കാഞ്ഞങ്ങാട്∙ ക്രിസ്മസ് – പുതുവത്സര അവധിക്കാലമായതോടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ച് ദീർഘദൂര സ്വകാര്യ ബസുകൾ. കോൺട്രാക്ട് കാര്യേജ് ബസുകളുടെ അനുമതി സംബന്ധിച്ച് തർക്കങ്ങൾ തുടരുന്നുണ്ടെങ്കിലും ട്രെയിനുകളും കെഎസ്ആർടിസി ബസുകളും നിറഞ്ഞു കവിഞ്ഞതിനാൽ എവിടെ പോകാനും സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട്∙ ക്രിസ്മസ് – പുതുവത്സര അവധിക്കാലമായതോടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ച് ദീർഘദൂര സ്വകാര്യ ബസുകൾ. കോൺട്രാക്ട് കാര്യേജ് ബസുകളുടെ അനുമതി സംബന്ധിച്ച് തർക്കങ്ങൾ തുടരുന്നുണ്ടെങ്കിലും ട്രെയിനുകളും കെഎസ്ആർടിസി ബസുകളും നിറഞ്ഞു കവിഞ്ഞതിനാൽ എവിടെ പോകാനും സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ യാത്രക്കാർ. പഠനത്തിനായും മറ്റും തെക്കൻ ജില്ലകളെയും മറ്റു സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാർഥികളും പ്രയാസത്തിലായി. 

ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. തെക്കൻ ജില്ലകളിലേക്കും പതിവു സർവീസുകൾ മാത്രം. ഏറെ തിരക്കുള്ള ദിവസങ്ങളായിട്ടും അധിക സർവീസുകളൊന്നും നടത്താൻ കഴിയാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. എക്സപ്രസ് , ഡീലക്സ് വിഭാഗത്തിൽ ബസുകളില്ല എന്നതാണ് സർവീസ് നടത്താത്തതിനു കാരണമായി പറയുന്നത്. പ്രധാനമായും മൈസൂരു, ബെംഗളൂരു, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവരും നാട്ടിലേക്കു വരേണ്ടവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ക്രിസ്മസ് അവധിക്കായി ഇന്ന് വിദ്യാലയങ്ങൾ അടയ്ക്കും.

ADVERTISEMENT

ഒരാഴ്ച കഴിഞ്ഞ് ജനുവരി 1 മുതലാണ് ഇനി ക്ലാസുകൾ. ഇതു കണക്കിലെടുത്താണ് പലരും യാത്രകൾ ചെയ്യുന്നത്. ക്രിസ്മസ് തിങ്കളാഴ്ച ആയതിനാൽ തുടർച്ചയായി 3 അവധി ദിനങ്ങൾ കിട്ടും. ദൂര സ്ഥലങ്ങളിൽ വന്ന് ഇടത്തരം ജോലികൾ ചെയ്യുന്നവരുടെ ഈ മാസത്തെ ചെലവിനെപ്പോലും ബാധിക്കുന്ന വിധത്തിലാണ് ടിക്കറ്റ് നിരക്കിലെ വർധന. ബെംഗളൂരുവിൽ നിന്ന് കാസർകോടേക്ക് ഇന്നും നാളെയും ബസിലോ ട്രെയിനിലോ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ്. ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്ക് 1800ൽ കുറഞ്ഞ നിരക്കില്ല. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ഇടത്തരക്കാർ കുടുംബത്തോടെ നാട്ടിൽ അവധിക്കു വന്നു മടങ്ങണമെങ്കിൽ ഒരു മാസത്തെ ശമ്പളത്തിന്റെ സിംഹഭാഗവും ചെലവഴിക്കേണ്ട അവസ്ഥയാണ്. 

സാധാരണ 800–1000 രൂപ നിരക്കുള്ള കാസർകോട് – ബെംഗളൂരു നോൺ എസി ബസിൽ ക്രിസ്മസ് ദിനം മുതൽ നേരെ ഇരട്ടിയാണ് നിരക്ക്. തിങ്കളാഴ്ച 1800, ചൊവ്വാഴ്ച 1400 എന്നിങ്ങനെ നിരക്കുയർന്നു.  മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകേണ്ടവർക്ക് മംഗളൂരുവിൽ നിന്നുള്ള ബസിൽ പോലും ഇരട്ടി തുക കൊടുക്കേണ്ട അവസ്ഥയാണ്. എസി ബസിൽ 2600 രൂപയാണ് ക്രിസ്മസ് ദിനത്തിൽ മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള നിരക്ക്. പുതുവത്സര വാരത്തിലും നിരക്കിൽ ഇതു തന്നെയാണ് അവസ്ഥ.

ADVERTISEMENT

ഒരു അധിക കോച്ച് പോലുമില്ല, ഇത്തവണ
ഇത്രയും തിരക്കുണ്ടായിട്ട് ഒരു ട്രെയിനിൽ അധിക കോച്ച് പോലും റെയിൽവേ ഇത്തവണ അനുവദിച്ചിട്ടില്ല. ഇന്നും നാളെയുമൊക്കെ തെക്കൻ ജില്ലകളിൽ നിന്ന് കാസർകോടേക്ക് ട്രെയിനിൽ കാൽ കുത്താൻ കഴിയാത്ത അവസ്ഥയാണ്. ക്രിസ്മസിനു ശേഷവും  തെക്കൻ ജില്ലകളിലേക്കുള്ള പ്രധാന ട്രെയിനുകളിലൊന്നും സീറ്റില്ലാത്ത അവസ്ഥയാണ്. ഈ മാസം 25 മുതൽ 31 വരെ രണ്ട് വന്ദേഭാരത് എക്സപ്രസുകളിലും വെയ്റ്റിങ് ലിസ്റ്റായിക്കഴിഞ്ഞു.

ക്രിസ്മസിനു ശേഷം 6 ദിവസത്തിൽ 5ലും മാവേലി എക്സ്പ്രസിൽ വെയ്റ്റിങ് ലിസ്റ്റ് 100നു മുകളിലാണ്. മലബാർ എക്സ്പ്രസിൽ ക്രിസ്മസ് ദിനത്തിലെ വെയ്റ്റിങ് ലിസ്റ്റ് 203 ആണിപ്പോൾ. ജനറൽ കംപാർട്ട്മെന്റിൽ തിക്കിത്തിരക്കി ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകേണ്ട അവസ്ഥയാണു മിക്കവരുടേതും. തുക വളരെ കൂടുതലാണെങ്കിലും പ്രീമിയം തത്കാൽ കിട്ടുന്നതും ഭാഗ്യം എന്നേ പറയാനാകൂ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT