കാഞ്ഞങ്ങാട് ∙ ഹൈമാസ്റ്റ് ലൈറ്റുകൾ കേടായതോടെ നഗരം ഇരുട്ടിൽ. കോട്ടച്ചേരി ബസ് സ്റ്റാൻഡിന് മുൻപിലും കോട്ടച്ചേരി ട്രാഫിക് സർക്കിളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് മാസങ്ങൾക്ക് മുൻപേ കേടായത്.ഇരു ഹൈമാസ്റ്റ് ലൈറ്റുകളും നഗരത്തിൽ വെളിച്ചമേകുന്നതിനു ഏറെ സഹായിച്ചിരുന്നു.ഇവ കേടുവന്നതോടെ പകരം വെളിച്ചമില്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ ഹൈമാസ്റ്റ് ലൈറ്റുകൾ കേടായതോടെ നഗരം ഇരുട്ടിൽ. കോട്ടച്ചേരി ബസ് സ്റ്റാൻഡിന് മുൻപിലും കോട്ടച്ചേരി ട്രാഫിക് സർക്കിളിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളാണ് മാസങ്ങൾക്ക് മുൻപേ കേടായത്.ഇരു ഹൈമാസ്റ്റ് ലൈറ്റുകളും നഗരത്തിൽ വെളിച്ചമേകുന്നതിനു ഏറെ സഹായിച്ചിരുന്നു.ഇവ കേടുവന്നതോടെ പകരം വെളിച്ചമില്ലാതെ നഗരം ഇരുട്ടിലായി. നേരത്തെ കെഎസ്ടിപി റോഡ് നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ച സോളർ തെരുവു വിളക്കുകൾ മുഴുവൻ കേടായി. ഇവ മാറ്റി പകരം തെരുവു വിളക്കുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് ഡിടിപിസിയെ ഏൽപിച്ചിരുന്നു.

നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പുതിയ കോട്ട മുതൽ ഇക്ബാൽ ജംക്‌ഷൻ വരെയാണ് ഇത്തരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്. ഇതിന് മുന്നോടിയായി ബസ് സ്റ്റാൻഡിന് മുന്നിലെ ഡിവൈഡറിലെ തണൽ മരം തിരക്കിട്ട് മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേബിൾ ഇടാനാണ് മരം മുറിച്ചു മാറ്റിയതെന്നാണ് അന്ന് ‍ഡിടിപിസി അധികൃതർ വ്യക്തമാക്കിയത്.മരം മുറിച്ചു നീക്കി ആഴ്ചകൾ പിന്നിട്ടിട്ടും തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. 

ADVERTISEMENT

നിലവിൽ സർവീസ് റോഡ് ഡിവൈഡറിൽ നഗരസഭ സ്ഥാപിച്ച തെരുവു വിളക്കുകൾ മാത്രമാണ് നഗരത്തിൽ വെളിച്ചമായി ഉള്ളത്. ഇതാണെങ്കിൽ നഗരത്തിന്റെ ഒരുഭാഗത്ത് മാത്രമേ ഉള്ളൂ. കേടുവന്ന ഹൈമാസ്റ്റ് ലൈറ്റുകൾ നന്നാക്കി തെരുവു വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി വേഗത്തിലാക്കണമെന്നാണ് നഗരവാസികളുടെ ആവശ്യം. ഇതിന് പുറമേ ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മാറ്റിയിരുന്നു.

English Summary:

Kanhangad city is grappling with a severe lighting issue. The high mast lights at Kottacheri bus stand and traffic circle have been non-functional for months, plunging the area into darkness. This issue, coupled with the recent damage to solar street lights installed as part of the KSTP road construction, has raised concerns among residents. The Public Works Department has entrusted DTP with the responsibility of replacing and installing new lights.