പരീക്ഷാഫലം പ്രസിദ്ധീകരിച്ചു കാസർകോട് ∙ സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി 2023 നവംബറിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പിജിഡിസിഎഫ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെട്ടാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കാസർകോട് ∙ സംസ്ഥാന സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡി 2023 നവംബറിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (പിജിഡിസിഎഫ്) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെട്ടാൽ അറിയാം. ഐഎച്ച്ആർഡിയുടെ വെബ്‌സൈറ്റിലും(www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനു അപേക്ഷ ഫെബ്രുവരി 12 വരെ പരീക്ഷാകേന്ദ്രത്തിൽ പിഴ കൂടാതെയും 14 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും നൽകാം. 0471–2322985.

അഭിമുഖം 2ന്
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി) (ഒന്നാം എൻസിഎ വിജ്ഞാപനം - ഹിന്ദു നാടാർ – കാറ്റഗറി നമ്പർ 332/2021) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്കു ഫെബ്രുവരി 2നു പിഎസ്‌സി കോഴിക്കോട് ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. അഭിമുഖ മെമോ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കി. അഭിമുഖ മെമോ, ഒടിവി സർട്ടിഫിക്കറ്റ്, പിഎസ്‌സി അംഗീകരിച്ച അസ്സൽ തിരിച്ചറിയൽ രേഖ, അസ്സൽ പ്രമാണങ്ങൾ എന്നിവയുമായി അഭിമുഖത്തിന് എത്തണമെന്നു പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

ADVERTISEMENT

ഒഴിവുകൾ
പെരിയ ∙ പുല്ലൂർ – പെരിയ പഞ്ചായത്തിലെ ചാലിങ്കാൽ സായംപ്രഭ പകൽവീട് വയോജന പരിപാലന കേന്ദ്രത്തിൽ കെയർഗിവർ ഒഴിവ്. പ്രീഡിഗ്രിയോ തത്തുല്യ പരീക്ഷയോ പാസായവരും ജെറിയാട്രിക് കെയറിൽ കുറഞ്ഞത് 3 മാസത്തെ പരിശീലനം പൂർത്തിയായവരും ആയിരിക്കണം. ‘കെയർഗിവർ - സായംപ്രഭ പകൽവീട്’ എന്ന് എഴുതിയ അപേക്ഷ ഐസിഡിഎസ് സൂപ്പർവൈസർ, പുല്ലൂർ – പെരിയ പഞ്ചായത്ത്, ചാലിങ്കാൽ, കാസർകോട്-671531 എന്ന വിലാസത്തിൽ ഫെബ്രുവരി 4ന് അകം ലഭിക്കണം.
മൊഗ്രാൽപുത്തൂർ ∙ ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മലയാളം പാർട്ട് ടൈം അധ്യാപക ഒഴിവ്. അഭിമുഖം ഫെബ്രുവരി 2ന് 11നു സ്കൂളിൽ. 9809794930.കുമ്പള ∙ ഗവ. ഹയർസെക്കൻ‍‍ഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്(2) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 9.30നു സ്കൂളിൽ. 9980310546.