നീലേശ്വരം ∙ റെയിൽവേ സ്റ്റേഷന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കിണാവൂർ റോഡിലെ വൈഷ്ണവം വീട്ടിലെ കെ.വി.ദിനേശന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കഴി‍ഞ്ഞ 19ന് രാവിലെയാണ് ദിനേശനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 18ന് വൈകിട്ട് മുതലാണ് ജെസിബി ഉടമ കൂടിയായ ദിനേശനെ കാണാതാവുന്നത്. ബന്ധുക്കൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ റെയിൽവേ സ്റ്റേഷന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കിണാവൂർ റോഡിലെ വൈഷ്ണവം വീട്ടിലെ കെ.വി.ദിനേശന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കഴി‍ഞ്ഞ 19ന് രാവിലെയാണ് ദിനേശനെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 18ന് വൈകിട്ട് മുതലാണ് ജെസിബി ഉടമ കൂടിയായ ദിനേശനെ കാണാതാവുന്നത്. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമാണന്നാണ് പറയുന്നത്. എന്നാൽ ഭർത്താവിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ദിനേശിന്റെ  ഭാര്യ പി.വി പ്രമീളയും ബന്ധുക്കളും പൊലീസിൽ പരാതി നൽകുകയായിരുന്നു.

ADVERTISEMENT

അന്വേഷണം അടുത്ത സുഹൃത്തിലേക്ക്?
ദിനേശന്റെ അടുത്ത സുഹൃത്തിനു നേരെയാണ് പരാതിയിലെ പരാമർശം. ഇദ്ദേഹത്തിന് ദിനേശനുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ലക്ഷക്കണക്കിന് രൂപ ഇയാൾ ദിനേശന് നൽകാനുണ്ടെന്നും ഈ തുക തിരികെ ചോദിച്ചപ്പോൾ പല കാരണങ്ങൾ പറഞ്ഞ് പണം കൊടുക്കാത്ത കാര്യവും പരാതിയിൽ പറയുന്നു. ദിനേശൻ മരിക്കുന്ന വേളയിൽ ഇയാൾ കൂടെ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച അന്വേഷണവും നടക്കുന്നുണ്ട്. വായ്പ ശരിയാക്കി തരാമെന്നും മറ്റും പറഞ്ഞ് 3 ലക്ഷം രൂപയും പിന്നീട് പല ഘട്ടങ്ങളിലായി വലിയ തുകയും ഇയാൾ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

English Summary:

Mystery Shrouds Death of Nileshwaram Man Found in Car Near Railway Station