കാഞ്ഞങ്ങാട് ∙ ഈ മാസം ആദ്യ രണ്ടാഴ്ച ജില്ലയിൽ പെയ്തത് ശരാശരി ലഭിക്കേണ്ട മഴയുടെ 43 ഇരട്ടിയിലേറെയാണ്. ശതമാനക്കണക്കിലാക്കിയാൽ ഇത് 4317 %. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഔദ്യോഗികമായി വിട വാങ്ങിയെന്ന് ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ഈ മാസം ആദ്യ രണ്ടാഴ്ച ജില്ലയിൽ പെയ്തത് ശരാശരി ലഭിക്കേണ്ട മഴയുടെ 43 ഇരട്ടിയിലേറെയാണ്. ശതമാനക്കണക്കിലാക്കിയാൽ ഇത് 4317 %. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഔദ്യോഗികമായി വിട വാങ്ങിയെന്ന് ഇന്നലെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ മുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴയാണ് തുലാമഴയായി കണക്കാക്കുന്നത്.

എന്നാൽ ഇതിനു ശേഷം സംസ്ഥാന വ്യാപകമായി അസാധാരണമായ മഴയാണു ലഭിച്ചത്. ഈ മാസം സാധാരണ ലഭിക്കുന്നതിൽ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ജനുവരിയിലെ ആദ്യ 5 ദിവസം കൊണ്ട് 2 മാസം ലഭിക്കേണ്ട മഴ ലഭിച്ചിരുന്നു. ഒക്ടോബർ–ഡിസംബർ തുലാമഴക്കാലത്ത് ജില്ലയിൽ 10 % മാത്രമാണ് അധികമഴ ലഭിച്ചിരുന്നത്. സംസ്ഥാനത്ത് പൊതുവേ മഴ കുറഞ്ഞ വർഷമായിരുന്നു 2023. 24 % കുറവാണ് മഴപ്പെയ്ത്തിലുണ്ടായത്. 

ADVERTISEMENT

കാസർകോട് 21 % കുറവാണ് കഴിഞ്ഞ വർഷം ലഭിച്ച മഴ. കഴിഞ്ഞ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 100 ദിവസത്തോളം ജില്ലയിൽ ചാറ്റൽമഴ പോലുമില്ലാത്ത സാഹചര്യമായിരുന്നു. ശരാശരി ലഭിക്കുന്ന മഴയേക്കാൾ 60 % അധികം ലഭിച്ചാൽ വളരെ വലിയ വ്യത്യാസമായാണു കണക്കാക്കുന്നത്. കൊല്ലം ഒഴികെ 13 ജില്ലകളിലും ഈ വർഷത്തെ ആദ്യ രണ്ടാഴ്ച വളരെ കൂടുതൽ മഴ കിട്ടി.

കൊല്ലത്ത് 31 % മഴ അധികം പെയ്തപ്പോൾ മറ്റു ജില്ലകളിലെല്ലാം ഇത് വളരെ കൂടുതലാണ്. സംസ്ഥാനത്ത് ശരാശരി 3.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 57.3 മില്ലിമീറ്ററാണ്. മഴ കൂടുതൽ ലഭിച്ചത് ശതമാനത്തിലാക്കിയാൽ സംസ്ഥാനത്ത് അധികമഴ 1491 %. കഴിഞ്ഞ വർഷം ജനുവരി 22നാണ് തുലാവർഷം പൂർണമായും പിന്മാറിയത്. മഴയുടെ ശക്തി ഇനിയുള്ള ദിവസങ്ങളിൽ കുറയാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. 

English Summary:

4317 % extra rain in Kasaragod this month