യുഡിഎഫ് ഉദുമ ∙ കന്നി വോട്ടർമാർ ഉൾപ്പെടെയുള്ളവരെ നേരിൽ കാണാൻ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ക്യാംപസുകളിലെത്തി. ഉദുമ മണ്ഡലത്തിലെ കോളജുകൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പര്യടനം. ചട്ടഞ്ചാൽ എംഐസി കോളജ്, സഅദിയ കോളജ്, ആലിയ കോളജ് പരവനടുക്കം, അംബിക കോളജ് , ഗ്രീൻവുഡ്സ് കോളജ്, ഉദുമ ഗവ.കോളജ്, പെരിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ് 
ഉദുമ ∙ കന്നി വോട്ടർമാർ ഉൾപ്പെടെയുള്ളവരെ നേരിൽ കാണാൻ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ക്യാംപസുകളിലെത്തി. ഉദുമ മണ്ഡലത്തിലെ കോളജുകൾ  കേന്ദ്രീകരിച്ചായിരുന്നു  ഇന്നലത്തെ പര്യടനം. ചട്ടഞ്ചാൽ എംഐസി കോളജ്, സഅദിയ കോളജ്, ആലിയ കോളജ് പരവനടുക്കം, അംബിക കോളജ് , ഗ്രീൻവുഡ്സ് കോളജ്, ഉദുമ ഗവ.കോളജ്,  പെരിയ എസ്എൻ കോളജ്, ഡോ അംബേദ്കർ കോളജ്, എൽബിഎസ് കോളജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ കുമ്പളയിൽ നടത്തിയ നൈറ്റ് മാർച്ച്

എൽഡിഎഫ്
കാസർകോട്∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ മംഗളൂരു ബിഷപ് ഡോ. പീറ്റർ പോൾ സൽദാനയെ കാണാനെത്തി. ഒട്ടേറെ വിഷയങ്ങളുമായി ചർച്ച നടത്തി. തുടർന്നു പ്രധാനപ്പെട്ട വ്യക്തികളെയും കാണുന്നതിനോടൊപ്പം മഞ്ചേശ്വരം മണ്ഡലത്തിൽ പര്യടനം നടത്തി.രാത്രി കുമ്പളയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയായുള്ള നൈറ്റ് മാർച്ചിൽ പങ്കെടുത്തു. 

ADVERTISEMENT

പത്രിക നൽകും
എൽഡിഎഫ് സ്ഥാനാർഥി  എം.വി. ബാലകൃഷ്ണൻ  ഏപ്രിൽ 3ന് നാമനിർദേശിക പത്രിക സമർപ്പിക്കും. രാവിലെ 10.30 ന്  വിദ്യാനഗറിലെ സിപി .എം ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നു   എൽഡിഎഫ് പ്രവർത്തകരോടൊപ്പം കലക്റ്ററേറ്റിലേക്ക്  പ്രകടനമായി എത്തി നോമിനേഷൻ നൽകുമെന്നു കൺവീനർ കെ.പി.സതീശ്ചന്ദ്രൻ അറിയിച്ചു.

എം.വി.ഗോവിന്ദൻ എത്തും
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ 30ന്  10ന് അഡൂർ,  3.30നു കർമ്മതൊടി, 5ന് കുറ്റിക്കോൽ ഇവിടങ്ങളിൽ നടക്കുന്ന എൽഡിഎഫ്  പൊതുയോഗങ്ങളിലും പങ്കെടുക്കും.

ADVERTISEMENT

എൻഡിഎ
കാസർകോട്∙  എൻഡിഎ സ്ഥാനാർഥി ഇന്നു രാവിലെ 9ന്  കാഞ്ഞങ്ങാട് നിയോജകമണ്ഡലം  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുക്കും.  തുടർന്ന് ബിഎംഎസ് ഓഫിസ്, ആർഎസ്എസ് കാര്യാലയം, നിത്യാനന്ദ ആശ്രമം എന്നിവ സന്ദർശിക്കും. മാവുങ്കാൽ കൈത്തറി,   ആനന്ദാശ്രമം, വിവിധ വ്യാപാര - വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വോട്ട് അഭ്യർഥനയ്ക്ക് ശേഷം 3.30 ന് കോട്ടപ്പാറയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.

തുക നൽകി
കാസർകോട്∙ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിക്കു  തിരഞ്ഞെടുപ്പിൽ  കെട്ടിവെക്കാനുള്ള തുകയുടെ ഒരു ഭാഗം സ്വരൂപിച്ച് നൽകി ബിഡിജെഎസ് പ്രവർത്തകർ. ബിഡിജെഎസ് മണ്ഡലം കൺവൻഷനിൽ  സംസ്ഥാന സെക്രട്ടറി മനീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ്  രവീശ തന്ത്രി കുണ്ടാർ,  ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്  ഗണേശ് പാറക്കട്ട എന്നിവരുടെ സാന്നിധ്യത്തിലാണ് ബിഡിജെഎസ് മഹിളാ പ്രവർത്തകർ തുക കൈമാറിയത്. എൻഡിഎ സ്ഥാനാർഥി  എംഎൽ അശ്വിനി മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മീഞ്ച പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി.

ADVERTISEMENT

പത്രിക സമർപ്പണം നാളെമുതൽ  
കാസർകോട് ∙നാമനിർദേശപത്രിക നാളെ മുതൽ ഏപ്രിൽ  4 വരെ സമർപ്പിക്കാമെന്ന്  വരണാധികാരി കലക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. പൊതു അവധിദിനങ്ങളായ മാർച്ച് 29, 31, ഏപ്രിൽ ഒന്ന് എന്നീ ദിവസങ്ങളൊഴികെ പത്രിക നൽകാം. രാവിലെ 11 മുതൽ 3 വരെയാണു പത്രികാ സമർപ്പണത്തിനുള്ള സമയം. പത്രികകൾ ജില്ലാ വരണാധികാരിക്കോ പ്രത്യേക ചുമതല നൽകിയിട്ടുള്ള സഹവരണാധികാരിയായ ഡപ്യൂട്ടി കലക്ടർ പി.ഷാജുവിനോ സമർപ്പിക്കാം.  ഒരു സ്ഥാനാർഥിക്ക് പരമാവധി 4 സെറ്റ് പത്രിക വരെ നൽകാം. പത്രികയും അനുബന്ധ ഫോമുകളും വരണാധികാരിയുടെ ഓഫിസിൽ ലഭിക്കും. 

നോ യുവർ കാൻഡിഡേറ്റ്
കാസർകോട് ∙ സ്ഥാനാർഥികളെക്കുറിച്ച് നോ യുവർ കാൻഡിഡേറ്റ് (കെവൈസി) എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ  അറിയാം. സ്ഥാനാർഥികൾ, നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്തെ അവരുടെ പശ്ചാത്തലം, സത്യവാങ്മൂലം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയാം. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽനിന്ന് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം.