ചിറ്റാരിക്കാൽ ∙ മലയോര അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ഏക യാത്രാമാർഗമായ തയ്യേനി–അത്തിയടുക്കം–കൊന്നക്കാട് റോഡ് വികസനം തേടുന്നു. കണ്ണൂർ ജില്ലയിലെ പുളിങ്ങോത്തുനിന്നും കൊന്നക്കാട്, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും വിധത്തിലുള്ള ഈ റോഡ് നവീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റാരിക്കാൽ ∙ മലയോര അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ ഏക യാത്രാമാർഗമായ തയ്യേനി–അത്തിയടുക്കം–കൊന്നക്കാട് റോഡ് വികസനം തേടുന്നു. കണ്ണൂർ ജില്ലയിലെ പുളിങ്ങോത്തുനിന്നും കൊന്നക്കാട്, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും വിധത്തിലുള്ള ഈ റോഡ് നവീകരിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. പുളിങ്ങോത്തുനിന്നും തയ്യേനി വഴി കൊന്നക്കാടേയ്ക്ക് 11 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. എന്നാൽ ജില്ലാ അതിർത്തിയായ പാലാവയലിൽനിന്നും തയ്യേനി വരെയുള്ള 4 കിലോമീറ്റർ മാത്രമാണ് നിലവിൽ നല്ല റോഡുള്ളത്. തയ്യേനിയിൽ നിന്നും കൊന്നക്കാട് തീയ്യത്തിച്ചാൽ വരെയുള്ള 6.5 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ശേഷിക്കുന്ന റോഡാകട്ടെ തീർത്തും തകർന്നു കിടക്കുകയുമാണ്.

തീയ്യത്തിച്ചാൽമുതൽ കൊന്നക്കാട് വരേയുള്ള ഭാഗം മെക്കാഡം ടാറിങ് നടത്തിയിട്ടുണ്ട്. ഇനി നവീകരിക്കേണ്ട റോഡിന്റെ പകുതിയോളം ഭാഗം ഈസ്റ്റ് എളേരി പഞ്ചായത്തിലും ശേഷിക്കുന്ന ഭാഗം ബളാൽ പഞ്ചായത്തിലുമാണ്. റോഡ് വികസനത്തിന്റെ ഭാഗമായി എം.രാജഗോപാലൻ എംഎൽഎയുടെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ഈസ്റ്റ് എളേരി പഞ്ചായത്ത് പരിധിയിലെ 3 കിലോമീറ്റർ റോഡിൽ 6 കോടി രൂപയുടെ എസ്റ്റിമേറ്റ് പഞ്ചായത്ത് എ‍ഞ്ചിനീയറുടെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. ബളാൽ പഞ്ചായത്തിന്റെ പരിധിയിലുള്ള റോഡിന്റേയും എസ്റ്റിമേറ്റ് വരും ദിവസങ്ങളിൽ തയ്യാറാക്കും. തുടർന്ന് പദ്ധതിക്കായി സർക്കാരിൽനിന്നും ഫണ്ട് അനുവദിപ്പിക്കാനുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്.

ADVERTISEMENT

തയ്യേനി, അത്തിയടുക്കം, വായിക്കാനം, കൂട്ടക്കുഴി തുടങ്ങിയ അതിർത്തി ഗ്രാമങ്ങളിൽനിന്നും നിലവിൽ താലൂക്ക് ആസ്ഥാനത്തേക്ക് 30 കിലോമീറ്ററിലേറെ ചുറ്റി സഞ്ചരിച്ചാണ് ആളുകളെത്തുന്നത്. റോഡ് നവീകരിച്ചു ബസ് സൗകര്യമേർപ്പെടുത്തിയാൽ അതു മലയോര ഗ്രാമങ്ങളുടെ യാത്രാ ക്ലേശത്തിനും ഒരു പരിധിവരെ പരിഹാരമാകും. അത്തിയടുക്കം ഉൾപ്പെടെയുള്ള മലയോര ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിലേക്കും ഇതു വഴിതുറക്കും. നിലവിൽ കോട്ടഞ്ചേരിയിൽ ടൂറിസം പദ്ധതികൾക്കും നടപടിയായിട്ടുണ്ട്.