ചെറുവത്തൂർ∙മദ്യ വിൽപന കേന്ദ്രം പൂട്ടിയിട്ട് 10 ദിവസം പിന്നിട്ടു. വിൽപന കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് 25 ലക്ഷത്തോളം വില വരുന്ന മദ്യം. മാറ്റാനുള്ള നടപടികൾക്ക് സങ്കീർണത ഏറെയെന്ന് കൺസ്യൂമർ ഫെഡ് അധികൃതർ. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ കഴിഞ്ഞ മാസം 23ന് പ്രവർത്തനം തുടങ്ങി അന്ന് രാത്രി തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ∙മദ്യ വിൽപന കേന്ദ്രം പൂട്ടിയിട്ട് 10 ദിവസം പിന്നിട്ടു. വിൽപന കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് 25 ലക്ഷത്തോളം വില വരുന്ന മദ്യം. മാറ്റാനുള്ള നടപടികൾക്ക് സങ്കീർണത ഏറെയെന്ന് കൺസ്യൂമർ ഫെഡ് അധികൃതർ. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ കഴിഞ്ഞ മാസം 23ന് പ്രവർത്തനം തുടങ്ങി അന്ന് രാത്രി തന്നെ അടച്ചിട്ട മദ്യ വിൽപന കേന്ദ്രത്തിലാണ് 25 ലക്ഷത്തോളം രൂപയുടെ മദ്യം കെട്ടിക്കിടക്കുന്നത്. ദിവസം തന്നെ 9 ലക്ഷത്തോളം രൂപയുടെ മദ്യം ഇവിടെ നിന്നു വിറ്റഴിച്ചിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ടുതന്നെ മദ്യവിൽപന കേന്ദ്രം പൂട്ടിയിടേണ്ടി വന്നതോടെയാണ് കൺസ്യൂമർ ഫെഡ് അധികൃതർ വെട്ടിലായി.

 പൂട്ടിയിട്ട മദ്യ വിൽപന കേന്ദ്രത്തിൽ നിന്ന് മദ്യം കണ്ണൂർ ജില്ലയിലെ വിൽപന കേന്ദ്രത്തിലേക്ക് മാറ്റാനാണ് അധികൃതർ തീരുമാനിച്ചതെങ്കിലും ഇത് എളുപ്പമല്ല. മദ്യത്തിന്റെ സ്റ്റോക്ക് പരിശോധിക്കേണ്ടത് എക്സൈസ് വിഭാഗമാണ്. വിൽപന കേന്ദ്രം തുടങ്ങാൻ വേണ്ടി കൊണ്ടു വന്ന മദ്യത്തിന്റെയും ഒറ്റ ദിവസം കൊണ്ട് വിറ്റഴിച്ച മദ്യത്തിന്റെയും ബാക്കിയുള്ള മദ്യത്തിന്റെയും കണക്ക് പരിശോധിച്ച് റിപ്പോർട്ട് തയാറാക്കാൻ എക്സൈസിനു കത്തു നൽകണം. 

ADVERTISEMENT

 എന്നാൽ ഇതിന്റെ നടപടിക്രമങ്ങളിലേക്ക് കൺസ്യുമർ ഫെഡ് അധികൃതർ കടന്നിട്ടില്ലെന്നാണു വിവരം. ഈ സാഹചര്യത്തിൽ മദ്യ വിൽപന കേന്ദ്രം ആർക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ‍ സൗകര്യങ്ങളൊരുക്കി വീണ്ടും തുറക്കാൻ അധികൃതർ ആലോചിക്കുകയാണെന്നാണു വിവരം.  മദ്യവിൽപന കേന്ദ്രം പൂട്ടിയ സംഭവത്തിൽ ചെറുവത്തൂരിൽ ഇപ്പോഴും വിവാദം കത്തിനിൽക്കുകയാണ്. വിൽപന കേന്ദ്രം പൂട്ടാൻ നിർദേശിച്ചതാര് എന്ന ചോദ്യവുമായി വലിയൊരു വിഭാഗം ആളുകൾ രംഗത്തുവന്നു. ചെറുവത്തൂരിൽ നിന്ന് മദ്യ വിൽപന കേന്ദ്രം മറ്റൊരിടത്തേക്ക് മാറ്റാൻ അനുവദിക്കില്ലെന്നാണ് ഈ വിഭാഗത്തിന്റെ തീരുമാനം.