അറിയാൻ ‌ഒപ്റ്റിക്കൽ ഫൈബർടെക്നിഷ്യൻകോഴ്‌സിന്അപേക്ഷിക്കാം കാസർകോട് ∙ ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേസും ടെലികോം സെക്ടർ സ്‌കിൽ കൗൺസിലും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള സങ്കൽപ് പദ്ധതിയുടെ ഭാഗമായി 3 മാസത്തെ ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻ കോഴ്‌സിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയാൻ  
‌ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻ കോഴ്‌സിന് അപേക്ഷിക്കാം 
കാസർകോട് ∙ ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന നൈപുണ്യ വികസന മിഷനായ കേസും ടെലികോം സെക്ടർ സ്‌കിൽ കൗൺസിലും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള സങ്കൽപ് പദ്ധതിയുടെ ഭാഗമായി 3 മാസത്തെ ഒപ്റ്റിക്കൽ ഫൈബർ ടെക്നിഷ്യൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികോം സെക്ടർ സ്‌കിൽ കൗൺസിലിനു കീഴിലുള്ള കാഞ്ഞങ്ങാട് സെന്റ് തെരേസ കോളജ് ഓഫ് സയൻസിലാണ് പരിശീലനം നൽകുക. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 20ന് അകം അപേക്ഷിക്കണം. 7510100900. ജില്ലയിലെ പ്ലസ് വൺ യോഗ്യതയുള്ള ബിപിഎൽ വിഭാഗത്തിലെ 25 വിദ്യാർഥികൾക്ക് സൗജന്യ നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

ജൂനിയർ ഇൻസ്ട്രക്ടർ നിയമനം 
ചിറ്റാരിക്കാൽ ∙ വെസ്റ്റ് എളേരി ഗവ. (വനിത) ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ഡിഗ്രി, ഒരുവർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ എൻടിസി /എൻഎസി, 3 വർഷത്തെ പ്രവൃത്തിപരിചയം. അഭിമുഖം 21ന് 11നു ഐടിഐയിൽ. ഫോൺ: 04672–341666.

ADVERTISEMENT

ബോധവൽക്കരണ ക്ലാസ് നാളെ 
കാസർകോട് ∙ എല്ലാവർക്കും ഇൻഷുറൻസ് എന്ന ലക്ഷ്യത്തോടെ നാഷനൽ ഇൻഷുറൻസ് കമ്പനി സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസ് നാളെ 9.30 നു വിദ്യാനഗർ ഗവ.കോളജിൽ നടക്കും. കോളജ് പ്രിൻസിപ്പൽ വി.എസ്.അനിൽ കുമാർ ഉദ്ഘാടനം ചെയ്യും. 

ട്രെക്കിങ് ചാംപ്യൻഷിപ് 22ന് 
കാസർകോട് ∙ ജില്ലാ മൗണ്ടെനീയറിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സബ് ജൂനിയർ, ജൂനിയർ ട്രെക്കിങ് ചാംപ്യൻഷിപ് 22 നു രാവിലെ 9 മുതൽ പാലക്കുന്ന് കാപ്പിൽ സനാബിൽ മിനി സ്റ്റേഡിയത്തിൽ നടക്കും. 27 മുതൽ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്നു തിരഞ്ഞെടുക്കും. 9447037405. 

ADVERTISEMENT

സൗജന്യ വെബിനാർ 21ന് 
കാസർകോട് ∙ ‘ഡ്രോൺ പൈലറ്റ് ലൈസൻസിങ്ങും ഉയർന്നുവരുന്ന ഭാവി സാധ്യതകളും’ എന്ന വിഷയത്തിൽ അസാപ് കേരള  21ന് സൗജന്യ വെബിനാർ നടത്തും. 9447326319.

അപേക്ഷ ക്ഷണിച്ചു 
ചീമേനി ∙ പള്ളിപ്പാറയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), യോഗ്യത: പ്ലസ്ടു, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്), യോഗ്യത: എസ്എസ്എൽസി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും  പ്രോസ്പെക്ടസും ഐഎച്ച്്ആർഡി വെബ്സൈറ്റിൽ നിന്നു (www.ihrd.ac.in) ഡൗൺലോഡ് ചെയ്യുകയോ കോളജ് ഓഫിസിൽ നിന്നു നേരിട്ട് വാങ്ങുകയോ ചെയ്യാം. അപേക്ഷ 31ന് അകം കോളജിൽ ലഭിക്കണം. 8547005052. 

ADVERTISEMENT

റാങ്ക് പട്ടിക റദ്ദായി 
കാസർകോട് ∙ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയ്നി – കാറ്റഗറി നമ്പർ 538/2019) തസ്തികയുടെ റാങ്ക് പട്ടിക ഒരുവർഷ കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദായി.

ഇന്നത്തെ പരിപാടി 
∙ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവന്റ് സ്കൂൾ: വാർഷികാഘോഷം ഉദ്ഘാടനം സ്പെഷൽ
∙ ബ്രാഞ്ച് ഡിവൈഎസ്പി സിബി തോമസ് 5.30
∙ ആയമ്പാറ അത്തിത്തോട്ടടുക്കം അയ്യപ്പ ഭജന സേവാസംഘം: പ്രതിഷ്ഠാദിന വാർഷികാഘോഷം പൂജകൾ 5.00, അന്നദാനം 12.30, വിളക്കുപൂജ 7.00, ഭജന 8.00
∙ തൃക്കരിപ്പൂർ സി.എച്ച്.മുഹമ്മദ് കോയ സ്മാരക ടൗൺ ഹാൾ: മലയാള മനോരമ കർഷകശ്രീയും തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്കും ചേർന്നു നടത്തുന്ന അടുക്കളത്തോട്ടം കാർഷിക സെമിനാർ. എം.രാജഗോപാലൻ എംഎൽഎ, റിട്ട.കൃഷി അസി.ഡയറക്ടർ ആർ.വീണാറാണി 9.30.