്ലാറ്റും പരിസരവും വൃത്തിയായി സംരക്ഷിക്കാനുള്ള സൗകര്യങ്ങൾ അധികൃതർ ചെയ്തുതരുന്നില്ല എന്നാണ് അന്തേവാസികൾക്ക് പരാതി. വിവിധ ബ്ലോക്കുകളിൽ നിന്നുള്ള ശുചിമുറി മാലിന്യം എത്തുന്ന സെപ്റ്റിക് ടാങ്ക് പലപ്പോഴും പുറത്തേക്ക് കവിഞ്ഞ് ഒഴുകുന്നുണ്ട്. ഈ സമയത്ത് രൂക്ഷമായ ദുർഗന്ധം പരക്കുന്നു. ഹയർസെക്കൻഡറി വിദ്യാർഥികൾ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന അൻപതോളം വിദ്യാർഥികളുണ്ട് ഇവിടെ. അവരുടെ കൂടി ആരോഗ്യ സംരക്ഷണത്തിന് ഇത് ഭീഷണിയാണ്. കുളിമുറികളിൽ നിന്നുൾപ്പെടെയുള്ള മലിനജലവും വരുന്നതിനാലാണ് സെപ്റ്റിക് ടാങ്കിൽ നിന്ന് മലിനജലം നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് പരിഹരിക്കുന്നതിന് പ്രത്യേകം സെപ്റ്റിക് ടാങ്കുകൾ പണിയുന്നതിനു 20 ലക്ഷം രൂപയുടെ പദ്ധതി ടെൻഡർ ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
പ്ലാസ്റ്റിക് കൂട്ടിയിട്ട നിലയിൽ
തൊട്ടരികെ തന്നെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ തലങ്ങും വിലങ്ങുമായി തള്ളുന്നു. പുറമേ നിന്നുള്ളവരാണ് വാഹനങ്ങളിലും മറ്റുമായി പ്ലാസ്റ്റിക് കൊണ്ടു വന്നു തള്ളുന്നതെന്ന് ഫ്ലാറ്റ് അന്തേവാസികൾ പറയുന്നു. ഫ്ലാറ്റ് സമുച്ചയത്തിനരികെയും വഴിയോരങ്ങളിലും കർണാടക മദ്യത്തിന്റെ ഒഴിഞ്ഞ കവറുകൾ ഉൾപ്പെടെ വ്യാപകമായുണ്ട്. മാലിന്യം തള്ളുന്നവരെ സിസിടിവി ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെ പിടികൂടുമെന്ന് നഗരസഭാ അധികൃതർ പറഅഞ്. അതിനു ഫ്ലാറ്റിലെയും സമീപ വീടുകളിലെയും കുടുംബങ്ങളുടെ കൂടി സഹായം അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.
മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കഞ്ഞിവെള്ളം നൽകരുത്
ഇവിടെ തള്ളുന്ന മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നുണ്ടെന്ന് നഗരസഭാ അധികൃതർ പറഞ്ഞു.ഫ്ലാറ്റിനു സമീപം ഭക്ഷ്യഅവശിഷ്ടങ്ങൾ വളമാക്കി മാറ്റുന്ന തുമ്പൂർമുഴി മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തിക്കുന്നുണ്ട്. എയ്റോബിക് കംപോസ്റ്റ് പദ്ധതിയിൽ 3 മാസത്തിനകം വളം ആയിത്തീരുന്നതാണ് പദ്ധതി. വീടുകൾ തോറും കയറിയിറങ്ങി ഭക്ഷ്യ അവശിഷ്ടങ്ങൾ ശേഖരിച്ച് പദ്ധതി നടപ്പിലാക്കുന്നതിന് ഒരു ജീവനക്കാരിയെ ഇവിടെ നഗരസഭ നിയോഗിച്ചിട്ടുണ്ട്. ഇവിടെ നിന്ന് കടുത്ത ദുർഗന്ധം പരക്കുന്നതായി വീട്ടുകാർ പറയുന്നു. എന്നാൽ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് നൽകുന്ന ഭക്ഷ്യ അവശിഷ്ടങ്ങളിൽ കഞ്ഞിവെള്ളം കലരുന്നതാണ് ചില നേരങ്ങളിൽ ദുർഗന്ധം ഉണ്ടാകാൻ ഇടയാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എല്ലാ കുടുംബങ്ങളോടും കഞ്ഞിവെള്ളം കലരാത്ത ഭക്ഷ്യ അവശിഷ്ടം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ഫ്ലാറ്റിലെയും സമീപത്തെയും കുടുംബങ്ങൾ വികസന പ്രവർത്തനങ്ങളിൽ കൂട്ടായി നിന്നു പ്രവർത്തിച്ചാൽ മാതൃകാ പ്രദേശമായി മാറ്റാൻ കഴിയും.
പരാതികൾ പരിഹരിക്കാൻ ശ്രമം: അബ്ബാസ് ബീഗം
ഫ്ലാറ്റിലെ കുടുംബങ്ങളുടെ പരാതികൾ പരമാവധി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി നഗരസഭ അധ്യക്ഷൻ അബ്ബാസ് ബീഗം, വാർഡ് അംഗം വീണാകുമാരി എന്നിവർ പറഞ്ഞു. പല ദിവസങ്ങളിലും ഇവിടെ തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഫ്ലാറ്റിനു സമീപം ഭക്ഷ്യ അവശിഷ്ടങ്ങൾ വളമാക്കി മാറ്റുന്ന തുമ്പൂർമുഴി മാലിന്യ സംസ്കരണ പദ്ധതിയും ഇവിടേക്ക് ഒരു ജീവനക്കാരിയെയും നിയോഗിച്ചിട്ടുണ്ട്.കുടുംബശ്രീ ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പരിസര മലിനീകരണ ബോധവൽക്കരണം, പരിസര ശുചീകരണം, ആരോഗ്യ സുരക്ഷ തുടങ്ങിയവയിൽ നഗരസഭ നേതൃത്വത്തിൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു. വാർഡുകൾ തോറും ഹരിതകർമസേന മുഖേന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്.മാസം തോറും നിശ്ചിത ഫീസ് വാങ്ങിയാണ് ശേഖരിക്കുന്നത്. ഇതുമായി വീട്, സ്്ഥാപന ഉടമകൾ സഹകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.