∙ കേരളത്തിൽ കടുത്ത വേനൽക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യത ഉള്ളതിനാലും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ 3 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കേരളത്തിൽ കടുത്ത വേനൽക്കാല സാഹചര്യം തുടരുന്നതിനാലും ഉഷ്ണതരംഗ സാധ്യത ഉള്ളതിനാലും വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികൾ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.  നിലവിലെ സാഹചര്യത്തിൽ തൊഴിൽ സമയം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12  മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഈ സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

വളർത്തു മൃഗങ്ങൾക്കും കരുതൽ വേണം
വർധിച്ചു വരുന്ന ഉഷ്ണ തരംഗത്തെ നേരിടാൻ ‌ജില്ലാ മൃഗസംരക്ഷണ വകുപ്പ്  ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഫോൺ: 04994 224624. വേനൽക്കാലം ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം ദുരിതകാലമാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പശുക്കൾക്ക് നേരിടേണ്ടി വരുന്ന താപ സമ്മർദമാണ് ഈ ദുരിതത്തിന്റെ അടിസ്ഥാന കാരണം.ജില്ലയിൽ നിലവിൽ നല്ലൊരു ശതമാനവും സങ്കരയിനത്തിൽപ്പെട്ട പശുക്കളാണ്. കൃത്രിമ ബീജദാനം വഴി പിറന്ന അത്യുൽപാദന ശേഷിയുള്ള ഇത്തരം പശുക്കൾക്ക് നാടൻ പശുക്കളെ അപേക്ഷിച്ചു ഉയർന്ന ചൂടും അന്തരീക്ഷ ആർദ്രതയും താങ്ങാനുള്ള ശേഷി കുറവാണ്. 

ADVERTISEMENT

അടച്ചിട്ട മുറികളിലും വായു സഞ്ചാരമില്ലാത്ത മുറികളിലും ഓമന മൃഗങ്ങളെ പാർപ്പിക്കരുത്. ഫാനുകളോ എയർ കൂളറുകളോ ഉള്ള റൂമുകളിൽ പാർപ്പിക്കണം. രോമമുള്ള മൃഗങ്ങളുടെ രോമം വെട്ടി ചെറുതാക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. സൂര്യാഘാതത്താൽ വളർത്തു മൃഗങ്ങൾക്ക് നാശനഷ്ടം നേരിട്ടാൽ അത്തരം സംഭവങ്ങൾ മൃഗസംരക്ഷണ വകുപ്പ് കൺട്രോൾ റൂമിൽ അറിയിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. പി.കെ.മനോജ് കുമാർ അറിയിച്ചു.