കളം നിറഞ്ഞ് സ്ഥാനാർഥികൾ
തുറമുഖത്ത് രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ ∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വോട്ടഭ്യർഥിച്ച് തുറമുഖത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തി. തുറമുഖത്തെ തൊഴിലാളികളോടും, വിൽപനക്കാരോടും വോട്ടുതേടി. ഹാർബറിൽ അടുപ്പിച്ച മത്സ്യബന്ധന ബോട്ടുകളിൽ കയറി മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
തുറമുഖത്ത് രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ ∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വോട്ടഭ്യർഥിച്ച് തുറമുഖത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തി. തുറമുഖത്തെ തൊഴിലാളികളോടും, വിൽപനക്കാരോടും വോട്ടുതേടി. ഹാർബറിൽ അടുപ്പിച്ച മത്സ്യബന്ധന ബോട്ടുകളിൽ കയറി മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
തുറമുഖത്ത് രാജ്മോഹൻ ഉണ്ണിത്താൻ ചെറുവത്തൂർ ∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വോട്ടഭ്യർഥിച്ച് തുറമുഖത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തി. തുറമുഖത്തെ തൊഴിലാളികളോടും, വിൽപനക്കാരോടും വോട്ടുതേടി. ഹാർബറിൽ അടുപ്പിച്ച മത്സ്യബന്ധന ബോട്ടുകളിൽ കയറി മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു.
തുറമുഖത്ത് രാജ്മോഹൻ ഉണ്ണിത്താൻ
ചെറുവത്തൂർ ∙യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വോട്ടഭ്യർഥിച്ച് തുറമുഖത്ത് മത്സ്യത്തൊഴിലാളികളെ കാണാനെത്തി. തുറമുഖത്തെ തൊഴിലാളികളോടും, വിൽപനക്കാരോടും വോട്ടുതേടി. ഹാർബറിൽ അടുപ്പിച്ച മത്സ്യബന്ധന ബോട്ടുകളിൽ കയറി മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അവലോകന യോഗത്തിൽ പങ്കെടുത്തു, പള്ളിക്കര കല്ലിങ്കലിൽ സമൂഹ നോമ്പുതുറയിലും അദ്ദേഹം പങ്കെടുത്തു, കാസർകോട് പഴയ ബസ് സ്റ്റാൻഡിലും ഉപ്പളയിലും സ്ട്രീറ്റ് വാക്ക് നടത്തി, കസബ കടപ്പുറത്ത് കുറുമ്പ ഭഗവതിക്ഷേത്ര ഉത്സവത്തിൽ പങ്കെടുത്ത് ദർശനം നടത്തി.
യുഡിഎഫ് നേതാക്കളായ കല്ലട്ര മാഹീൻ ഹാജി, കെ.നീലകണ്ഠൻ, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, എ.കെ.എം. അഷ്‌റഫ് എംഎൽഎ, എ.ഗോവിന്ദൻ നായർ, മാഹീൻ കേളോട്ട്, എം.കുഞ്ഞമ്പു നമ്പ്യാർ, ബി.എം.ജമാൽ, ടി.സി.എ.റഹ്മാൻ, കെ.ബാലകൃഷ്ണൻ, വി.നാരായണൻ, കൃഷ്ണൻ, ഡോ. ശശിധരൻ, സ്രാങ്ക് അബ്ദുല്ല തുരുത്തി, യൂസഫ് കോട്ടക്കൽ, വിനോദ് അച്ചാംതുരുത്തി, മൂത്തൽ കണ്ണൻ, ഇ.പി.കുഞ്ഞബ്ദുല്ല, പ്രദീപൻ തുരുത്തി, ടി.നാരായണൻ തുരുത്തി, എ.ബി.മുരളീധരൻ, ഉദ്ദേശ് കുമാർ, മുട്ടത്ത് കരുണാകരൻ എന്നിവർ സ്ഥാനാർഥിയോടൊപ്പം വിവിധ കേന്ദ്രങ്ങളിലുണ്ടായി.
മലയോരത്ത് എം.വി.ബാലകൃഷ്ണൻ
ചെറുവത്തൂർ∙ എൽഡിഎഫ് സ്ഥാനാർഥി എം.വി.ബാലകൃഷ്ണൻ പയ്യന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി. ആദ്യ സ്വീകരണകേന്ദ്രമായ കാഞ്ഞിരപ്പൊയിലിൽ ചെണ്ടമേളത്തിന്റെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയായിരുന്നു വരവേറ്റത്. വെളിച്ചംതോടിൽ വെള്ളരി നൽകിയാണ് സ്നേഹം പ്രകടിപ്പിച്ചത്. വിനോദസഞ്ചാര മേഖലയിൽ വളർന്നുവരുന്ന ജോസ്ഗിരിയിൽ ഉൾപ്പെടെ മലയോരത്ത് ഒട്ടേറേപ്പേർ സ്ഥാനാർഥിയെ കാണാനെത്തിയിരുന്നു.
ടി.ഐ. മധുസൂദനൻ എംഎൽഎ, സി.സത്യപാലൻ, സി.കൃഷ്ണൻ, വി.നാരായണൻ, പി.ശശിധരൻ, പി.സന്തോഷ്, വി.കുഞ്ഞിക്കൃഷ്ണൻ, സരിൻ ശശി, പി.പി.അനീഷ, പി.പി.സിദിൻ, കെ.കെ.ജോയ്, സി.വി.വിഷ്ണു പ്രസാദ്, ഹരിഹർ കുമാർ, എം.രാഘവൻ, എം.രാമകൃഷ്ണൻ, കെ.രാഘവൻ, ഒ.ടി.സുജേഷ്, കെ.ആർ.ചന്ദ്രകാന്ത്, കെ.വി.ബാബു, സി.വി.ദാസൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
നേതാക്കൾ ജില്ലയിൽ
എൽഡിഎഫ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ എൽഡിഎഫ് നേതാക്കൾ ജില്ലയിലെത്തുന്നു.
∙സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി– 12ന്– 3.30ന് ഒടയംചാൽ,5ന് ചെറുപുഴ, 6.30ന് കോറോം.
∙സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി–16ന് രാവിലെ 10ന് പഴയങ്ങാടി.
∙എൻസിപി സംസ്ഥാന സെക്രട്ടറി പി.സി.ചാക്കോ– 16ന് 3.30ന് പനത്തടി, 5.30ന് വെള്ളരിക്കുണ്ട്.
∙മുഖ്യമന്ത്രി പിണറായി വിജയൻ: 22ന് രാവിലെ 10ന് കുമ്പള, 4ന് ചെർക്കള,5.30ന് നീലേശ്വരം.
∙സിപിഎം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിജു കൃഷ്ണൻ–22ന് 4.30ന് പുല്ലൂർ, 5.30ന് അജാനൂർ മൂലക്കണ്ടം
∙സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ–23ന് 4.30ന് ചെറുപുഴ,6.30ന് പെർളം.
എം.എൽ.അശ്വിനി മധൂരിൽ
കാസർകോട്∙ എൻഡിഎ രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പര്യടനത്തിനു മധൂരിൽ നിന്നു തുടക്കമായി. ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കൊല്ലങ്കാന, ചേനക്കോട്, മായിപ്പാടി, പെരിയടുക്ക, ഭഗവതി നഗർ, വിവേകാനന്ദ നഗർ, മീപ്പുഗുരി, ചെർക്കള, എടനീർ, നെല്ലിക്കട്ട, മാന്യ, നീർച്ചാൽ, നാരമ്പാടി, മാർപ്പനടുക്ക, ഗാഡിഗുഡ്ഡെ എന്നിവിടങ്ങളിൽ പ്രചരണങ്ങൾക്കു ശേഷം മുള്ളേരിയിൽ സമാപിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എം.പി.അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എം.എൽ.അശ്വിനി, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.നാരായണ ഭട്ട്, ബിജെപി കാസർകോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേശ് പാറക്കട്ട, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജി, ആർഎൽജെപി ജില്ലാ പ്രസിഡന്റ് രാമകൃഷ്ണൻ വാഴുന്നോറടി, മധൂർ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, എം.ആർ.യോഗീഷ്, രവീന്ദ്ര ഗട്ടി എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർഥി ഇന്ന്
∙9.30നു ഏര്യത്ത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ ഉദ്ഘാടനം ചെയ്യും. 9.45 ന് പാണപ്പുഴ, 10.00 കണ്ടോംന്താർ, 10.15 ചന്തപ്പുര, 10.30 നരീക്കാംവെള്ളി, 10.45 പിലാത്തറ, 11.00 ഏഴിലോട്, 11.15 ആണ്ടാം കോൽ, 11.30 കുഞ്ഞിമംഗലം (റെയിൽവേ ഗേറ്റ്), 11.45 ഹനുമാരമ്പലം (സ്റ്റോപ്പ്), 11.45 ഹനുമാരമ്പലം, 12.00 കൊവ്വപ്പുറം, 12.15 വെങ്ങര വായനശാല, 12.30 മാടായി തെരു, 12.45 മൊട്ടാംപ്രം, ഒരുമണിക്ക് കാവിലെപ്പറമ്പ്, 1.15 ജസീന്ത, 2.15 മടക്കര, 2.30 ഇരിണാവ് റോഡ്, 2.45 കല്യാശ്ശേരി (മീൽ) സെൻട്രൽ, 3.00 മരച്ചാപ്പ (കോലത്തുവയൽ), 3.15 അങ്കണവാടി, 3.30 ആശുപത്രി (ബിക്കിരിയൻ പറമ്പ്), 3.45 ഒഴക്രോം, 4.00 മാര്യാംഗലം, 4.15 മാങ്ങാട്, 4.30 അഞ്ചാംപീടിക, 4.45 പാളയത്ത് വളപ്പ്, 5.00 ചൈനാക്ലേ, 5.15 അമ്പലം, 5.30 തറ, 5.45 പഴയങ്ങാടി, 6.00 നെരുവമ്പ്രം, 6.15 കൊട്ടില, 6.30 നരിക്കോട് എന്നിവിടങ്ങളിൽ സ്വീകരണ യോഗങ്ങൾ നടക്കും. 5.30നു മാധവ നഗർ പട്ടുവത്ത് ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി.ആർ.ശിവശങ്കരൻ
പങ്കെടുക്കും. എൽഡിഎഫ് പൊതുയോഗം മാറ്റി
കാസർകോട്∙പെരുന്നാൾ ആയതിനാൽ ഇന്ന് ചട്ടഞ്ചാലിലുംരാവണിശ്വേരത്തുമായി നടക്കേണ്ടിയിരുന്ന എൽഡിഎഫ് പൊതുയോഗം മാറ്റിവച്ചതായി ജില്ലാ കൺവീനർ അറിയിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം: പൊതുനിരീക്ഷകൻ
കാസർകോട് ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നതിനു എല്ലാ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുനിരീക്ഷകൻ റിഷിരേന്ദ്ര കുമാർ. സ്ഥാനാർഥികൾക്കും ചീഫ് ഏജന്റുമാർക്കുമായി സംഘടിപ്പിച്ച ബോധവൽക്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇലക്‌ഷൻ കമ്മിഷന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണം. വരണാധികാരിയും കലക്ടറുമായ കെ.ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ചെലവ് നോഡൽ ഓഫിസർ വി.ചന്ദ്രൻ, സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ പി.അഖിൽ, അസിസ്റ്റന്റ് കലക്ടർ ദിലീപ് കെ. കൈനിക്കര, എഡിഎം കെ.വി.ശ്രുതി എന്നിവർ പ്രസംഗിച്ചു.
മുൻകൂർ അനുമതി വേണം
∙പ്രചാരണത്തിനുള്ള വാഹനങ്ങൾക്കും റോഡ് ഷോയ്ക്കും മുൻകൂട്ടി അനുമതി വാങ്ങണം.
∙കുട്ടികളെ റാലികളിലും പ്രചാരണ പരിപാടികളിലും പങ്കെടുപ്പിക്കരുത്.
∙ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കരുത്.
∙ടെലിവിഷൻ ചാനലുകൾ, കേബിൾ നെറ്റ്‌വർക്കുകൾ, സ്വകാര്യ എഫ്എം ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമാ തിയറ്ററുകൾ, പൊതുസ്ഥലങ്ങൾ, സമൂഹ മാധ്യമങ്ങൾ എന്നിവയിൽ നൽകുന്ന പരസ്യങ്ങൾക്ക് അനുമതി മേടിക്കണം.
∙ബൾക്ക് എസ്എംഎസുകൾക്കും വേയ്‌സ് മെസേജുകൾക്കും അനുമതി ആവശ്യമാണ്.
∙ദേശീയ / സംസ്ഥാന പാർട്ടികളുടെ പ്രതിനിധികളും സ്ഥാനാർഥികളും പരസ്യം ചെയ്യുന്നതിന് 3 ദിവസം മുൻപും മറ്റ് സംഘടനകളും വ്യക്തികളും 7 ദിവസം മുൻപും അപേക്ഷിക്കണം.
പരമാവധി തുക 95 ലക്ഷം രൂപ
∙തിരഞ്ഞെടുപ്പ് ചെലവുകൾ കൃത്യമായി രേഖപ്പെടുത്തി നിർദിഷ്ട മാതൃകയിൽ സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകൻ ആനന്ദ് രാജ്. 95 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന ആകെ തുക.