വെള്ളരിക്കുണ്ട്∙ കരുത്തറിയിച്ച് മഴ പെയ്തിറങ്ങിയതോടെ എരിവു രുചിച്ച് കുരുമുളക് കർഷകർ. തളിർപ്പുകളും പിന്നാലെ ചരടുകളും ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുണ്ടായത് ഇലകൾ മാത്രം. വിളവെടുപ്പ് കഴിഞ്ഞ പ്രതീതിയിലാണ് പല തോട്ടങ്ങളിലും ചെടികളുള്ളത്. പ്രതീക്ഷകൾ പൊഴിയുമ്പോൾ കഴിഞ്ഞ നാലുവർഷത്തിന് ശേഷം മികച്ച വിളവും നല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളരിക്കുണ്ട്∙ കരുത്തറിയിച്ച് മഴ പെയ്തിറങ്ങിയതോടെ എരിവു രുചിച്ച്  കുരുമുളക് കർഷകർ. തളിർപ്പുകളും പിന്നാലെ ചരടുകളും ഉണ്ടാകേണ്ടിയിരുന്നിടത്ത് ആകെയുണ്ടായത് ഇലകൾ മാത്രം. വിളവെടുപ്പ് കഴിഞ്ഞ പ്രതീതിയിലാണ് പല തോട്ടങ്ങളിലും ചെടികളുള്ളത്.

പ്രതീക്ഷകൾപൊഴിയുമ്പോൾ
കഴിഞ്ഞ നാലുവർഷത്തിന് ശേഷം  മികച്ച വിളവും നല്ല വിലയും ലഭിച്ചതിനാൽ കൂടുതൽ കർഷകർ ഇത്തവണ രംഗത്തുണ്ടായിരുന്നു. എന്നാൽ വരും വർഷം വിളവെടുപ്പ് പോലും വേണ്ടിവരില്ല എന്നവസ്ഥയാണുള്ളതെന്ന് കർഷകർ പറയുന്നു. റബറിന്റെ കടന്നുകയറ്റത്തിന് മുൻപ് മലയോരത്തെ പ്രധാന നാണ്യവിള കുരുമുളക് മാത്രമായിരുന്നു. പിന്നീട് ദ്രുതവാട്ടവും വേരുചീയൽ രോഗവും മൂലം കൊടികൾ നശിക്കുകയും വില കുത്തനെ ഇടിയുകയും ചെയ്തതോടെ കുരുമുളക് തോട്ടങ്ങൾ റബറിനും തെങ്ങിനും വഴിമാറി നൽകുകയായിരുന്നു.  

ADVERTISEMENT

കുരുമുളക് വികസന പദ്ധതിപ്രകാരം കൃഷിഭവൻ മുഖേന മേൽത്തരം കുരുമുളക് വള്ളികൾ രാസവളം, കീടനാശിനി എന്നിവ സൗജന്യമായി വിതരണം ചെയ്തപ്പോൾ നിരവധി കർഷകർ വീണ്ടും കറുത്തപൊന്നിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പറമ്പിലെ റബർ അടക്കമുള്ള മരങ്ങളിൽ കുരുമുളക് തൈകൾ പടർത്തിയവർ പോലും ഇക്കൂട്ടത്തിലുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിതച്ചെലവുകൾ ക്രമീകരിക്കുന്ന മലയോര ജനതയ്ക്ക് കുരുമുളകിലെ നഷ്ടം കനത്തതാകും.

നഷ്ടം കനക്കും
മഴയ്ക്ക് ശേഷം കനത്ത വെയിലാണ് ജില്ലയിലെ പലമേഖലകളിലും അനുഭവപ്പെടുന്നത്. ഇത് ശേഷിക്കുന്ന ചരടുകൾ കൂടെ തണ്ടിൽനിന്ന് പൊഴിഞ്ഞുപോകാൻ‍ കാരണമാകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്. ഈ ചരടുകളിലാണ് കുരുമുളക് ഉണ്ടാകുന്നത്.   ഇതര കാർഷിക വിളകളെ അപേക്ഷിച്ച് കുരുമുളകിന് മോശമല്ലാത്ത വില ലഭിക്കാറുണ്ട്. അതുപരിഗണിച്ചാണ് മലയോരത്തെ കർഷകർ സാധ്യമാകുന്ന ഇടങ്ങളിലെല്ലാം കുരുമുളക് ചെടികൾ കൂടെ വച്ചുപിടിപ്പിക്കുന്നത്. മറ്റു കാർഷികവിളകളുടെ വിളവിലും വിലയിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലിലെ നഷ്ടം കർഷകർ നികത്താൻ ആശ്രയിക്കുന്നത് കുരുമുളകിനെയാണ്. മികച്ച വിളവും വിലയും പ്രതീക്ഷിച്ചിരുന്ന സാഹചര്യത്തിലാണ് കർഷകർക്ക് ഇടിത്തീയായി മഴ പെയ്തിറങ്ങിയത്.