മൊഗ്രാൽ∙മിനി മാസ്റ്റ് ലൈറ്റുകൾ അണഞ്ഞതോടെ സന്ധ്യ മയങ്ങിയാൽ മൊഗ്രാൽ നാങ്കി തീരദേശ റോഡ് ഇരുട്ടിലാണ്. നാങ്കി കടപ്പുറം മുതൽ പെർവാ‍ഡ് കടപ്പുറം വരെയുള്ള ഒട്ടേറെ മിനി മാസ്റ്റ് ലൈറ്റുകളാണ് പോസ്റ്റിൽ മാസങ്ങളോളമായി കത്താതെ കിടക്കുന്നത്. തുരുമ്പെടുത്തതിനാൽ പല ലൈറ്റുകൾ നിലംപൊത്തി.രാത്രികാലങ്ങളിൽ മദ്രസ പഠനത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൊഗ്രാൽ∙മിനി മാസ്റ്റ് ലൈറ്റുകൾ അണഞ്ഞതോടെ സന്ധ്യ മയങ്ങിയാൽ മൊഗ്രാൽ നാങ്കി തീരദേശ റോഡ് ഇരുട്ടിലാണ്. നാങ്കി കടപ്പുറം മുതൽ പെർവാ‍ഡ് കടപ്പുറം വരെയുള്ള ഒട്ടേറെ മിനി മാസ്റ്റ് ലൈറ്റുകളാണ് പോസ്റ്റിൽ മാസങ്ങളോളമായി കത്താതെ കിടക്കുന്നത്. തുരുമ്പെടുത്തതിനാൽ പല ലൈറ്റുകൾ നിലംപൊത്തി. രാത്രികാലങ്ങളിൽ മദ്രസ പഠനത്തിന് പോകുന്ന കുട്ടികളും റമസാൻ കാലമായതിനാൽ പ്രത്യേക പ്രാർഥനയ്ക്ക് എത്തുന്ന വിശ്വാസികളും റോഡിലെ ഇരുട്ടു മൂലം പ്രയാസപ്പെടുന്നു.

നായ, പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും കൂടിയാകുമ്പോൾ പ്രദേശവാസികൾ ഭയാശങ്കയിലാണ്.വർഷങ്ങൾക്കു മുൻപാണ് കുമ്പള കോയിപ്പാടി മുതൽ മൊഗ്രാൽ കൊപ്പളം വരെയുള്ള തീരദേശ റോഡിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. പലതവണ  പഞ്ചായത്ത്  അംഗങ്ങളെയും  പഞ്ചായത്ത് അധികൃതരെയും പ്രദേശവാസികൾ വിവരമറിയിച്ചിട്ടും ലൈറ്റുകൾ നന്നാക്കാൻ നടപടികളായില്ലെന്നു നാട്ടുകാർ പറയുന്നു.

ADVERTISEMENT

മിനി മാസ്റ്റ് ലൈറ്റിന്റെ കരാർ കാലാവധി കഴിഞ്ഞതിനാൽ തകരാർ പരിഹരിക്കുന്നതിന് സ്ഥാപിച്ച ഏജൻസികളിൽ നിന്ന് ജീവനക്കാർ എത്തുന്നില്ലെന്നു പറയുന്നു. പഞ്ചായത്ത് മുൻകയ്യെടുത്ത് നന്നാക്കാൻ ശ്രമം നടത്തുകയാണ്.  നന്നാക്കുന്ന വിദഗ്ധരെ കിട്ടാത്തതിനാലാണു കാലതാമസം ഉണ്ടാകാൻ താമസമെന്നു പറയുന്നു