13 വർഷത്തിലേറെയായിട്ടും ഭൂമി അളന്നു നൽകിയില്ല; ചെങ്ങറ പുനരധിവാസ കോളനിനിവാസികൾ നാളെ മുതൽ സമരത്തിന്
കാസർകോട് ∙ ചെങ്ങറ ഭൂസമര പാക്കേജിന്റെ അടിസ്ഥാനത്തിൽ പെരിയ വില്ലേജിൽ അനുവദിച്ച ഭൂമി 13 വർഷത്തിലേറെയായിട്ടും അളന്നു നൽകിയില്ലെന്ന പരാതിയുമായി ചെങ്ങറ പുനരധിവാസ കോളനി നിവാസികൾ. അർഹതപ്പെട്ട ഭൂമി അളന്ന് 4 അതിരുകളിലും ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ പെരിയ വില്ലേജ് ഓഫിസിനു മുന്നിൽ സമരം

കാസർകോട് ∙ ചെങ്ങറ ഭൂസമര പാക്കേജിന്റെ അടിസ്ഥാനത്തിൽ പെരിയ വില്ലേജിൽ അനുവദിച്ച ഭൂമി 13 വർഷത്തിലേറെയായിട്ടും അളന്നു നൽകിയില്ലെന്ന പരാതിയുമായി ചെങ്ങറ പുനരധിവാസ കോളനി നിവാസികൾ. അർഹതപ്പെട്ട ഭൂമി അളന്ന് 4 അതിരുകളിലും ബോർഡുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാളെ മുതൽ പെരിയ വില്ലേജ് ഓഫിസിനു മുന്നിൽ സമരം നടത്തുമെന്ന് സമരസമിതി ഭാരവാഹികളായ കെ.തങ്കപ്പൻ, കെ.എൻ.സുലോചന, രമണി വെട്ടിത്തിട്ട, പി.സി.മണിയൻ എന്നിവർ അറിയിച്ചു.
പെരിയ വില്ലേജിൽ 344/1 റീസർവേ നമ്പറിലുള്ള 166.42 ഏക്കർ ഭൂമിയാണ് ചെങ്ങറ പുനരധിവാസ പാക്കേജിന്റെ ഭാഗമായി വിവിധ ജില്ലയിലുള്ളവർക്കായി അനുവദിച്ചത്. 2010ൽ 360 കുടുംബങ്ങളാണ് ജില്ലയിലെത്തിയത്. ഇതിൽ പെരിയ നാലക്രയിൽ 85 കുടുംബങ്ങൾക്കാണ് വീടും സ്ഥലവും അനുവദിച്ചത്. ഇതിൽ അൻപതിൽ താഴെ കുടുംബമാണ് ഇപ്പോൾ സ്ഥിര താമസമുള്ളത്.
വീട് ഉൾപ്പെടെയുള്ള 8 സെന്റ് വീതം ഇവരുടെ പേരിൽ നേരത്തെ അളന്നു നൽകിയിരുന്നു. പട്ടിക ജാതിക്കാർക്കായി അൻപതും ജനറൽ വിഭാഗത്തിൽ 25 സെന്റുമാണ് പാക്കേജിന്റെ ഭാഗമായി അനുവദിച്ചത്. വീടിനുള്ള സ്ഥലത്തിനു പുറമേ ബാക്കിയുള്ള സ്ഥലം ഇതുവരെ അളന്നു നൽകിയിട്ടില്ലെന്നും ചെങ്ങറ പുനരധിവാസ പാക്കേജിന്റെ ഭാഗമായി ഉണ്ടാക്കിയ വ്യവസ്ഥകൾ പാടെ അട്ടിമറിക്കുകയാണെന്നും സമരസമിതി ഭാരവാഹികളായ ഇവർ ആരോപിച്ചു. വാസ–കൃഷി യോഗ്യമായ സ്ഥലമാണ് അനുവദിക്കേണ്ടത്.
എന്നാൽ ഇപ്പോൾ കൃഷിക്കായി അനുവദിക്കുമെന്നു പറയുന്ന സ്ഥലം ചെങ്കൽപ്പാറയാണ്. ഇവിടെ കൃഷി ചെയ്യാനാകില്ല. അർഹതപ്പെട്ടവർക്ക് ഭൂമി അളന്നു നൽകണമെന്ന് ചീഫ് സെക്രട്ടറിയുടെ 2022 സെപ്റ്റംബർ 19ലെ ഉത്തരവ് ജില്ലയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി. വാസയോഗ്യമല്ലാത്ത വീടുകളാണു നിർമിച്ചു നൽകിയതെന്നും ഒരു കുടുംബത്തിന് ഒരുമിച്ചു താമസിക്കാൻ പറ്റുന്ന സൗകര്യങ്ങളില്ലെന്നും ഇവർ ആരോപിച്ചു.
ഭൂമി അളന്നു നൽകാത്തതിനാൽ കൃഷി ചെയ്യാൻ സാധിക്കാതെ ജീവിതം ദുരിത പൂർണമായിരിക്കുകയാണെന്നും ഇതെക്കുറിച്ച് ജില്ലയിലെ ഉദ്യോഗസ്ഥരോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു. അർഹതപ്പെട്ടതും അനുവദിച്ചതുമായി ഭൂമി അളന്നു നൽകാത്തതിൽ പ്രതിഷേധിച്ച് വില്ലേജ് ഓഫിസിനു മുന്നിൽ സൂചന സമരം നടത്തിയിരുന്നു. എന്നിട്ടും ഒരു ഫലമുണ്ടായില്ല. ഭൂമി അളന്ന് 4 അതിരുകൾക്ക് ബോർഡുകൾ സ്ഥാപിച്ചു കിട്ടുന്നതുവരെ നാളെ മുതൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഇവർ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂമി അളന്നു നൽകും
പെരിയ വില്ലേജിലെ 341/1 സർവേ നമ്പറിലുള്ള ഭൂമി അളന്നു നൽകുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും രണ്ടാഴ്ച്ചക്കുള്ളിൽ ഭൂമി അളന്നു നൽകുമെന്നും എന്നാൽ ഇപ്പോൾ നിശ്ചയിക്കപ്പെട്ട സ്ഥലം അനുയോജ്യമല്ലാത്തതിനാൽ ചില കുടുംബം വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നും റവന്യു അധികൃതർ അറിയിച്ചു.