കാഞ്ഞങ്ങാട്∙കെഎസ്‌യു നടത്തിയ പഠിപ്പു മുടക്ക് സമരം മൂലം ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വാക്കുതർക്കം. ക്ലാസുകൾ വിടാൻ സ്കൂൾ അധികൃതർ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙കെഎസ്‌യു നടത്തിയ പഠിപ്പു മുടക്ക് സമരം മൂലം ഹൊസ്ദുർഗ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ വാക്കുതർക്കം. ക്ലാസുകൾ വിടാൻ സ്കൂൾ അധികൃതർ തയാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം സ്കൂൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്നലെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം നൽകിയത്.  ഹൊസ്ദുർഗ് സ്കൂളിൽ കെഎസ്‌യു പ്രവർത്തകർ ആദ്യം പ്രകടനം നടത്തിയെങ്കിലും പ്രിൻസിപ്പലും പിടിഎ ഭാരവാഹികളും ചേർന്നു വിദ്യാർഥികളെ ക്ലാസിൽ കയറ്റി.

വിവരം അറിഞ്ഞ് പിന്നീട് പുറത്തു നിന്നു കെഎസ്‌യു പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്കൂളിലെത്തി. എസ്എഫ്ഐ സമരം നടത്തിയാൽ സ്കൂൾ വിടാമെങ്കിൽ കെഎസ്‌യു സമരത്തിലും സ്കൂൾ വിടണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതോടെ സ്കൂൾ അധികൃതരും കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി. വാക്ക് തർക്കം രൂക്ഷമായതോടെ വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സ്കൂൾ അധികൃതരും കെഎസ്‍യു, കോൺഗ്രസ് ഭാരവാഹികളും തമ്മില്‍ ചർച്ച നടത്തി. ഉച്ചയ്ക്ക് 2ന് സ്കൂൾ വിടാൻ തീരുമാനിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമായി.

ADVERTISEMENT

പ്രകടനം നടത്താൻ മാത്രമാണ് കുട്ടികൾ അനുമതി ചോദിച്ചതെന്ന് പ്രിൻസിപ്പൽ ഡോ.എ.വി.സുരേഷ് ബാബു പറഞ്ഞു. പിന്നീട് ഇന്റർവെൽ സമയത്താണ് ഇവർ വീണ്ടും സമരവുമായി വരുന്നത്. ഈ സമയത്ത് കുട്ടികൾക്ക് ഉച്ചഭക്ഷണമടക്കം ഒരുക്കിയിരുന്നു. സമരം നടത്താൻ നോട്ടിസും നൽകിയിരുന്നില്ല. എസ്എഫ്ഐ സമരം നേരത്തെ നടത്തിയതിനാൽ ഉച്ചഭക്ഷണം തയാറാക്കിയിരുന്നില്ല. അതാണ് ക്ലാസ് നേരത്തെ വിട്ടത്.  സ്കൂളിൽ പഠിപ്പു മുടക്ക് സമരം വേണ്ടെന്ന് നാലു വർഷം മുൻപ് പിടിഎ തീരുമാനമെടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.