കാഞ്ഞങ്ങാട് ∙ കാസർകോട് നെല്ലിക്കട്ട സ്വദേശിനി ഫാത്തിമയുടെ (45) മൃതദേഹം നോർത്ത് കോട്ടച്ചേരിയിലെ ആവിയിൽ അപ്പാർട്മെന്റിന്റെ താഴത്തെ നിലയിലെ മുറിയിൽ അഴുകിയനിലയിൽ കണ്ടെത്തി.മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്. തുണിയിൽ പൊതിഞ്ഞ് സോഫയിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹത്തിനു ചുറ്റും രക്തം തളംകെട്ടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ കാസർകോട് നെല്ലിക്കട്ട സ്വദേശിനി ഫാത്തിമയുടെ (45) മൃതദേഹം നോർത്ത് കോട്ടച്ചേരിയിലെ ആവിയിൽ അപ്പാർട്മെന്റിന്റെ  താഴത്തെ നിലയിലെ മുറിയിൽ അഴുകിയനിലയിൽ കണ്ടെത്തി. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്. തുണിയിൽ പൊതിഞ്ഞ് സോഫയിൽ കിടക്കുന്ന നിലയിലുള്ള മൃതദേഹത്തിനു ചുറ്റും രക്തം തളംകെട്ടിയിരുന്നു. യുവതിക്കൊപ്പം താമസിച്ചിരുന്ന അസൈനാറിനെ(33) കഴിഞ്ഞദിവസം കാസർകോട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

ഫാത്തിമയെക്കുറിച്ച് 3 ദിവസമായി വിവരം ഇല്ലാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്താണ് മൃതദേഹം കണ്ടത്. സമീപത്തെ മുറിയിൽ തൂങ്ങിമരിക്കാനായി തുണി ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. ഇത് അറുത്തു മാറ്റിയ നിലയിലാണ്. കൊലപാതകമാണോ അതോ തൂങ്ങിമരിക്കാൻ ശ്രമിച്ച ഫാത്തിമയെ അസൈനാർ രക്ഷപ്പെടുത്താൻ ശ്രമിച്ചതാണോയെന്നു വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി കുറച്ചു വർഷമായി തനിച്ചായിരുന്നു.3 മാസം മുൻപാണ് അസൈനാറിനൊപ്പം താമസം തുടങ്ങിയത്.

ADVERTISEMENT

ഞായറാഴ്ച ഉച്ചവരെ ഇവരെ കണ്ടവരുണ്ടെന്നു പറയുന്നു. കുറച്ചു ദിവസം മുൻപ് തന്നെ ഫാത്തിമ വിളിച്ചിരുന്നുവെന്ന് സുഹൃത്തായ വീട്ടമ്മ പറയുന്നു.  പിന്നീട് ഇവരെ വിളിച്ചെങ്കിലും കിട്ടിയില്ല. അസൈനാറെ വിളിച്ചപ്പോൾ മംഗളൂരുവിലേക്ക് പോകുന്നതായും പറഞ്ഞു.  ഇന്നലെയും വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്നാണ് വന്നു നോക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.