മൊഗ്രാൽ∙രാത്രികാലങ്ങളിൽ പന്നിക്കൂട്ടങ്ങൾ മൊഗ്രാലിലെ ജനവാസ മേഖലകളിലേക്കിറങ്ങുന്നതു നാട്ടുകാർക്ക് ഭീഷണിയാവുന്നു. മൊഗ്രാൽ ടൗൺ, തഖ്‌വ നഗർ, മീലാദ് നഗർ, നടപ്പളം, ടിവിഎസ്റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് നൂറോളം വരുന്ന പന്നിക്കൂട്ടങ്ങൾ നാട്ടിൽ ഭീതി പരത്തുന്നത്. പറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഗ്രാൽ∙രാത്രികാലങ്ങളിൽ പന്നിക്കൂട്ടങ്ങൾ മൊഗ്രാലിലെ ജനവാസ മേഖലകളിലേക്കിറങ്ങുന്നതു നാട്ടുകാർക്ക്  ഭീഷണിയാവുന്നു. മൊഗ്രാൽ ടൗൺ, തഖ്‌വ നഗർ, മീലാദ് നഗർ, നടപ്പളം, ടിവിഎസ്റോഡ് തുടങ്ങിയ പ്രദേശങ്ങളിലാണ് നൂറോളം വരുന്ന പന്നിക്കൂട്ടങ്ങൾ നാട്ടിൽ ഭീതി പരത്തുന്നത്.

പറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ വീട്ടുമുറ്റത്ത് വളർത്തുന്ന പൂച്ചെടികളും, പച്ചക്കറി കൃഷിയും വാഴയും പാടെ നശിപ്പിക്കുന്നു എന്നാണു പരാതി. രാത്രിയിൽ കൂട്ടത്തോടെ എത്തിയാണ് പന്നികൾ പരാക്രമണം കാട്ടുന്നത്. രാത്രിയും പുലർച്ചയും വീടുകളിലേക്കും, പ്രാർഥനയ്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു പോകുന്നവർക്ക് വഴിയിലൂടനീളം പന്നിക്കൂട്ടങ്ങളെ  കാണാനാകുന്നു.

ADVERTISEMENT

മൊഗ്രാലിൽ തമ്പടിച്ചിരിക്കുന്ന പന്നികളെ പിടികൂടാൻ മൃഗസംരക്ഷണ– കൃഷി–വനം  വകുപ്പുകൾ അടിയന്തര നിർദേശം നൽകണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ചു പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ, തഖ്‌വ നഗർ യുവജന കൂട്ടായ്മ പ്രതിനിധികൾ എന്നിവർ കലക്ടർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ മേധാവിക്കും കുമ്പള പഞ്ചായത്തിനും നിവേദനം നൽകി. തഖ്‌വ നഗർ യുവജന കൂട്ടായ്മ പ്രതിനിധികളായ അബ്ദുൽ നാസിർ, മുർഷിദ് മൊഗ്രാൽ, മുബ്ഷർ, അൽത്താഫ്, എച്ച്.എ നൗഷാദ് എന്നിവർ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറയ്ക്കു പരാതി നൽകി.