യുഡിഎഫ് കാസർകോട്∙ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട്ട് വിവിധ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. ആരാധനാലയങ്ങളും മുൻകാല പൗരപ്രമുഖരുടെയും നേതാക്കളുടേയും ഭവനങ്ങളും സന്ദർശിച്ചു. രാവിലെ ബേള ക്രിസ്ത്യൻ ചർച്ചിൽ സന്ദർശനം നടത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ടിന്റെ വീട് സന്ദർശിച്ചു. മാന്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ് 
കാസർകോട്∙ യുഡിഎഫ് സ്ഥാനാർഥി  രാജ്‌മോഹൻ ഉണ്ണിത്താൻ കാസർകോട്ട് വിവിധ പ്രദേശങ്ങളിൽ പ്രചാരണം നടത്തി. ആരാധനാലയങ്ങളും മുൻകാല പൗരപ്രമുഖരുടെയും നേതാക്കളുടേയും ഭവനങ്ങളും സന്ദർശിച്ചു. രാവിലെ ബേള ക്രിസ്ത്യൻ ചർച്ചിൽ സന്ദർശനം നടത്തിയ ശേഷം ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ടിന്റെ വീട് സന്ദർശിച്ചു. മാന്യ കൊറഗ ക്ഷേത്രം, അഗൽപാടി ക്ഷേത്രം, മൂക്കംപാറ ചർച്ച് എന്നിവ സന്ദർശിക്കുകയും  കന്നഡ സാഹിത്യകാരൻ കയ്യാർ കിഞ്ഞണ്ണ റൈയുടെ കുടുംബാംഗങ്ങളെ കണ്ടു. കാസർകോട് ഗവ.കോളജ്, പൈക്ക പൂമാണി കിന്നിമാണി ക്ഷേത്രം എന്നിവിടങ്ങളിലും   മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെയും  പി.ബി.അബ്ദുൽ റസാഖിന്റെ വീടും ആലമ്പാടി നൂറുൽ ഇസ്‍ലാം യതീംഖാനയും കൊല്ലമ്പാടി ചർച്ചും സന്ദർശിച്ചു.

എൽഡിഎഫ് 
കാസർകോട്‌ ∙  എൽഡിഎഫ്‌ സ്ഥാനാർഥി എം വി ബാലകൃഷണൻ കാസർകോട് മണ്ഡലത്തിൽ പര്യടനം നടത്തി. ചെർക്കള ദിനേശ്‌ ബീഡി കമ്പനിയിലെ തൊഴിലാളികളെ കണ്ടാണ്‌  തുടക്കം. ചെങ്കള ഇ.കെ നായനാർ സഹകരണ ആശുപത്രിയിലെത്തി ജീവനക്കാരെയും ചികിത്സയിൽ കഴിയുന്നവരെയും കൂട്ടിരിപ്പുകാരെയും കണ്ടു. നായന്മാർമൂലയിലെ  വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും  വ്യാപാര സ്ഥാപനങ്ങളിലുമായി എത്തി. കാഞ്ഞങ്ങാട്‌ നെഹ്‌റു ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളജ്  പെരിയ പോളിടെക്‌നിക്‌ കോളജ്,  മുള്ളേരിയ സഹകരണ ആശുപത്രി, ആദൂർ, ബെള്ളൂർ, കുമ്പഡാജെ, അഗൽപാടി ദുർഗാ പരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി. എൽഡിഎഫ്‌  നേതാക്കളായ സിജി മാത്യു, കെ എ മുഹമ്മദ്‌ ഹനീഫ, ടി.കെ.രാജൻ, ടി.എം.എ.കരീം, കെ.രവീന്ദ്രൻ,  കെ.ശങ്കരൻ എന്നിവരും സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു.

പര്യടനം 30 മുതൽ
അന്നേ ദിവസം രാവിലെ 8ന്  മംഗലശ്ശേരിയിൽ എൽഡിഎഫ്‌ കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 1ന്  മഞ്ചേശ്വരം,2ന് പയ്യന്നൂർ, 3ന്  ഉദുമ, 4ന് കാസർകോട്‌, 5ന്  കാഞ്ഞങ്ങാട്‌, 6ന് തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ പര്യടനം നടത്തും.

ADVERTISEMENT

എൻഡിഎ
കാസർകോട്∙ എൻഡിഎ സ്ഥാനാർഥി  കാഞ്ഞങ്ങാട് നിയോജക മണ്ഡലം  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തിനു ശേഷം  വിവിധ ഫാക്ടറികളിലും സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിക്കുകയും റോഡ്ഷോയിൽ പങ്കെടുക്കുകയും ചെയ്തു.  ആനന്ദാശ്രമം, മാവുങ്കാൽ കൈത്തറി, കാംപ്കോ സൊസൈറ്റി, വിവിധ വ്യാപാര സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു. കോട്ടപ്പാറയിൽ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം വാഴക്കോട് നടന്ന എൻഡിഎ കൺവൻഷനിൽ പങ്കെടുത്തു. തുടർന്ന് പുതിയ കോട്ട വരെയുള്ള മെഗാ റോഡ് ഷോയിൽ പങ്കെടുത്തു.

പത്രിക ഇന്ന്
എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയുടെ പത്രിക സമർപ്പണം ഇന്നു 11നു നടക്കും. രാവിലെ 10ന്  ബിസി റോഡ് നിന്നും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോ ആയി എത്തി പത്രിക നൽകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT