ഉണർന്നത് ഞെട്ടിക്കുന്ന ദുരന്ത വാർത്ത അറിഞ്ഞ്; നടുക്കം മാറാതെ കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്∙ ഞെട്ടിക്കുന്ന ദുരന്ത വാർത്തയറിഞ്ഞാണ് ഇന്നലെ കാഞ്ഞങ്ങാട് ഉണർന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നു 500 മീറ്റർ അകലെയുള്ള ഹബീബ് ക്വാട്ടേഴ്സിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരമാണ് ആദ്യം പുറത്തു വന്നത്. പിന്നീടാണ് രണ്ടു പേരെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്ന വിവരം പുറം

കാഞ്ഞങ്ങാട്∙ ഞെട്ടിക്കുന്ന ദുരന്ത വാർത്തയറിഞ്ഞാണ് ഇന്നലെ കാഞ്ഞങ്ങാട് ഉണർന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നു 500 മീറ്റർ അകലെയുള്ള ഹബീബ് ക്വാട്ടേഴ്സിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരമാണ് ആദ്യം പുറത്തു വന്നത്. പിന്നീടാണ് രണ്ടു പേരെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്ന വിവരം പുറം ലോകമറിഞ്ഞത്.
നഗരത്തിലെ ‘സയന്റിഫിക്’ എന്ന പേരുള്ള വാച്ചുകടയുടെ ഉടമയായ സൂര്യ പ്രകാശ് ആണ് തന്റെ ഭാര്യയും അമ്മയെയും കൊല ചെയ്ത ശേഷം ജീവനൊടുക്കിയത്. സാമ്പത്തിക പ്രയാസമുള്ള കാര്യം ഇദ്ദേഹം ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല. ഇന്നലെ പതിവു പോലെ കടയിൽ പോയതായും ബന്ധുക്കൾ പറയുന്നു. ഇന്നലെ പുലർച്ചെ മകനെ വിളിച്ചാണ് സൂര്യപ്രകാശ് അമ്മയും അച്ഛമ്മയും പോയി ഞാനും പോകുമെന്ന് പറഞ്ഞത്.
ഉടൻ തന്നെ മകൻ അടുത്തുള്ള സുഹൃത്തിനെയും സഹോദരിയെയും വിവരം അറിയിച്ചു. ഇരുവരും എത്തിയപ്പോഴാണ് മൂന്നു പേരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുന്നത്. വർഷങ്ങളായി ഈ ക്വാട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. രണ്ടു പെൺമക്കൾ വിവാഹം കഴിഞ്ഞ ഭർതൃ വീട്ടിലാണ് താമസം. മകൻ എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. വീട്ടിലെ മേശപ്പുറത്ത് ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നു. റിട്ട. അധ്യാപികയാണ് കൊല ചെയ്യപ്പെട്ട സൂര്യപ്രകാശിന്റെ അമ്മ ഗീത.
ഡിവൈഎസ്പി എംപി.വിനോദിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. പിന്നാലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ശ്വാസ തടസ്സമുണ്ടായതാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.